ഒത്തുചേരലിന്റെ ആഘോഷമായി Rejoice 24
കാസർഗോഡ്: ജീസസ് യൂത്ത് കാസർഗോഡ് സോണിന്റെ ആഭിമുഖ്യത്തിൽ 8,9 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി Rejoice 24 എന്ന പേരിൽ പരിശീലനപരിപാടി സംഘടിപ്പിച്ചു. ചെറുപുഴ ഫൊറോന പാരിഷ് ഹാളിലും കള്ളാറിലെ തിരുഹൃദയ ധ്യാനകേന്ദ്രത്തിലുമാണ് പരിപാടികൾ സംഘടിപ്പിച്ചത്. കുട്ടികൾക്ക് ആസ്വദിക്കാൻ പറ്റിയ രീതിയിൽ നവീനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു നടത്തിയ Rejoice 24, ദൈവസ്നേഹത്തിലൂടെയും കുമ്പസാരത്തിലൂടെയും കുട്ടികൾക്ക് ആന്തരികസൗഖ്യം സമ്മാനിക്കുകയും ഈ കാലഘട്ടത്തിനനുയോജ്യമായ രീതിയിൽ ക്രിസ്തുവിനെ കണ്ടുമുട്ടാൻ അവരെ സഹായിക്കുകയും ചെയ്തു.
തലശേരി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പിതാവിന്റെയും കണ്ണൂർ രൂപതാധ്യക്ഷനും ജീസസ് യൂത്തിന്റെ Ecclesiastical Advisor- ുമായ അലക്സ് വടക്കുംതല പിതാവിന്റെയും സാനിധ്യം റിജോയ്‌സിനെ കൂടുതൽ അവിസ്മരണീയമാക്കി. ബഹു. ഫാ. ജോസ് വെട്ടിക്കൽ, ഫാ. ഡിറ്റോ മാത്യു, ഫാ. ജെയിൻ ജോസഫ് MSFS, ബിരിക്കുളം ഇടവക വികാരി ഫാ. അഖിൽ, ഡോ. സാജൻ ജോസഫ്, ചെറുപുഴ ഫോറോന അസി. വികാരി ഫാ. അമൽ, എ.കെ.സി.സി അംഗങ്ങൾ , കൈകാരന്മാർ, കമ്മിറ്റി അംഗങ്ങൾ, സിസ്റ്റേഴ്സ്, മറ്റ് ഇടവക പ്രതിനിധികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 300-ലധികം കുട്ടികൾ പ്രോഗ്രാമിൽ പങ്കെടുത്തു.