ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായഹസ്തമായി മെത്രാന്മാര്‍
തൃശൂര്‍: കാലവര്‍ഷക്കെടുതികളെ തുടര്‍ന്ന് തൃശൂര്‍ കാര്‍ഡിയന്‍ സിറിയന്‍ ചര്‍ച്ച്, നെല്ലങ്കര പള്ളി, വരടിയം ഗവണ്‍മെന്റ് സ്‌കൂള്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്തും സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലും സന്ദര്‍ശിച്ചു.
ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളുമായിട്ടായിരുന്നു അവര്‍ എത്തിയത്. തൃശൂര്‍ അതിരൂപതയുടെ സാമൂഹിക സേവന പ്രസ്ഥാനമായ സ്വാന്തനത്തിന്റെ നേതൃത്വത്തിലായിരുന്നു സഹായം എത്തിച്ചത്.