ഇരിഞ്ഞാലക്കുട സോൺ ക്യാമ്പസ് മിനിസ്ട്രി ‘KCC Pregatheting’സംഘടിപ്പിച്ചു
ഇരിഞ്ഞാലക്കുട: ഓഗസ്റ്റ് 23 മുതൽ 26 വരെ നടക്കുന്ന കേരളാ ക്യാമ്പസ് കോൺഫറൻസിന് (KCC) മുന്നോടിയായി ഇരിഞ്ഞാലക്കുട സോൺ ക്യാമ്പസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ Pregatheting നടത്തി. ജൂലൈ 21-ാം തീയതി ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജിൽ വെച്ചാണ് ഗാതറിംഗ് സംഘടിപ്പിച്ചത്. ഓൾ കേരളാ ക്യാമ്പസ് മിനിസ്ട്രി അംഗം ആൽവിൻ ക്ലാസ്സുകൾ നയിച്ചു. ആക്ഷൻ സോങ്, ക്യാമ്പസ് റിഫ്ലക്ഷൻസ് എന്നിവയെല്ലാമടങ്ങിയ പരിപാടിയിൽ ഭക്തിനിർഭരമായ വിശുദ്ധ കുർബാനയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരുന്നു. അറുപതോളം അംഗങ്ങൾ പ്രീ ഗാതെറിങ്ങിന്റെ ഭാഗമായി.