January 22, 2025
Achievements News

കണ്ണൂര്‍ സര്‍വകലാശാലയിലെ ഒന്നും രണ്ടും റാങ്കുകള്‍ യുവവൈദികര്‍ക്ക്

  • July 10, 2024
  • 0 min read
കണ്ണൂര്‍ സര്‍വകലാശാലയിലെ ഒന്നും രണ്ടും റാങ്കുകള്‍ യുവവൈദികര്‍ക്ക്

കണ്ണൂര്‍: എം.എ സോഷ്യല്‍ സയന്‍സ് വിത്ത് സ്‌പെഷ്യ ലൈസേഷന്‍ ഇന്‍ ഹിസ്റ്ററിയില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒന്നും രണ്ടും റാങ്കുകള്‍ തലശേരി അതിരൂപതയിലെ രണ്ടു യുവവൈദികര്‍ക്ക്. തടിക്കടവ് സെന്റ് ജോര്‍ജ് ഇടവക വികാരി ഫാ. ജോണ്‍സണ്‍ (ഫാ. ഷിന്റോ) പുലിയുറുമ്പിലിന് ഒന്നാം റാങ്കും, വിമലഗിരി സെന്റ് മേരീസ് ഇടവക വികാരി ഫാ. ജോസഫ് (ജോബിന്‍) കൊട്ടാരത്തിലിന് രണ്ടാം റാങ്കുമാണ് ലഭിച്ചത്.

ഉദുമ ഗവ. ആര്‍ട്ടസ് ആന്റ് സയന്‍സ് കോളേജിലായിരുന്നു ഇരുവരുടെയും പഠനം. സീറോമലബാര്‍ സഭയുടെ കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയില്‍ വൈദിക പരിശീലന കാലത്ത് ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നിന്നും ഫിലോസഫിയില്‍ ഇരുവരും ബിരുദമെടുത്തിരുന്നു പൗരോഹിത്യപട്ടം സ്വീകരിച്ച് വിവിധ ഇടവകകളില്‍ സേവനത്തിന് ശേഷമാണ് ഉദുമ കോളേജില്‍ ബിരുദാനന്തര പഠനത്തിന് ഇരുവരും ചേര്‍ന്നത്.
ഇടവകയുടെ ചുമതലക്കൊപ്പമായിരുന്നു പഠനം. കാസര്‍കോഡ് ജില്ലയിലെ വരക്കാട് പുലിയുറുമ്പില്‍ സെബാസ്റ്റ്യന്റെയും, ഫിലോമിനയുടെയും മകനാണ് ഫാ. ജോണ്‍സണ്‍. വെള്ളരിക്കുണ്ട് കൊട്ടാരത്തില്‍ ജോയിയുടെയും എല്‍സമ്മയുടെയും മകനാണ് ഫാ. ജോസഫ്.

About Author

കെയ്‌റോസ് ലേഖകൻ