January 22, 2025
Stories

പ്രത്യാശയുടെ പടവുകള്‍

  • July 4, 2024
  • 0 min read
പ്രത്യാശയുടെ പടവുകള്‍

ഷീനു ആന്റണി
വരാപ്പുഴ അതിരൂപത
15 വർഷമായി ജീസസ് യൂത്ത് അംഗം

ഒരു വ്യക്തി തന്റെ ആത്മീയ യാത്ര ആരംഭിക്കുമ്പോള്‍ സ്വന്തമാക്കാന്‍ പരിശ്രമിക്കേണ്ടത്‌ സ്വയം പൂര്‍ണമായി ശുദ്ധീകരിക്കാനുള്ള അവസരമാണ്‌. അത്‌ സ്വയം മറഞ്ഞിരിക്കുന്ന മാലിന്യങ്ങള്‍ വൃത്തിയാക്കുന്നത്‌ പോലെയാണ്‌, അതിന്‌ സമയമെടുത്തേക്കാം. ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളെ ദൈവമാഗ്രഹിക്കുന്ന വ്യക്തിപരമായ ശുദ്ധീകരണത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന വ്യക്തികളെയും, അവയോട്‌ മറുതലിച്ച്‌ നിൽക്കുന്നവരെയും ഈ ലോകത്തില്‍ നമുക്ക്‌ കാണാന്‍ സാധിക്കും. നഷ്ടമാകുന്ന കൃപ, നഷ്ടപ്പെടുന്ന ജീവിതം കൂടിയാണ്‌. ദൈവകൃപയാല്‍ ജീവിക്കുന്ന, പ്രത്യാശനിറഞ്ഞ സമൂഹത്തെയാണ്‌ ലോകത്തിനാവശ്യം. ഒരു വ്യക്തിയുടെ ഉള്ളിലെ ഏറ്റവും അണുവായ ചാപല്യത്തെപ്പോലും പുറത്തു കൊണ്ടുവരുന്ന ജീവിത വിശുദ്ധീകരണമെന്ന മഹത്തായ പ്രവൃത്തി തമ്പുരാന്റെ കാരുണ്യമാണ്‌. കര്‍ത്താവിന്റെ കാരുണ്യം ജീവിതത്തെ വിശുദ്ധീകരിക്കുകയും ഒരാളുടെ ആന്തരിക കഴിവുകള്‍ പുറത്തുകൊണ്ടുവരുകയും ചെയ്യുന്ന വലിയൊരു ശക്തിയാണ്‌!

സ്വര്‍ഗം അനുഭവിക്കുക എന്നത്‌ ശുദ്ധവും നിഷ്കളങ്കവുമായ ഒരു വ്യക്തിയായി രൂപാന്തരപ്പെടുന്നതിന്‌ തുല്യമാണ്‌, കാരുണ്യത്തില്‍ സ്നാനമേറ്റ കുട്ടിയെപ്പോലെ. ആത്മീയമായി സമ്പന്നനായ ഒരാള്‍ക്ക്‌ അവരുടെ സ്വാതന്ത്ര്യവും സന്തോഷവും മറ്റുള്ളവരുമായി പങ്കിടാന്‍ കഴിയും. ഭാമിക ഗ്രഹണത്തിന്‌ അതീതമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവ്‌ മനുഷ്യര്‍ക്ക്‌ നല്‍കപ്പെട്ടിരിക്കുന്നത്‌ ദൈവസ്നേഹത്തിന്റെ തെളിവാണ്‌. ദൈവത്തിന്റെ സ്നേഹത്തിലും നീതിയിലും ജീവിക്കാന്‍ നമുക്ക്‌ നമ്മുടെ ഹൃദയങ്ങളെ ഒരുക്കാം, സര്‍വ്വശക്തനായ ദൈവം നമ്മുടെ യാത്രയില്‍ നമ്മെ നയിക്കട്ടെ.

About Author

കെയ്‌റോസ് ലേഖകൻ