ഒളിംപിക്സ് ഉദ്ഘാടന വേദിയിൽ നടന്നത് അന്ത്യ അത്താഴത്തിനെതിരെയുള്ള കടുത്ത പരിഹാസം: ബിഷപ് ബാരൺ
പാരീസ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് സമാനമായ രീതിയിൽ അവതരിപ്പിച്ച പാരഡി പരിപാടിക്കെതിരെ കടുത്ത വിമർശനവുമായി അമേരിക്കയിലെ മിനസോട്ട ബിഷപ് റോബർട്ട് ബാരൺ. സമൂഹമാധ്യമങ്ങളിലൂടെ ബിഷപ് ബാരൺ പങ്കുവെച്ച വീഡിയോ സന്ദേശം വയറലാവുകയാണ്. ക്രിസ്തീയ വിശ്വാസത്തെ പരിഹസിക്കുന്നതായിരുന്നു പരിപാടിയെന്നും ബിഷപ് ബാരൺ പറഞ്ഞു.
മതനിന്ദാപരമായ ഈ നടപടിക്ക് പിന്നിൽ ക്രിസ്തീയതയെ ശത്രുവായി കാണുന്ന ഉത്തരാധുനിക മതനിരാസ വാദികളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമാനമായ രീതിയിൽ ഇസ്ലാമിനെ പരിഹസിക്കാൻ അവർ എപ്പോഴെങ്കിലും ധൈര്യപ്പെടുമായിരുന്നോ എന്നും അദ്ദേഹം സംശയമുതിർത്തു. അന്ത്യ അത്താഴത്തിനെതിരെയുള്ള ഈ അപഹസിക്കലിനെതിരെ സകല ക്രൈസ്തവരും ഒന്നുചേർന്ന് പ്രതിഷേധ സ്വരം ഉയരണമെന്ന് ബിഷപ്പ് ബാരൺ തന്റെ ട്വിറ്റർ പ്രൊഫൈൽ വഴി ആഹ്വാനം ചെയ്തു.