‘ജീസസ് യൂത്ത് കെയ്റോസ് ബഡ്‌സ്’ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു
ജീസസ് യൂത്ത് കെയ്റോസ് ബഡ്‌സിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ബൈബിൾ കഥ, മരിയൻ ഗാനം എന്നീ 2 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നു. താല്പര്യമുള്ളവർ ജൂൺ 25ന് മുൻപ് താഴെ കാണുന്ന നമ്പറിൽ വീഡിയോ റെക്കോർഡ് ചെയ്ത് അയക്കേണ്ടതാണ്.
തോബിയാസ്: 9972629497( ബൈബിൾ സ്റ്റോറി)
ബ്ലെസി: 9901947782( മരിയൻ ഗാനം)
കൂടുതൽ വിവരങ്ങൾ
1 ബൈബിൾ കഥ
*പ്രായപരിധി (10വയസിൽ താഴെ )
*സമയം 5മിനിറ്റിനുള്ളിൽ
*വീഡിയോ എടുത്തയക്കണം
2 മരിയൻ ഗാനം
*മാതാവിനെ പ്രകീർത്തിക്കുന്ന ഗാനമാകണം.
*പ്രായപരിധി 10 വയസ്സ് മുതൽ 15 വയസ്സുവരെ
*മ്യൂസിക്കൽ ഇൻസ്ട്രുമെന്റോ / കരൊക്കെയോ ഉപയോഗിക്കാതെ വേണം പാടാൻ.
പൊതുവായ നിർദ്ദേശങ്ങൾ
*നിങ്ങൾ അയക്കുന്ന വീഡിയോകൾ Kairos Buds യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതാണ്.
*80 % മാർക്ക് നിങ്ങളുടെ പെർഫോമൻസിനും 20% നിങ്ങൾക്ക് ലഭിക്കുന്ന ലൈക്കിനും ഷെയറിനും അനുസരിച്ചായിരിക്കും ലഭിക്കുക.
*യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ പാകത്തിന് വേണം വീഡിയോ എടുക്കാൻ.
*ക്ലാരിറ്റിയുള്ള വീഡിയോകൾ മാത്രമായിരിക്കും യൂട്യൂബിൽ അപ്ലോഡ് ചെയ്യുക.
*ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.
*വീഡിയോകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 25
*ലഭിച്ച എൻട്രികൾ കെയ്റോസ് ബഡ്സ് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ശേഷം നിങ്ങൾക്ക് അയച്ചു തരുന്നതാണ്.
*ജൂലൈ 13 ന് വൈകുന്നേരം ആറുമണിവരെയുള്ള ലൈക്കും ഷെയറും ആയിരിക്കും വിധി നിർണയത്തിനായി പരിഗണിക്കുന്നത്.
*വീഡിയോയോടൊപ്പം നിങ്ങളുടെ പേര്, വയസ്സ്, പഠിക്കുന്ന ക്ലാസ്സ്., സ്ഥലം /zone എന്നിവ കൃത്യമായിചേർക്കേണ്ടതാണ്.
*ഏതെങ്കിലും തരത്തിൽ എഡിറ്റ് ചെയ്ത വീഡിയോകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല
*മത്സരം സംബന്ധിച്ച സംശയങ്ങൾക്ക് വിളിക്കേണ്ട നമ്പർ: സുജ -9497166591
*വീഡിയോകൾ അയക്കേണ്ട നമ്പറുകൾ
തോബിയാസ്: 9972629497( ബൈബിൾ സ്റ്റോറി)
ബ്ലെസി: 9901947782( മരിയൻ ഗാനം)