January 23, 2025
News

‘Family The Image Of Heavens’ പ്രകാശനം ചെയ്തു

  • June 28, 2024
  • 1 min read
‘Family The Image Of Heavens’ പ്രകാശനം ചെയ്തു

സീറോമലബാർസഭയുടെ ഔദ്യോഗിക വക്താവും റിട്ടയേർഡ് എക്കണോമിക്സ് പ്രൊഫസറുമായ ഡോ. കൊച്ചുറാണി ജോസഫ് തയ്യാറാക്കിയ ‘Family: The Image Of Heavens’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ജൂൺ 25ന് ബെംഗളൂരുവിലെ ധർമാരാം വിദ്യാക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഡിവികെയുടെ റെക്ടറായ ഫാ. വർഗീസ് വിതയത്തിൽ, പ്രസിഡന്റ് ഫാ. ജോയ് കാക്കനാട്ട്, മികച്ച നാടക രചയിതാവായ ടി.എം. എബ്രഹാം എന്നിവർ ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. ഡി.വി.കെയിൽ നടത്തിയ ചാവറ പ്രഭാഷണത്തെ ആസ്പദമാക്കി തയ്യാറാക്കിയ പുസ്തകത്തിൽ ഇന്ത്യയിലെ കുടുംബങ്ങളുടെ പരിവർത്തനത്തെ വിശകലനം ചെയ്യുകയും മുന്നോട്ട് പോകാനുള്ള നല്ല നടപടികൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.

15 പുസ്തകങ്ങളും 2000-ലധികം ലേഖനങ്ങളും ഡോ. കൊച്ചുറാണി രചിച്ചിട്ടുണ്ട്. വിവിധ ദേശീയ, അന്തർദേശീയ ഫോറങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഡോ. കൊച്ചുറാണി സർക്കാർ സംവിധാനങ്ങളിലും സഭാ സംവിധാനങ്ങളിലും ജീസസ് യൂത്തിന്റെ പ്രവർത്തനമേഖലകളിലും സജീവ സാന്നിധ്യവും ദൃശ്യമാധ്യമങ്ങൾക്കായുള്ള സ്ഥിരം റിസോഴ്‌സ് പേഴ്‌സണുമാണ്.

About Author

കെയ്‌റോസ് ലേഖകൻ