തൃശൂർ: കേരളത്തില്‍ ആദ്യമായി ബി.എ. ക്രിസ്ത്യന്‍ സ്റ്റഡീസ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ വർഷം മുതൽ ആരംഭിച്ചിരുന്നു. ബി.എ. ക്രിസ്ത്യന്‍ സ്റ്റഡീസ് പഠിക്കുന്നതിന് സലേഷ്യന്‍ സന്യാസ സമുഹം നേതൃത്വം നൽകുന്ന മണ്ണുത്തി ഡോണ്‍ബോസ്‌കോ കോളേജില്‍ മാത്രമാണ് നിലവില്‍ അവസരമുള്ളത്. പുതിയ വിദ്യാഭ്യാസനയപ്രകാരം ക്രിസ്ത്യന്‍ സ്റ്റഡീസ് ഡബിള്‍ മെയിന്‍ ആയി എടുത്ത് ഒപ്പം സൈക്കോളജി, ബി.ബി.എ.. ബി.എസ്.ഡബ്ല്യു. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഒന്നുകൂടി മുഖ്യവിഷയമായി എടുത്ത് പഠിക്കാനും ഈ കോഴ്സില്‍ പങ്കൊടുക്കുന്നവര്‍ക്കു സാധിക്കും. ഈ ഡിഗ്രിക്കു ശേഷം MA, MSW, MBA, BEd (Social Studies) എന്നിവയില്‍ തുടര്‍പഠനം സാധ്യമാണ്.
കൌണ്‍സിലിംഗ് മേഖലയിലും അധ്യാപനരംഗത്തും ജോലി ആഗ്രഹിക്കുന്ന ഏവര്‍ക്കും ഈ കോഴ്സ് ഏറെ അഭികാമ്യമാണ്. ദൈവശാസ്രത്തിലും മറ്റ് അനുബന്ധ പഠനമേഖലകളിലൂം വിദേശത്ത് ഉപരിപഠനം നടത്താനും ഈ കോഴ്സ് സഹായകമാകും. മതബോധന അധ്യാപകര്‍ക്കും ദൈവവചനവും ദൈവശാസ്ത്രവും ആഴത്തില്‍ പഠിക്കാനും പഠിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്കും ഈ കോഴ്‌സ് വളരെ ഉപകാരപ്രദമാണ്. അര്‍ഹരായ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും താമസസൗകര്യം ആവശ്യമുള്ളവർക്ക് ഹോസ്റ്റല്‍ സൗകര്യങ്ങളും ലഭ്യമാണ്.