‘WAKEATHON’ – “ഇനി ഞങ്ങളുടെ വീട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ” പദ്ധതിക്ക് തുടക്കം കുറിച്ചു
സുൽത്താൻപേട്ട: കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ WAKEATHON – “ഇനി ഞങ്ങളുടെ വീട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ” പദ്ധതിക്ക് സുൽത്താൻപേട്ട രൂപതയിൽ തുടക്കം കുറിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എം.ജെ. ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു. സുൽത്താൻപേട്ട രൂപത പ്രോക്യൂറേറ്റർ റവ.ഫാ. ആന്റണി പയസ് പ്രൊജക്റ്റ് ലോഗോ പ്രകാശനം ചെയ്തു. യുവജനങ്ങളുടെ ഇടയിൽ ഗവൺമെന്റ് ജോലി സാധ്യത കൂട്ടുക എന്ന ലക്ഷ്യത്തോടുകൂടി വരാന്ത റെയ്സ്, ടാലെന്റ് അക്കാദമി എന്നിവരോട് ചേർന്ന് നിന്നുകൊണ്ട് 32 രൂപതകളിലേയും യുവജനങ്ങൾക്കായി സൗജന്യ പി.എസ്.സി, SSC പരിശീലനം നൽകുന്നു. വരാന്ത റെയ്‌സ് അക്കാദമിക് ഹെഡ് അരുൺ ജാക്ക്സൺ പ്രൊജക്റ്റ് വിശദീകരണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് അനു ഫ്രാൻസിസ്, സംസ്ഥാന സെക്രട്ടറി സുബിൻ കെ.സണ്ണി, സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, അസിസ്റ്റന്റ് ഡയറക്ടർ സി. നോർബർട്ട സി.ടി.സി, സുൽത്താൻപേട്ട രൂപത പ്രസിഡന്റ് ആന്റണി രാജ്, മുൻ സംസ്ഥാന ട്രഷറർ ശ്രീ. ഫ്രാൻസിസ് എസ്., രൂപത ഡയറക്ടർ ഫാ. പ്രബിൻ സൂസൈഡിമയി തുടങ്ങിയവർ സംസാരിച്ചു.