January 22, 2025
Kids & Family

കുഞ്ഞുങ്ങളെ വിശുദ്ധ കുർബ്ബാനയെ കുറിച്ച് പഠിപ്പിക്കുക! പക്ഷേ എങ്ങനെ?

  • July 26, 2024
  • 1 min read
കുഞ്ഞുങ്ങളെ വിശുദ്ധ കുർബ്ബാനയെ കുറിച്ച് പഠിപ്പിക്കുക! പക്ഷേ എങ്ങനെ?

നിങ്ങളുടെ കുടുംബത്തെയും കുഞ്ഞുങ്ങളെയും വിശുദ്ധ കുർബാനയോടു ചേർത്ത് നിർത്താൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ പരിചയപ്പെടുത്തുകയാണ് കെയ്‌റോസ് ന്യൂസിലൂടെ. നിങ്ങളുടെ കുടുംബത്തിന് യോജിക്കുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കുക. ഇത് ഈ സീരിസിന്റെ രണ്ടാം ഭാഗമാണ്.
ആദ്യ ഭാഗം വായിക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക: https://jykairosnews.org/knews-157/

കുഞ്ഞുങ്ങളെ എങ്ങനെ വിശുദ്ധ കുർബാനയോടു ചേർത്ത് നിർത്താം?

  1. അടിക്കടി കുഞ്ഞുങ്ങളെ വിശുദ്ധ കുർബ്ബാനയ്ക്ക് കൊണ്ടുപോകുക, അതാണ് ഏറ്റവും നല്ല മാർഗം!
    വിശുദ്ധ കുർബ്ബാന ഈശോ തന്നെയാണ് എന്ന ഉറച്ച ബോധ്യം നൽകാൻ വേണ്ടി, കുർബാനയെ “ഈശോ” എന്ന് വിളിച്ചു പഠിപ്പിക്കുക, സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ!
  2. പള്ളിയിലേക്ക് പോകുന്ന വഴിക്കോ, തലേനാൾ രാത്രിയിലോ അന്നത്തെ വായനകൾ അവർക്ക് വായിച്ചു കൊടുക്കുക. വായിക്കാൻ പഠിച്ച കുട്ടികളാണേൽ അവരെ കൊണ്ട് തന്നെ വായിപ്പിക്കുക.
  3. Syro-Malabar App, Laudate, Hallow തുടങ്ങിയ ആപ്പുകൾ ഇതിനു വേണ്ടി ഉപയോഗിക്കാം. ഇവയിലെല്ലാം വായനകൾ കേൾക്കാനുള്ള സാധ്യതകളുണ്ട്.
  4. കുഞ്ഞുനാൾ മുതലേ വി. കുർബാനയിലെ പാട്ടുകൾ അവർ കേൾക്കട്ടെ. ഒന്നോ രണ്ടോ ആഴ്ചകൾ ഒരു പാട്ട് തന്നെ ആവർത്തിക്കുക. അത് പഠിച്ചു കഴിയുമ്പോൾ, അടുത്ത പാട്ടിലേക്ക് കടക്കാം. “അന്നാപെസഹാ” യിൽ തുടങ്ങാം.
  5. വി. കുർബാനയ്ക്ക് പോകുന്ന വഴി പള്ളിയിൽ എങ്ങനെ നിൽക്കണമെന്നും, പെരുമാറണം എന്നും വീണ്ടും വീണ്ടും ഓർമ്മിപ്പിക്കണം. ഓർക്കുക, ചൊട്ടയിലെ ശീലം ചുടല വരെ!! അവർ കുട്ടികളാണ്. വഴക്ക് പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. സ്നേഹം മാത്രമേ ഇവിടെ ഫലിക്കൂ! സ്നേഹമാകുന്ന ഈശോയെ കൊടുക്കാൻ സ്നേഹം തന്നെ ഉപയോഗിക്കണം!
  6. വി. കുർബാനയ്ക്ക് പോകുന്നതിന് മുൻപായി, ടോയ്ലറ്റ് ഉപയോഗിക്കാൻ ഓർമ്മിപ്പിക്കണം! അല്ലെങ്കിൽ കുർബ്ബാനക്കിടയിൽ അതൊരു തടസ്സമാകാൻ സാധ്യതയുണ്ട്!
  7. വായിക്കാൻ തുടങ്ങുന്ന പ്രായത്തിൽ തന്നെ കുർബ്ബാന പുസ്തകം ഉപയോഗിക്കുവാൻ പഠിപ്പിക്കാം. മുഴുവൻ വായിച്ചില്ലെങ്കിലും, അവർ പേജ് നമ്പർ എങ്കിലും കണ്ട് പിടിക്കട്ടെ. ഇത് പല വിചാരങ്ങൾ കുറക്കാനും, ഞങ്ങളും ഈ ദിവ്യബലിയുടെ ഭാഗമാണെന്ന് തോന്നാൻ അവരെ സഹായിക്കുകയും ചെയ്യും.
  8. വിശുദ്ധ കുർബാനയിൽ മുട്ടു കുട്ടുന്നതും, കുരിശു വരിക്കുന്നതും എല്ലാം ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും അതെല്ലാം അവർ ചെയ്യുന്നുണ്ടോയെന്ന് ശ്രദ്ധിക്കുകയും വേണം. നമ്മൾ കണ്ണടച്ച് നിന്നാൽ അവരെ ശ്രദ്ധിക്കാൻ പറ്റില്ല.
  9. പ്രസംഗം തുടങ്ങുമ്പോൾ അവരെ ഓർപ്പിക്കുക, ചോദ്യങ്ങൾ ചോദിക്കും എന്ന്. കുർബാന കഴിഞ്ഞു കാറിൽ കയറുമ്പോൾ അന്നത്തെ പ്രസംഗത്തെ സംബന്ധിച്ച ചോദ്യങ്ങൾ ചോദിക്കാനും, അഭിനന്ദിക്കാനും മറക്കല്ലേ!
  10. വിശുദ്ധ കുർബ്ബാനയെ പറ്റി ചില ചോദ്യങ്ങൾ കൊടുത്തിട്ട് അവരോട് ഉത്തരം കണ്ടു പിടിക്കാൻ പറയാം. ഉദാഹരണത്തിന്,
    1. വിശുദ്ധ കുർബാനയിൽ എത്ര തവണ പുരോഹിതൻ “സമാധാനം നിങ്ങളോടു കൂടെ” എന്ന് പറയുന്നുണ്ട്?
    2. എത്ര തവണ ജനങ്ങൾ കുരിശു വരയ്ക്കുന്നുണ്ട്?
    3. എത്ര തവണ അൾത്താരബാലന്മാർ “സമാധാനം നമ്മോടുകൂടെ” എന്ന് പറയുന്നുണ്ട്
  11. ഇടക്കൊക്കെ ചെറിയ സമ്മാനങ്ങൾ കൊടുത്തു അവരെ പ്രോത്സാഹിപ്പിക്കാം.

തുടരും….


സിൽവി സന്തോഷ്, ഭർത്താവ് സന്തോഷ് കുര്യൻ, മക്കൾ സോഫിയ, സോണിയ, സോളമൻ.
അമേരിക്കയിലെ ഡാലസിൽ പീഡിയാട്രിക് നേഴ്സ് പ്രാക്ടീഷണർ ആയി ജോലി ചെയ്യുന്നു

About Author

കെയ്‌റോസ് ലേഖകൻ