കണ്‍ഫ്യൂഷനില്‍നിന്നു കൃത്യതയിലേക്ക് യുവജനങ്ങളെത്തണം: മാര്‍ പുളിക്കല്‍
കുരോപ്പട: കണ്‍ഫ്യൂഷനില്‍നിന്നു കൃത്യതയിലേക്കു യുവജനങ്ങള്‍ എത്തിച്ചേരണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍. ചങ്ങനാശേരി അതിരൂപത യുവദീപ്തി-എസ്‌എംവൈഎം കൂരോപ്പട ഹോളി ക്രോസ് ഇടവകയില്‍ സംഘടിപ്പിച്ച “യുവജനദിനം എല്‍പിദ 2K24” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ പുളിക്കല്‍. അതിരൂപത പ്രസിഡന്റ് ജോയല്‍ ജോണ്‍ റോയി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അതിരൂപത സഹായമെത്രാൻ മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തി.
ചാണ്ടി ഉമ്മന്‍ എംഎല്‍എ, വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കൽ, എസ്‌എംവൈഎം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്ര, അതിരൂപത ഡയറക്ടര്‍ ഫാ. ജോബിന്‍ ആനക്കല്ലുങ്കല്‍, അതിരൂപത ഡെപ്യൂട്ടി പ്രസിഡന്റ് ലിന്‍ഡാ ജോഷി, ജനറല്‍ സെക്രട്ടറി സഞ്ജയ് സതീഷ്, കോട്ടയം ഫൊറോനാ വികാരി റവ.ഡോ. ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടോണി പുതുവീട്ടില്‍ക്കളം, കോട്ടയം ഫൊറോന ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ പുത്തന്‍പുരയില്‍, ഫൊറോന പ്രസിഡന്റ് ആസ്സിന്‍ ടോമി, യൂണിറ്റ് ഡയറക്ടര്‍ ഫാ. റോയി മാളിയേക്കല്‍ സിഎംഐ, യൂണിറ്റ് പ്രസിഡന്റ് ജോജോ മാനുവല്‍ പി. എന്നിവര്‍ പ്രസംഗിച്ചു.