January 22, 2025
Achievements News

SSLC പരീക്ഷയിൽ ഫുൾ A+ നേടിയവർക്ക് ജില്ലാ മെറിറ്റ് അവാർഡ്; ഇപ്പോൾ അപേക്ഷിക്കാം

  • July 12, 2024
  • 1 min read
SSLC പരീക്ഷയിൽ ഫുൾ A+ നേടിയവർക്ക് ജില്ലാ മെറിറ്റ് അവാർഡ്; ഇപ്പോൾ അപേക്ഷിക്കാം

തയാറാക്കിയത്: ഡോ.ഡെയ്സൻ പാണേങ്ങാടൻ
തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി. പ്രഫസർ
daisonpanengadan@gmail.com

2022-23 അധ്യയന വർഷത്തിൽ സംസ്ഥാന സിലബസിൽ SSLC പഠിച്ച് എല്ലാ വിഷയത്തിനും A+ ഗ്രേഡ് നേടി വിജയിച്ചതിനു ശേഷം, 2023-24 അധ്യയന വർഷത്തില്‍ ഹയർ സെക്കൻഡറി/ഐ.ടി.ഐ/VHSE/പോളിടെക്‌നിക് കോഴ്സുകളിൽ ഒന്നാം വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന ജില്ലാ മെറിറ്റ് അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം. ജൂലൈ 15വരെയാണ്, ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനവസരം.

2000/- രൂപയാണ്,ജില്ലാ മെറിറ്റ് അവാർഡ് തുക. ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും, അപേക്ഷകൻ/ അപേക്ഷക ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ നൽകണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
https://dcescholarship.kerala.gov.in/

About Author

കെയ്‌റോസ് ലേഖകൻ