January 22, 2025
News

ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി ചുമതലയേറ്റു

  • August 1, 2024
  • 0 min read
ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി ചുമതലയേറ്റു

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മിഷന്‍റെ പുതിയ ചെയര്‍മാനായി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ചുമതലയേറ്റു. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. ആദ്യം ജസ്റ്റിസ് മണികുമാറിനെ ചെയര്‍മാനായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തിയിരുന്നു. പിന്നീട് ഗവര്‍ണറും ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങളാരായുകയും നിയമനം അംഗീകരിക്കുന്നത് വൈകുകയും ചെയ്തു. സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്നു മണികുമാര്‍ അറിയിച്ചു. തുടര്‍ന്നാണ് അലക്സാണ്ടര്‍ തോമസിന്‍റെ നിയമനം. മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണു നിയമനം നടത്തുന്നത്.

About Author

കെയ്‌റോസ് ലേഖകൻ