യോഹന്നാനെ അറിയുവാൻ, പാർട്ട് – 4
യോഹന്നാന്റെ സുവിശേഷത്തിൽ നമ്മൾ വന്നു നിൽക്കുന്നത് . ഒന്നാമധ്യായത്തിന്റെ ആദ്യ ഖണ്ഡികയുടെ അവസാന ഭാഗത്താണ് അല്ലെ. യോഹന്നാന്റെ സുവിശേഷം വ്യത്യസ്തമായ സുവിശേഷം ആകുന്നത് . മറ്റു സുവിശേഷങ്ങളിലേതു പോലെയുള്ള ഉദ്ധരണികൾ യോഹന്നാന്റെ സുവിശേഷത്തിൽ ഇല്ല എങ്കിൽ കൂടെ മറ്റു സുവിശേഷങ്ങളിൽ വിശദീകരിക്കുന്ന വിഷയങ്ങൾ വിശദീകരിക്കുന്നുണ്ട്. പക്ഷേ യോഹന്നാൻ തികച്ചും വ്യക്തിപരമായ ശൈലിയിലാണ് അവലംബിക്കുന്നത് എന്നുള്ളത് നമ്മൾ വായിച്ചു കഴിഞ്ഞു .
അങ്ങനെ യോഹന്നാന്റെ സുവിശേഷത്തിൽ വിശദീകരണം വായിച്ചു മുന്നോട്ട് പോകുമ്പോൾ നമ്മൾ ഈ പാർട്ടിൽ ഫോക്കസ് ചെയുന്നത് യോഹന്നാൻ 1 : 13,14 വാക്യങ്ങളാണ് അവർ ജനിച്ചത് രക്തത്തിൽ നിന്നോ, ശാരീരിക അഭിലാഷത്തിൽ നിന്നോ , പുരുഷന്റെ ഇച്ഛയിൽനിന്നോ അല്ല ദൈവത്തിൽ നിന്നത്രേ വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റെതുമായ മഹത്വം . നമ്മൾ ഈ വാക്യത്തിലേക്കാണ് ഫോക്കസ് ചെയ്യുന്നത്. അപ്പോൾ നമ്മൾ ഇങ്ങനെ ഒരു വായനയിലേക്ക് നമ്മൾ വരുമ്പോൾ കുറച്ചുകൂടി ആഴങ്ങളിലേക്ക് പോകണമെന്ന് താല്പര്യമുണ്ടെങ്കിൽ ഈ വാക്യത്തിന്റെ ആദ്യ വരി തന്നെ. അവർ ജനിച്ചത് എന്നുള്ളതിന് ആദ്യ കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന ഭാഷാന്തരങ്ങള് പരിശോധിച്ചാൽ അറിയാം . അവൻ ജനിച്ചത് എന്നുള്ള ഭാഷപ്രയോഗം കൂടി ഉണ്ട് . അവർ ജനിച്ചത് എന്നുള്ളപ്പോൾ തന്നെ അവൻ ജനിച്ചത് എന്ന പ്രയോഗവും അവിടെയുണ്ട് . അപ്പോൾ യേശുവിന്റെ വിശേഷമായ ഒരു ജനനത്തെക്കുറിച്ചുള്ള വിശദീകരണമാണ് ഇത് പറയുന്നതെന്ന് ആദ്യ കാലഘട്ടങ്ങളിൽ തന്നെ ഇത് സംബന്ധിച്ചുള്ള വിശദീകരണം നൽകപ്പെട്ടിരുന്നു. യേശുവിന്റെ വിശേഷമായ ഒരു ജനനത്തെക്കുറിച്ച് ആണ് ഇത് പരമാർശിക്കുന്നതെന്ന് ഇത് വിശദീകരിച്ചിരിക്കുന്നു. (അവർ ജനിച്ചത്) അപ്പോൾ നമുക്ക് ഇങ്ങനെയൊന്ന് വായിച്ചു മനസ്സിലാക്കാൻ ശ്രമിക്കാം. അവൻ ജനിച്ചത് യേശുക്രിസ്തു ജനിച്ചത് രക്തത്തിൽ നിന്നോ ,ശാരീരിക അഭിലാഷത്തിൽ നിന്നോ ,പുരുഷന്റെ ഇച്ഛയിൽനിന്നോ അല്ല. ദൈവത്തിൽ നിന്നത്രേ . അപ്പോൾ ഇത് വീണ്ടും ജനനം എന്ന പ്രധാന ചിന്ത മൂന്നാം അധ്യായത്തിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി യോഹന്നാൻ കൊണ്ടുവരുന്ന ഒരു പ്രമേയമാണ്. ( ബോൺ എഗൈൻ ) എന്നു പറയുന്ന ചിന്തയിലേക്ക് കൊണ്ടുവരുന്നതിന് മുൻപുള്ള ഒരു മുഖവരയാണ്. അപ്പോൾ യേശുക്രിസ്തുവിന്റെ ജനനത്തെ സംബന്ധിച്ചുള്ള വിശേഷമായ വിശദീകരണം മാണ് .
അപ്പോൾ ആ ജനനം എന്താണ് അത് രക്തത്തിൽ നിന്നുള്ള ജനനം അല്ല , അത് ശാരീരിക അഭിലാഷത്തിൽ നിന്നുള്ള ജനനം അല്ല , അത് പുരുഷന്റെ ഇച്ഛയിൽ നിന്നുള്ള ജനനം അല്ല , ദൈവത്തിൽ നിന്നത്രേ. അങ്ങനെ പറയുമ്പോഴും നമുക്കും മനസ്സിലാവുന്നില്ല എന്താണ് ഈ ദൈവത്തിൽ നിന്നുള്ള ജനനം എന്ന് . അതുകൊണ്ടാണ് 14 മത്തെ വാക്യത്തിൽ പറയുന്നത് . വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു. അപ്പോൾ ദൈവത്തിൽ നിന്നും ജനിച്ച പുത്രൻ ആ ആശയമാണ് ആദ്യമേ കൊണ്ടുവരാൻ ശ്രമിക്കുന്നത്. നമ്മൾ വായിക്കുന്ന പിഒസി ബൈബിളിൽ എല്ലാം അവർ ജനിച്ചത് എന്നാണ് കാണുവാൻ സാധിക്കുന്നത് . നമ്മുടെ സഭയുടെ കത്തോലിക്കാ മതബോധന ഗ്രന്ഥത്തിലും ഈ പരമാർശങ്ങളും വിശദീകരണങ്ങളും ഒക്കെ നൽകുന്ന പ്രസിദ്ധമായ ഒരു കമന്ററില് അവൻ (അവർ) എന്ന് എഴുതിയിരിക്കുന്ന ഒരു വാക്ക് ശ്രദ്ധിച്ചാൽ മനസ്സിലാകും അവിടുന്ന് എന്ന പ്രയോഗമാണ് പ്രധാനമായും നമ്മൾ കാണുന്നത് പ്രധാനമായും രണ്ടുതരത്തിൽ ഈ വാക്യം വ്യാഖ്യാനിക്കപ്പെടുന്നുണ്ട് . അവൻ ജനിച്ചത് എന്ന് പറഞ്ഞു തുടങ്ങുന്ന ഈ വാക്യം വിരൽചൂണ്ടുന്നത്. കർത്താവിന്റെ കന്യകാ ജനനം ആണെന്ന് ഒരു കൂട്ടർ വ്യാഖ്യാനിച്ചിരുന്നു . അവർ എന്നുള്ളതിന് അവൻ ജനിച്ചത് എന്ന് ഒരു കൂട്ടർ ആദ്യമേ വ്യാഖ്യാനിച്ചിരുന്നു . എന്നാൽ ആധുനിക വ്യാഖ്യാതാക്കൾ എല്ലാം ഇപ്പോൾ നമ്മുടെ സമകാലികരോ നമ്മുടെ പുറകിലോട്ട് ഉള്ളവരുടെയോ വ്യാഖ്യാന രീതിയിൽ വരുമ്പോൾ.അവർ ജനിച്ചത് എന്ന് പദം തന്നെയാണ് വിശദീകരിച്ചിരിക്കുന്നത് . എന്നാൽ ആധുനിക വ്യാഖ്യാതാകരെല്ലാം അവർ ജനിച്ചത് എന്ന് പറഞ്ഞു തന്നെയാണ് തുടങ്ങുന്നത്. ദൈവമക്കളായി തീരുന്നത് സാധാരണ ലൈംഗിക പ്രക്രിയയിലൂടെയോ അല്ല. പ്രത്യുത ദൈവത്തിൽ നിന്ന്. എന്ന് ഇവിടെ പ്രസ്താവിക്കുകയാണ്. സാധാരണ കുഞ്ഞുങ്ങൾ ജനിക്കുന്നത് സ്ത്രീ പുരുഷ ലൈംഗികബന്ധം വഴിയാണ് ഇവിടെ രക്തത്തിൽ നിന്ന് എന്ന് ഉദ്ദേശിക്കുന്നത് സ്ത്രീ ബീജത്തെ തന്നെയാണ്. പുരുഷനാണ് ലൈംഗികബന്ധത്തിൽ മുൻകൈയെടുക്കുന്നത് എന്ന കണക്കുകൂട്ടലിലാണ് പുരുഷന്റെ ഇച്ഛയിൽ എന്ന് പറഞ്ഞിരിക്കുന്നത് . അപ്പോൾ ഇനി പതിമൂന്നാമത്തെ വചനം ഒന്ന് വായിചെ അവർ ജനിച്ചത് അല്ലെങ്കിൽ അവൻ ജനിച്ചത് രക്തത്തിൽ നിന്നോ ശാരീരിക അഭിലാഷത്തിൽ നിന്നോ പുരുഷന്റെ ഇച്ഛയിൽ നിന്നോ അല്ല ദൈവത്തിൽ നിന്നാണ് എന്നിട്ട് പറയുകയാണ് വചനം മാംസമായി നിങ്ങളുടെ ഇടയിൽ വസിച്ചു. അപ്പോൾ ഇത് ഒരു പ്രത്യേക തരത്തിലുള്ള ജനനമാണ് എന്നുള്ളത് മനസ്സിലാക്കണം . അപ്പോൾ രണ്ട് കൺസെപ്റ്റ് മനസ്സിലാക്കണം (1) നമ്മുടെ ജനനം . നമ്മുടെ വീണ്ടും ജനനം . ഈശോ നമ്മുടെ ഹൃദയത്തിൽ വരുമ്പോൾ നമുക്കുണ്ടാകുന്ന വീണ്ടും ജനന അനുഭവം. അത് വളരെ വ്യത്യസ്തമായ ഒരു ജനനം മാണ് അതാണ് ഈ വാക്യത്തിന്റെ ഒരു മുഖം, (2) ഈശോയുടെ ജനനം അത് ശാരീരിക അഭിലാഷത്തിൽ നിന്ന് ഉണ്ടായതല്ല, പുരുഷന്റെ ഇച്ഛയിൽ നിന്ന് ഉണ്ടായതല്ല , പിന്നെയോ ദൈവത്തിൽ നിന്നത്രെ. ദൈവത്തിൽ നിന്നുള്ള ജനനമാണ് അപ്പോൾ ദൈവത്തിൽ നിന്നുള്ള ജനനം എന്ന് പറയുമ്പോൾ എന്താണ് അതിന്റെ അർത്ഥം പതിനാലാമത്തെ വചനത്തിൽ പറഞ്ഞു ദൈവത്തിൽ നിന്നുള്ള ജനനം എന്ന് പറഞ്ഞാൽ ദൈവത്തിന്റെ കൂടെയുണ്ടായിരുന്ന വചനം മാംസമായി നിങ്ങളുടെ ഇടയിൽ വസിച്ചു. അപ്പോൾ ഇത് തുടർമാനമായി വായിച്ചു വരുന്നവർക് അറിയാം യോഹന്നാന്റെ 1:1ൽ പറഞ്ഞു ആദിയിൽ വചനം ഉണ്ടായിരുന്നു . ഇൻ ദ ബിഗിനിങ് ദെയർ വാസ് ലോഗോസ് . എന്നിട്ട് 14 മത്തെ വാക്യത്തിൽ . ആ ലോഗോസ്സ് ജഡാവതാരമെടുത്തു. . ലോഗോസ് ഒരു മായ കാഴ്ച അല്ല. ഇത് രണ്ടും രണ്ട് രീതിയാണ്. ഇതൊന്നു മനസ്സിൽ വെച്ചാൽ മതി തുടർന്ന് മനസ്സിലാക്കാം. എന്തിനാണ് ഇങ്ങനെ പറയേണ്ടിവന്നത് എന്നുള്ളതിന്റെ പ്രാധാന്യം ഒന്ന് നോക്കാം .
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു. നമുക്കറിയാം ജ്ഞാനവാദികളോടാണ് വിശുദ്ധ യോഹന്നാൻ ശ്ലീഹാ സംസാരിക്കുന്നത് . ജ്ഞാനവാദ വിശ്വാസം എന്ന് പറയുന്നത് നമ്മൾ മുൻപാർട്ടുകളിൽ വായിച്ചു കഴിഞ്ഞു വളരെ ശക്തമായ ഒരു വിശ്വാസമായിരുന്നു ആ കാലഘട്ടത്തിൽ ജ്ഞാനവാദത്തിനകത്ത് ഉണ്ടായിരുന്ന പ്രധാന ചിന്തയായിരുന്നു ഈ ലോഗോസ് കൺസെപ്റ്റ് (ലോഗോസ്സ് ചിന്ത) ജ്ഞാന വാദികളുടെ അഭിപ്രായത്തിൽ ദൈവത്തിനും ലോകത്തിനും( മനുഷ്യനും) ഇടയിലുള്ള മധ്യസ്ഥനാണ് ലോഗോസ്. ദൈവം ലോകം സൃഷ്ടിച്ചത് ലോഗോസ് വഴിയാണ് അതാണ് ജ്ഞാന വാദികളുടെ പ്രധാന ചിന്ത. Nonstisisum ജ്ഞാനവാദം അത് നമ്മൾ വായിച്ചു കഴിഞ്ഞു അപ്പോൾ യോഹന്നാൻ നേരിടേണ്ടിവന്നത് ഗ്രീക്ക് തത്വചിന്തയാണ് ഗ്രീക്ക് തത്വചിന്തയ്ക്ക് അകത്ത് ഈ ലോഗോസ് കൺസപ്റ്റ് ഉണ്ടായിരുന്നു . ഈ ഗ്രീക്ക് തത്വചിന്തയിലെ തീഷ്ണമായ വിശ്വാസമായിരുന്നു ജ്ഞാനവാദം. അപ്പോൾ ഈ ജ്ഞാന വാദികൾ പറയുകയാണ്. ദൈവത്തിനും ലോകത്തിനും ഇടയിലുള്ള മധ്യസ്ഥനാണ് ലോഗോസ്. ദൈവം ലോകത്തെ സൃഷ്ടിച്ചത് ലോഗോസ് വഴിയാണ് അതുപോലെ മനുഷ്യന് രക്ഷ കൈവന്നിരിക്കുന്നത് ലോഗോസിലൂടെയാണ് ഇതാണ് ജ്ഞാനവധികളുടെ പ്രധാന ചിന്തയായി ഉണ്ടായിരുന്നത് . എന്നാൽ ജ്ഞാന വാദികളിൽ ഒരു പ്രധാനമായ ദുരുപദേശം വിശ്വസിച്ചിരുന്നു . ആ ദുരുപദേശം പിന്നീട് കൃസ്റ്റിനയിസ് ചെയ്തപ്പോൾ അതിന്റെ പേര് ഡോസറ്റിസം ആയി മാറി ഡോസറ്റിസം എന്ന് പറയുന്നതിന്റെ പ്രധാന ചിന്ത ജഡവതാരമല്ല പിന്നെ എന്താണ് ഒരു മായക്കാഴ്ചയാണ് യേശുക്രിസ്തുവിന്റെ മനുഷ്യത്വം ( ജഡാവതാരം ) എന്ന് പറയുന്നത് . ഒരു വെളിപ്പെടുത്തൽ മാത്രമാണ് ജഡവതാരമല്ല എന്നു പറഞ്ഞാൽ യേശു ദൈവമായിരുന്നു ആ ദൈവമായ യേശുക്രിസ്തുവിന് ശരീര രക്തങ്ങളോട് കൂടിയതല്ലായിരുന്നു . പിന്നെയോ ഒരു മായക്കാഴ്ച മാത്രമായിരുന്നു. ആ ദുരുപദേശത്തിന്റെ പേരാണ് ഡോസറ്റിസം. എന്നാൽ ആ ഡോസറ്റിസം അനുസരിച്ച് . യേശു എന്ന് പറയുന്നത്. ശരീരം സ്വീകരിച്ചുവന്ന പൂർണ്ണ മനുഷ്യനും , പൂർണ്ണ ദൈവവും , ദൈവതൊവും- മനുഷ്യത്വവും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്ന ഒരാളല്ല മറിച്ച് ദൈവത്വം മാത്രം ഉണ്ടായിരുന്ന ശരീരം സ്വീകരിക്കാൻ ആകാത്ത അവിടെയാണ് ആ ചിന്താ ആഴം ആയിട്ട് മനസ്സിലാക്കേണ്ടത് ശരീരം സ്വീകരിക്കാനാവാത്ത ദൈവത്വം മാത്രം ഉള്ള എന്നാൽ ദൈവത്വമുള്ളപ്പോൾ തന്നെ ദൈവത്തിന് എന്തുണ്ട് വെളിപ്പെടുത്തൽ ഉണ്ട് അത് മാത്രമായിരുന്നു യേശുക്രിസ്തു . അല്ലാതെ ശരീരം സ്വീകരിച്ച് ശരീരത്തിൽ വന്ന ആളല്ല ശരീരത്തിൽ ദൈവത്തിന് വരാൻ പറ്റില്ല ശരീരത്തിൽ ദൈവത്തിന് വരേണ്ട ആവശ്യമില്ല എന്നൊക്കെ യാണ് അവർ പറഞ്ഞുകൊണ്ടിരുന്നത് ദൈവത്തിന് മനുഷ്യനാകാൻ കഴിയത്തില്ല ദൈവം ദൈവമാണ് പരിമിതി ഇല്ലാത്ത ദൈവത്തിന് പരിമിതിയുള്ള മനുഷ്യനെപ്പോലെ ആകാൻ കഴിയുകയില്ല അല്ലെങ്കിൽ മനുഷ്യന് പോലെ ആകേണ്ട ആവശ്യകത ഇല്ല പിന്നെ എന്തായിരുന്നു യേശുക്രിസ്തു ഒരു മായക്കാഴ്ചയായിരുന്നു . ഒരു വെളിപ്പെടുത്തൽ മാത്രമായിരുന്നു അപ്പോൾ വിശുദ്ധ യോഹന്നാൻ ശ്ലീഹ ശക്തമായി ഈ വാദത്തെ എതിർക്കുകയാണ്. എങ്ങനെ ഏതിലൂടെ പതിനാലാമത്തെ വാക്യത്തിലൂടെ എതിർത്തിട്ട് പറയുകയാണ് യേശു ഒരു മായക്കാഴ്ച അല്ലായിരുന്നു . യേശു ഒരു വെളിപ്പെടുത്തലും അല്ലായിരുന്നു . യേശു ജവതാരം എടുത്ത് word became flesh വചനം ജഡമായി തീർന്നു (14) മത്തെ. വചനം. മാംസമായി നമ്മുടെ ഇടയിൽ വസിച്ചു.അവന്റെ മഹത്വം നമ്മൾ ദർശിച്ചു. കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെയും ഏകജാതന്റെയും ആയ മഹത്വം. അപ്പോൾ ലോഗോസ് flesh ആയി അപ്പോൾ യോഹനാൻ പറയുകയാണ് ഇത് മയക്കാഴ്ച്ച അല്ല ജഡവതാരമാണ് എങ്ങനെ മനസിലായി ലോഗോസ് sarx സ്വീകരിച്ചു . sarx എന്ന് പറഞ്ഞാൽ flesh അതിനു ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കിലെ പദമാണ് എഗിനിറ്റോ . sarx വചനം മാംസംമായി തീർന്നു ( word be came flesh)
അപ്പോൾ ഡോസ റ്റിസം പറയുന്നു ശരീരം എടുക്കേണ്ട ആവശ്യം ദൈവത്തിന് ഇല്ല . അത് ഒരു വെളിപ്പെടുത്തൽ ആയിരുന്നു എന്ന് പറഞ്ഞപ്പോൾ വിശുദ്ധ യോഹന്നാൻ പറഞ്ഞു അല്ല , അല്ല , അല്ല ,
യേശു ശരീരം എടുത്തു എങ്ങനെ എടുത്തു . വചനം – (ലോഗോസ്) – മാംസം -(sarx) എടുത്തു എഗിനിറ്റോ – became ആ പദമാണ് അവിടെ വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു നമ്മളെപ്പോലെ വസിച്ചു അപ്പോൾ മായക്കാഴ്ച അല്ല , വെളിപ്പെടുത്തലും അല്ല , മിന്നി മറഞ്ഞു പോകുന്നതും അല്ല അപ്പോൾ ഈ ഡോസറ്റിസം പറയുന്നവര് പറയും യേശുക്രിസ്തു എന്ന് പറയുന്ന പിതാവായ ദൈവത്തിന്റെ ഒരു വെളിപ്പെടുത്തൽ മാത്രമായിരുന്നു . അപ്പോൾ നമ്മൾ പറയും അല്ല അല്ല പിതാവായ ദൈവത്തിന്റെ വെളിപ്പെടുത്തൽ ആയിരുന്നു യേശു . പക്ഷേ ആ വെളിപ്പെടുത്തലിന് ശരീരം ഉണ്ടായിരുന്നു . എന്നെ അറിഞ്ഞത് എന്നെപ്പോലെ വന്നാണ് എനിക്കുള്ളതുപോലെ ദേഹം ദേഹി ആത്മാവോടുകൂടിയ ശരീരസ്ഥനായി അവിടുന്ന് വന്നു. മാംസം സ്വീകരിച്ചു 14 വാക്യം വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു . എന്നിട്ട് പറയുന്നത് അവന്റെ മഹത്വം നമ്മൾ ദർശിച്ചു . കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം ഈ വാക്യം മാണ് നമ്മൾ ഈ പാർട്ടിലും അടുത്ത പാർട്ടിലും ഫോക്കസ് ചെയ്യുന്നത് . അപ്പോൾ ഡോസറ്റിസത്തെ ഡിനെ ചെയ്തിട്ട് രണ്ടാമത് പറയുകയാണ്. ജഡാവതാരം ചെയ്തപ്പോൾ അല്ലെങ്കിൽ മാംസമായപ്പോൾ നമ്മൾ എന്ത് കണ്ടു കൃപയും സത്യവും നിറഞ്ഞതും പിതാവിന്റേതും ഏകജാതന്റേതുമായ മഹത്വം കണ്ടു . പിതാവിന്റെ മഹത്വമാണ് ഏകജാതനായവന്റെ മഹത്വവുമാണ് കാരണം സത്തയിൽ സാരാംശത്തിൽ പിതാവിനോട് പുത്രൻ തുല്യനാണ് . അപ്പോൾ സത്തയിൽ സാരാംശത്തിൽ പിതാവിനോട് തുല്യനായ പുത്രൻ എന്ന വിശദീകരിച്ചിട്ട് പറയുകയാണ് ആ പുത്രനിൽ നമ്മൾ എന്ത് ദർശിച്ചു . പിതാവിന്റേതും ഏകജാതന്റേതുമായ മഹത്വം അപ്പോൾ ഇവിടെയാണ് നമ്മൾ ഈശോയുടെ ജനനത്തിന്റെ ജഡവതാരത്തിന്റെ ആ രഹസ്യം നമ്മൾ മനസ്സിലാക്കുന്നത് . അപ്പോൾ യേശുവിന്റെ ജഡഅവതാരത്തിന്റെ രഹസ്യം മനസ്സിലാക്കുമ്പോൾ അത് എങ്ങനെയായിരുന്നു അത് ഏകജാത നായവന്റെ മഹത്വമാണ് . അപ്പോൾ അവിടെയാണ് നമ്മുടെ ആ പദം കേറിവരുന്നത് ഏതാണ് ആ പദം മോണോ ഗിനസ് (monogenes) ഇത് ഒരു ഗ്രീക്ക് വാക്കാണ് “ഏകജാതൻ” – ശരിക്കും ഈ പദത്തിന്റെ അർത്ഥം യൂണിക് മലയാളത്തിൽ നിസ്തുല്യം. ഏകജാതൻ എന്ന് കേൾക്കുമ്പോൾ നമ്മൾ എന്താണ് മനസ്സിലാക്കുന്നത് വേറൊരു ഒരു മകൻ ഇല്ല ഒറ്റമോനെ ഉള്ളു ഇനി ഒരു മകൻ ഉണ്ടാവില്ല എന്നുള്ള ആശയത്തിലാണ് പക്ഷേ ഈ ആശയത്തിൽ അല്ല ഇവിടെ കൊടുത്തിരിക്കുന്നത് പിന്നെയൊ വിശേഷമായ വിധത്തിൽ സ്ഥാനം ലഭിക്കപ്പെട്ടവൻ വിശേഷമായ വിധത്തിൽ നിസ്തുല്യമായ വിധത്തിൽ ഒരുക്കപ്പെട്ടവൻ. കത്തോലിക്കാ മതബോധന ഗ്രന്ഥത്തിൽ നിസ്തുല്യൻ -monogenes – ഏകജാതന്റെ അർത്ഥം വിശദീകരിച്ചിരിക്കുന്നത്. 443ആം ഖണിക 51ആം ഭാഗം. തന്റെ പുത്രസ്ഥാനം ശിഷ്യന്മാരുടെ പുത്രസ്ഥസനത്തിൽ നിന്ന് വ്യത്യസ്തമാണെന്ന് യേശു സ്പഷ്ടമാക്കുന്നു. ശിഷ്യന്മാർക്ക് പുത്രസ്ഥാനം കൊടുത്തു അല്ലേ. നമുക്കും എല്ലാവർക്കും പുതസ്ഥാനമുണ്ട് അല്ലേ . എന്നാൽ നമ്മുടെ പിതാവ് എന്ന് അവിടുന്ന് ഒരിക്കലും പറയുന്നില്ല നിങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കുവിൻ എന്ന് ശിഷ്യന്മാരോട് ആഹ്വാനം ചെയ്തുകൊണ്ട് സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന് പഠിപ്പിച്ച പ്രാർത്ഥന ഒഴികെ യേശു നമ്മുടെ പിതാവ് എന്ന ഒരിക്കലും പറയുന്നില്ല തന്റെ പുത്രസ്ഥാനവും മറ്റുള്ളവരുടെ ദൈവപുത്രസ്ഥാനവും തമ്മിലുള്ള ഭേദം എന്റെ പിതാവും നിങ്ങളുടെ പിതാവും എന്ന് പ്രസ്താവനയിലൂടെ യേശു ഉറപ്പിക്കുന്നു .
അടുത്ത പാർട്ടിൽ കൂടുതൽ മനസിലാക്കം
തുടരും
കർത്താവായയേശുവേ വചനം കാണുവാൻ ഞങ്ങളുടെ കണ്ണിനെയും , വചനം കേൾക്കുവാൻ ഞങ്ങളുടെ ചെവികളെയും , വചനം ഗ്രഹിപ്പാൻ ഞങ്ങളുടെ ഹൃദയത്തെയും വിശുദ്ധിയിലൂടെ ഞങ്ങള ഒരുക്കണമേ ഇവരെ ഈശോയുടെ കൃപയിൽ നിർത്തുവാൻ അനുഗ്രഹിക്കണമേ
