വിശുദ്ധ തോമസ് മൂർ അനുസ്മരണം സംഘടിപ്പിച്ചു
തിരൂർ: കെസിവൈഎം തൃശ്ശൂർ അതിരൂപതയുടെയും വടക്കാഞ്ചേരി ഫൊറോനയുടെയും സംയുക്താഭിമുഖ്യത്തിൽ തിരൂർ യൂണിറ്റിന്റെ ആതിഥേയത്വത്തിൽ കെസിവൈഎം പ്രസ്ഥാനത്തിൻ്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ തോമസ് മൂറിന്റെ അനുസ്മരണം ജൂൺ 23 ഞായറാഴ്ച സംഘടിപ്പിച്ചു. അതിരൂപത ഡയറക്ടർ റവ. ഫാ. ജിയോ ചെരടായി വിശുദ്ധ കുർബാനയ്ക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന അനുസ്മരണ യോഗം അതിരൂപത ഡയറക്ടർ റവ. ഫാ. ജിയോ ചെരടായി ഉദ്ഘാടനം ചെയ്തു. ഇന്നിന്റെ ഡിജിറ്റൽ കാലഘട്ടത്തിൽ നാം എല്ലാവരും വായിക്കുവാനും അത് വഴി വർത്തമാന കാലത്തെ കുറിച്ച് കൃത്യമായ ബോധ്യമുള്ളവരായി മാറണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിരൂപത പ്രസിഡന്റ് ജിഷാദ് ജോസ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ധാർമ്മിക മൂല്യങ്ങൾ മുറുകെ പിടിച്ചു കൊണ്ട് സഭക്കും സമൂഹത്തിനും വേണ്ടി നാം ശക്തമായി നിലകൊള്ളണം എന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. അതിരൂപത ജനറൽ സെക്രട്ടറി മെജോ മോസസ് യോഗത്തിന് സ്വാഗതം പറഞ്ഞു. അതിരൂപത അഡ്വക്കേറ്റ് ഫോറം പ്രസിഡന്റ് അഡ്വ. അജി വർഗീസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പൊതുസേവകനും പ്രസിദ്ധ അഭിഭാഷകനുമായ അദ്ദേഹം വിശുദ്ധന്റെ സ്മരണ പുതുക്കികൊണ്ട് സംസാരിച്ചു. തൃശ്ശൂർ അതിരൂപത അഡ്വക്കേറ്റ്സ് ഫോറത്തിന് ചടങ്ങിൽ കെസിവൈഎം തൃശ്ശൂർ അതിരൂപതയുടെ സ്നേഹാദരവ് നൽകി.
തിരൂർ സെന്റ് തോമസ് ചർച്ച് അസിസ്റ്റന്റ് വികാരി ഫാ. ഡെബിൻ ഒലക്കേങ്കിൽ, വടക്കാഞ്ചേരി ഫൊറോന പ്രസിഡന്റ് ജിയോ മാഞ്ഞൂരാൻ, ഇടവക കൈക്കാരൻ വില്ല്യംസ് എന്നിവർ യോഗത്തിന് ആശംസ അർപ്പിച്ച് സംസാരിച്ചു. അതിരൂപത വൈസ് പ്രസിഡന്റ് മിഥുൻ ബാബു യോഗത്തിന് നന്ദി പറഞ്ഞു. തുടർന്ന് വിശുദ്ധന്റെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അതിരൂപത വൈസ് പ്രസിഡന്റ് സ്നേഹ ബെന്നി, സംസ്ഥാന സിൻഡിക്കേറ്റ് അംഗം ആഷ്ലിൻ ജെയിംസ്, സംസ്ഥാന സെനറ്റ് അംഗങ്ങളായ ഡാനിയേൽ ജോസഫ്, ഷാരോൺ സൈമൺ, ജുവിൻ ജോസ്, വടക്കാഞ്ചേരി ഫൊറോന ട്രഷറർ എഡ്വിൻ ഡേവിസ്, വേലൂർ ഫൊറോന പ്രസിഡന്റ് ഷെർലിൻ പോൾ, കൊട്ടേക്കാട് ഫൊറോന പ്രസിഡന്റ് ഫ്രാഗിൻ ഫ്രാൻസിസ്, മറ്റു ഫൊറോന ഭാരവാഹികൾ, തിരൂർ യൂണിറ്റ് ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിവിധ ഫൊറോനകളിൽ നിന്നും യൂണിറ്റുകളിലും നിന്നുമായി നിരവധി യുവജനങ്ങൾ പങ്കെടുത്തു.