മൂവാറ്റുപുഴ: കോതമംഗലം രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 60-ാമത് വാ ര്‍ഷികവും 61-ാമത് കൗണ്‍സിലും നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ നടന്നു. ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ഡെണ്‍സന്‍ ഡോമിനിക് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രവര്‍ത്തനവര്‍ഷത്തെ മാര്‍ഗരേഖയുടെ പ്രകാശനവും നടത്തി. ഈ വര്‍ഷം നടത്തുന്ന ഹോം പ്രോഗ്രാമിന്റെ പോസ്റ്റര്‍ ബിഷപ് പ്രകാശനം ചെയ്തു. കഴിഞ്ഞ മൂന്നു വര്‍ഷം രൂപത ഡയറക്ടറായിരുന്ന ഫാ. വര്‍ഗീസ് പാറമേലിനെയും ജോയിന്റ് ഡയറക്ടറായിരുന്ന സിസ്റ്റര്‍ ഫിലോറാണിയേയും വേദിയില്‍ ആദരിച്ചു.
കഴിഞ്ഞ പ്രവര്‍ത്തനവര്‍ഷത്തെ മികച്ച ശാഖകള്‍ക്കും മേഖലകള്‍ക്കുമുള്ള ട്രോഫികളും വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം 10, 12 ക്ലാസുകളില്‍ മതബോധന പരീക്ഷയില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടിയവരെയും ചടങ്ങില്‍ ആദരിച്ചു. രൂപത ഡയറക്ടര്‍ ഫാ. മാത്യു രാമനാട്ട്, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ കൊച്ചുറാണി, രൂപത, മേഖല ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ഇടവകകളില്‍നിന്നും വൈദികരും സിസ്റ്റേഴ്‌സും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ പങ്കെടുത്തു.