January 22, 2025
News

ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫ് ഓഗസ്റ്റ് 10ന് തൃശൂരില്‍

  • August 3, 2024
  • 0 min read
ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫ് ഓഗസ്റ്റ് 10ന് തൃശൂരില്‍

തൃശൂര്‍: ജീവന്റെ സംരക്ഷണം ലക്ഷ്യമിട്ട് കാരിസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തുന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫ് കേരളത്തിലാദ്യമായി ഓഗസ്റ്റ് 10ന് തൃശൂരില്‍ നടത്തപ്പെടും. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍, കെസിബിസി പ്രോലൈഫ് സമിതി, തൃശൂര്‍ അതിരൂപത ഫാമിലി അപ്പസ്‌തോലേറ്റ് , തൃശൂര്‍ അതിരൂപത പ്രോലൈഫ് സമിതി എന്നിവര്‍ സംയുക്തമായാണ് ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന് നേതൃത്വം നല്‍കുന്നത്..

ഗര്‍ഭസ്ഥശിശുവിന് ജീവിക്കാനുള്ള അവകാശത്തിനായി വാദിക്കുന്നതിനായി പ്രോലൈഫ് പ്രവര്‍ത്തകര്‍ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ റാലിയാണ് മാര്‍ച്ച് ഫോര്‍ ലൈഫ്. ഗര്‍ഭച്ഛിദ്രം നടന്നതു മുതല്‍ ഗര്‍ഭപാത്രത്തില്‍ വെച്ച് ക്രൂരമായി കൊല്ലപ്പെട്ട കുട്ടികളുടെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 10 ന് രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ ഇത് നടത്തപ്പെടുന്നു. കേരളത്തില്‍ ഇതാദ്യമായാണ് ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫ് സംഘടിപ്പിക്കുന്നത്. കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ കാരിസ് ഇന്ത്യയുടെ മുഖ്യസംഘാടനത്തില്‍ ഓഗസ്റ്റ് പത്തിന് തൃശ്ശൂരില്‍ വച്ച് നടത്തപെടുന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫില്‍ ഇന്ത്യയിലെ 174 രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നു. പരിപാടിയില്‍ സെമിനാര്‍, എക്‌സിബിഷന്‍, ദിവ്യബലി, പൊതുസമ്മേളനം, മാര്‍ച്ച് എന്നിവ നടത്തപ്പെടും. ജീവന്റെ സംസ്‌കാരത്തെ വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫ് തൃശ്ശൂരില്‍ വെച്ച് സംഘടിപ്പിക്കുന്നതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.

കേരളത്തിനു പുറത്തുനിന്നുള്ള രൂപതകളിലെ 500 പ്രതിനിധികള്‍ക്കായി അന്നേദിവസം രാവിലെ 8. 15 നും കേരളത്തില്‍ നിന്നുള്ള 1000 പ്രതിനിധികള്‍ക്കായി രാവിലെ 9.30 നും നടക്കുന്ന സെമിനാറുകളോടു കൂടി പരിപാടികള്‍ക്ക് തുടക്കമാവും.11.15ന്അഭിവന്ദ്യ പിതാക്ക•ാരുടെ സാന്നിധ്യത്തില്‍ വിവിധ ഭാഷകളിലുള്ള പ്രാര്‍ത്ഥനകളോടെ ദിവ്യബലി അര്‍പ്പിക്കും.തുടര്‍ന്ന് ഉച്ചയ്ക്കുശേഷം 1.30 ന് ജീവന്റെ മൂല്യം ഉയര്‍ത്തി കാണിക്കുന്ന നാടകവും 2മണിക്ക് പൊതുസമ്മേളനവും നടത്തപ്പെടും.സമ്മേളനത്തെ തുടര്‍ന്ന് ഉച്ചക്ക് 3.30 നു നടക്കുന്ന ജീവ സംരക്ഷണ റാലിയില്‍ പതിനായിരത്തോളം പേര്‍ അണിനിരക്കും. റാലിക്ക് ശേഷം ജീവ സംരക്ഷണത്തിനായുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള മെമ്മോറാണ്ടസമര്‍പ്പണവും അടുത്ത വര്‍ഷത്തെ മാര്‍ച്ച് ഫോര്‍ ലൈഫിന് ആയുള്ള പതാക കൈമാറ്റവും മ്യൂസിക് ഷോയും ഉണ്ടായിരിക്കും. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍, കെസിബിസി പ്രോലൈഫ് സമിതി, തൃശൂര്‍ അതിരൂപത ഫാമിലി അപ്പസ്‌തോലേറ്റ്, അതിരൂപത പ്രോലൈഫ് സമിതി എന്നിവര്‍ സംയുക്തമായാണ് ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിനു നേതൃത്വം നല്‍കുന്നത്. ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ ഓരോ മനുഷ്യജീവനും വിലപ്പെട്ടതും സംരക്ഷണം അര്‍ഹിക്കുന്നതുമാണെന്ന ഓര്‍മ്മപ്പെടുത്തലുമാണ് ഓരോ മാര്‍ച്ച് ഫോര്‍ ലൈഫും. ഓരോ മനുഷ്യന്റെയും അന്തസ്സും മൂല്യവും സംരക്ഷിക്കാനുള്ള പ്രതിബദ്ധതയില്‍ ഐക്യത്തോടെ എല്ലാ മേഖലകളില്‍ നിന്നുമുള്ള ആളുകള്‍ ഇതില്‍ പങ്കാളികളാവാന്‍ എത്തിച്ചേരും.

About Author

കെയ്‌റോസ് ലേഖകൻ