ജീസസ് യൂത്ത് എറണാകുളം സോൺ ഇവാലുവേഷൻ മീറ്റിംങ്ങ്
എറണാകുളം: ജീസസ് യൂത്ത് എറണാകുളം സോണിന്റെ നേതൃത്വത്തിൽ സബ്സോൺ, മിനിസ്ട്രി ലീഡേഴ്സിനായുള്ള ഇവാലുവേഷൻ മീറ്റിംങ്ങ് ജൂൺ 28 മുതൽ 30 വരെ കളമശ്ശേരിയിലെ എമ്മാവൂസിൽ വെച്ച് നടന്നു. സബ്സോൺ, മിനിസ്ട്രി കോർഡിനേറ്റർമാരായി ഒരു വർഷം പൂർത്തിയാക്കുന്നതിനാൽ, എല്ലാ കോ-ഓർഡിനേറ്റർമാരെയും വ്യക്തിഗതമായും ഒരു ടീമായും വിലയിരുത്താൻ സഹായിക്കലായിരുന്നു മീറ്റിംഗിന്റെ ലക്ഷ്യം. പങ്കെടുത്തവരിൽ പലരെയും അവരുടെ വ്യക്തിപരമായ ആത്മീയതയെ വളർത്താനും ഒരു കോ-ഓർഡിനേറ്റർ എന്ന നിലയിലുള്ള അവരുടെ ഉത്തരവാദിത്വത്തിനെയും സംബന്ധിച്ച പുതിയ തീരുമാനങ്ങൾ എടുക്കാനും സഹായിച്ചു.