ദുരന്ത ഭൂമിയിലേക്ക് ജീസസ് യൂത്ത് നല്ല അയൽക്കാരൻ
അടിയന്തരമായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാൻ സന്നദ്ധരായ 30 യുവാക്കൾ ഉടൻ വയനാട്ടിൽ എത്തണം: ആഹ്വാനവുമായി ജീസസ് യൂത്ത്
ജീസസ് യൂത്തിന്റെ നല്ല അയൽക്കാരൻ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ ദുരന്ത ഭൂമിയിലേക്ക് സഹായഹസ്തങ്ങൾ തേടുന്നു. അടിയന്തരമായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാൻ സന്നദ്ധരായ 30 യുവാക്കൾ ആണ് ആദ്യ ഘട്ടത്തിൽ വയനാട്ടിലേക്ക് പോകേണ്ടതെന്നു ജീസസ് യൂത്ത് കേരള കോർഡിനേറ്റർ മാത്യു ജോസഫ് അറിയിച്ചു. നല്ല അയൽക്കാരൻ പ്രൊജക്റ്റിന്റെ ഭാഗമായി മാനന്തവാടി രൂപതയുമായി ജീസസ് യൂത്ത് അല്പം സമയം മുമ്പ് മീറ്റിംഗ് നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആഹ്വാനം.
മേപ്പാടി പഞ്ചായത്തില്‍പ്പെട്ട മുണ്ടക്കൈ പുഞ്ചിരിമട്ടം ഭാഗത്ത് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിനും നാലിനുമുണ്ടായ ഉരുള്‍പൊട്ടല്‍ കേരളത്തിന്റെ ഉള്ളുലച്ച മഹാദുരന്തമായി. ഉരുള്‍വെള്ളം താഴ്ഭാഗത്തുള്ള ചൂരല്‍മല ഗ്രാമത്തെ ശ്മശാനഭൂമിയാക്കി. നിരവധിയാളുകളാണ് മണ്ണില്‍ പുതഞ്ഞും കുത്തൊഴുക്കില്‍പ്പെട്ടും മരിച്ചത്. ദുരന്തത്തില്‍ ധാരാളം പേര്‍ക്ക് പരിക്കുണ്ട്. നിരവധിയാളുകളെ കാണാതായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കര-വ്യോമ, ദുരന്തനിവാരണ, ഫയര്‍ ആന്‍ഡ് റസ്ക്യു, പോലീസ് സേനാംഗങ്ങളുടക്കം രംഗത്തുണ്ട്.
വരുന്ന മൂന്ന് ദിവസം സന്നദ്ധ പ്രവർത്തനത്തിൽ ഏർപ്പെടാൻ സാധിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
James EX – +919895711765
Saji – +919447787685
Albin – +918848681438