കെസിവൈഎം പാലക്കാട് രൂപത ദീപശിഖ പ്രയാണം നടത്തി
പാലക്കാട്: പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കെസിവൈഎം മണ്ണാര്‍ക്കാട് ഫൊറോനാ സമിതിയുടെ നേതൃത്വത്തില്‍ ദീപശിഖാ പ്രയാണം നടത്തി.
കുമരംപുത്തൂര്‍ ലൂര്‍ദ് മാതാ പള്ളിയില്‍ നിന്നും ആരംഭിച്ച ദീപശിഖ പ്രയാണം മണ്ണാര്‍ക്കാട് ഫൊറോനയിലെ എല്ലാ ഇടവകകളിലും കടന്നുപോയി ശ്രീകൃഷ്ണപുരം സെന്റ് ജോസഫ് ഇടവകയില്‍ സമാപിച്ചു.
ഫൊറോനാ ഡയറക്ടര്‍ ഫാ. ലിവിന്‍ ചുങ്കത്ത്, കുമരംപുത്തൂര്‍ ലൂര്‍ദ് മാതാ ഇടവക വികാരി ഫാ. ജോമി തേക്കും കാട്ടില്‍ ഭാരവാഹികളായ സജോ ജോര്‍ജ്, ജെസ്ലിന്‍ തെരേസ്, ബോണ്‍സണ്‍ കണ്ടമംഗലം, ബിമല്‍ ബിജു, അലക്‌സ് ബിനു നെല്‍സണ്‍ ബേബി, ജോസഫ് മിലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.