കരങ്ങളുയർത്താം.. ദൈവം കരുണ കാണിക്കട്ടെ !
ജീസസ് യൂത്ത് പ്രത്യേക മധ്യസ്ഥ പ്രാർത്ഥനാ ആരാധന
കൊച്ചി: വയനാട്ടിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ മരണപ്പെട്ടവർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് വേണ്ടി ജീസസ് യൂത്ത് ഇന്റർനാഷണൽ ഓഫീസിൽ പ്രത്യേക ദിവ്യകാരുണ്യ ആരാധന ആരംഭിക്കുന്നു. ഇന്റർനാഷണൽ ഓഫീസിൽ എല്ലാ ദിവസവും 24 മണിക്കൂർ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യ ആരാധനയിൽ വളരെ പ്രത്യേകമായി “ഇന്ന് ജൂലൈ 31 മുതൽ ആഗസ്റ്റ് 2 വരെ” ദുരിതബാധിത പ്രദേശങ്ങൾക്ക് വേണ്ടിയും അവിടെ നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കുന്നു. ഇന്ന് രാത്രി 8നു പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയ്ക്ക് തുടക്കമാകും.
കേരളം മുഴുവൻ നേരിടുന്ന മഴക്കെടുതികൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയിൽ നിന്നും ആശ്വാസവും മോചനവും സംരക്ഷണവും നേടുന്നതിനായി സാധിക്കുന്ന എല്ലാവരും ആരാധനയിൽ വന്ന് പ്രാർത്ഥിക്കുവാൻ സാധിക്കും. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീട്ടിലിരുന്നോ ഒരുമിച്ചു ചേർന്നോ പ്രാർത്ഥയുടെ കരങ്ങൾ ഉയർത്താം.