ഒരു ബോധവുമില്ലാത്ത വർത്തമാനം I Kairos Malayalam I March 2025

വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. കുട്ടികളും പലരായി. വി.കുര്‍ബാനയും കുടുംബ പ്രാര്‍ഥനയുമൊക്കെയുണ്ട്. രണ്ടു പേരും ജീസസ്‌യൂത്ത് ജീവിതശൈലി പിന്തുട രുന്നവര്‍. ഇടവകയിലും നാട്ടിലും എല്ലാവര്‍ക്കും വേണ്ടപ്പെട്ടവര്‍. പൊതുകാര്യങ്ങ ളിലും ഇടവകയുമായി ബന്ധപ്പെട്ട ആത്മീയ കാര്യങ്ങളിലും സജീവം. മറ്റുള്ളവര്‍ക്ക് ഒരുപകാരം ചെയ്യുന്നതിലോ അതിഥിസല്‍ക്കാരത്തിലോ വളരെ ശുഷ്‌കാന്തിയുള്ളവര്‍. രണ്ടു പേരും ഒത്തിരി നന്മയും കഴിവുകളുമുള്ളവര്‍. പ്രയാസപ്പെടുന്ന ആരെയെങ്കിലും സഹായി ക്കാന്‍ കൈയും മെയ്യും മറന്ന് സഹകരിക്കും. എന്നിട്ടും വിവാഹം കഴിഞ്ഞ് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ അവരുടെ ഇടയില്‍ ആരംഭിച്ച അസ്വാരസ്യങ്ങള്‍ക്ക് ഒരറുതി വന്നിട്ടില്ല. കാലപ്പഴക്കംകൊണ്ട് അതുവച്ച് അഡ്ജസ്റ്റ് ചെയ്തങ്ങ് പോകുന്നു. അവരെ കേട്ടപ്പോള്‍, എത്ര രസകരമായി മുമ്പോട്ട് പോകാമായിരുന്ന ഒരു ദാമ്പത്യ ബന്ധമാണ്, അതിന്റെ ഓജസ്സും ജീവനും നഷ്ടപ്പെടുത്തി ജീവിക്കുന്നത് എന്ന വ്യഥയായിരുന്നുള്ളില്‍. അടിസ്ഥാന പ്രശ്‌നം പരസ്പര ബഹുമാന ത്തിന്റെ ‘ഉറ’ നഷ്ടപ്പെട്ടു പോയതായിരുന്നു. ചെറിയ കാര്യത്തിനു ക്ഷിപ്രകോപം വരുന്ന ഭര്‍ത്താവ്. കോപം വന്നാല്‍ പറയുന്ന വാക്കിന് യാതൊരു ബെല്ലും ബ്രേക്കുമില്ല. തെറിവാക്കുകളും ശാപവാക്കുകളും അലര്‍ ച്ചയും ഇടകലര്‍ന്ന് വരും. അല്പ സമയത്തി നുള്ളില്‍ തണുക്കും. മിക്കവാറും ഇതു കേള്‍ക്കേണ്ടി വരുന്നവളും പ്രതിയും ഭാര്യയാ യിരിക്കും. പറഞ്ഞതിനെപ്പറ്റി കുണ്ഠിതമോ ക്ഷമാപണമോ ഒന്നുമില്ല. എല്ലാം നിന്റെ കുഴപ്പം എന്ന ഭാവം. ഭാര്യ ഒരു കാര്യം ചോദി ച്ചാല്‍ ഒന്നുകില്‍ മൗനം, അല്ലെങ്കില്‍ കൃത്യത യില്ലാത്ത ഉത്തരം. മറുപടി അര്‍ഹിക്കുന്നില്ല എന്ന ഭാവം. ‘പാവം’ ഭാര്യ, അവള്‍ക്കന്നേരം പ്രതികരി ക്കാന്‍ തക്ക കായികശേഷി പോര. മനസ്സില്‍ നിറഞ്ഞുനില്ക്കുന്ന നീരസം കണക്ക് തീര്‍ത്ത് കൊടുക്കാന്‍ പറ്റുന്നത് വീട്ടില്‍ കുടുംബ ക്കാരോ കൂട്ടുകാരോ വരുമ്പോഴാണ്. ഭര്‍ ത്താവ് എന്തഭിപ്രായം പറഞ്ഞാലും നേരെ എതിരായ അഭിപ്രായം അവള്‍ക്കുണ്ട്. ‘എന്ത് ബോധമില്ലാത്ത വര്‍ത്തമാനമാണ്’ എന്ന ഭാവം. ഭര്‍ത്താവിന്റെ കുറവുകളെ എണ്ണിനി രത്താന്‍ യാതൊരു മടിയുമില്ല. രണ്ട് പേരും കൂടി ഒരു വാക്‌പോര് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടേയോ മുമ്പില്‍വച്ചാണെ ങ്കിലും യാതൊരു മടിയുമില്ല. ‘ആരാണ് വലിയവന്‍’ എന്നൊരു തര്‍ക്കം ശിഷ്യര്‍ക്കിടയിലും ഉണ്ടായി. അപ്പോള്‍ ഒരു ശിശുവിനെ മുന്നില്‍ എടുത്ത് നിറുത്തിയാണ് ഈശോ ആ പ്രശ്‌നം പരിഹരിച്ചത്. ക്രിസ്ത്യാനിയെ കുറിച്ച് വചനം പറയുന്നത്: നിങ്ങള്‍ അന്യോന്യം സഹോദരതുല്യം സ്‌നേഹിക്കുവിന്‍; പരസ്പരം ബഹുമാനിക്കുന്ന തില്‍ ഓരോരുത്തരും മുന്നിട്ടുനില്‍ക്കുവിന്‍ (റോമാ 12, 10). ഈശോയെക്കുറിച്ച് എന്തു മാത്രം അറി ഞ്ഞാലും പ്രസംഗിച്ചാലും ഈശോയെ അറിയു ന്നില്ലെങ്കില്‍, അനുഭവിക്കുന്നില്ലെങ്കില്‍ നമുക്ക് മറ്റൊരാളെ യഥാര്‍ഥമായി സ്‌നേഹിക്കാനോ ബഹുമാനിക്കാനോ ബുദ്ധിമുട്ടായിരിക്കും. ”യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോ ഭാവം നിങ്ങളിലും ഉണ്ടാകട്ടെ. ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിറുത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീക രിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയി ത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതേ കുരിശു മരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി” (ഫിലിപ്പി 2, 5-8). ഈ ക്രിസ്തുവിനെയാണ് നാം വിശ്വസിക്കു കയും കര്‍ത്താവും ദൈവവുമായി ഏറ്റു പറയുകയും ചെയ്യുന്നതെങ്കില്‍ പരസ്പരം ബഹുമാനിക്കുന്നതില്‍ നാം മുന്നിട്ട് നില്ക്കും. ബഹുമാനം, ശരിയായ വിനയത്തില്‍ നിന്നും വരുന്നതാണ്. നാം ആരാധിക്കുന്നവനെ അറിയുകയും എന്റെ നിസാരതയെ മനസ്സി ലാക്കുകയും ചെയ്താല്‍ വിനയമല്ലാതെ മറ്റെന്ത് ഭാവമാണ് നമ്മിലുണ്ടാവുക! ”മാത്സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്. , മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം” (ഫിലിപ്പി 2, 3). ‘ക്രിസ്തു നമ്മില്‍ വളരുന്നതിനനുസൃതമായി ഈ വചനം നമ്മുടെ ജീവിതത്തിന്റെ ഭാവമായി പരിണമിക്കില്ലേ? ക്രിസ്തുവിന്റെ വചനം മാംസം ധരിക്കുന്നവനല്ലേ ക്രിസ്ത്യാനി? എല്ലാ ദിവസവും സന്ധ്യാപ്രാര്‍ഥനയില്‍ ‘വചനം മാംസം ധരിച്ച് നമ്മുടെയിടയില്‍ വസിച്ചു…’ എന്ന് നാം പ്രാര്‍ഥിക്കുമ്പോള്‍ എന്നില്‍ മാംസം ധരിക്കുന്നുണ്ടോ, എന്നൊരു ധ്യാനമില്ലേ? വീടല്ലേ പരസ്പര ബഹുമാനത്തിന്റെ പാഠം പഠിക്കേണ്ട ആദ്യ കളരി? അത് മാതാ പിതാക്കളാകുന്ന ഗുരുമുഖത്ത് നിന്നല്ലേ കുട്ടികള്‍ കണ്ടും കേട്ടും പഠിക്കേണ്ടത്? നസ്രാണി അച്ചായന്റെ (അച്ചായത്തിയുടേയും) ഒരു പിടി ‘ഹുങ്ക് ‘ മാത്രം കൈമുതലായിരി ക്കുകയും ബാക്കിയെല്ലാം കാല്‍ചുവട്ടില്‍ നിന്നൊലിച്ച് പോയിക്കൊണ്ടിരിക്കുകയും ചെയ്യുന്നുവെന്ന യാഥാര്‍ഥ്യം ഇനിയെങ്കിലും തിരിച്ചറിയുകയും എളിമയുടേയും വിനയത്തി ന്റെയും പാഠം പകര്‍ന്നുതന്ന നസ്രായനെ യഥാര്‍ഥമായി അനുഗമിക്കുന്ന നസ്രാണി യായി നാം മാറുകയും ചെയ്തിരുന്നെങ്കില്‍! ലേഖകന്‍ അധ്യാപകനാണ്, കോഴിക്കോട് താമസം. ഭാര്യ നാല് മക്കള്‍.
വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. കുട്ടികളും പലരായി. വി.കുര്‍ബാനയും കുടുംബ പ്രാര്‍ഥനയുമൊക്കെയുണ്ട്. രണ്ടുപേരും ജീസസ്‌യൂത്ത് ജീവിതശൈലി പിന്തുടരുന്നവര്‍. ഇടവകയിലും നാട്ടിലും എല്ലാവര്‍ക്കും വേണ്ടപ്പെട്ടവര്‍. പൊതുകാര്യങ്ങളിലും ഇടവകയുമായി ബന്ധപ്പെട്ട ആത്മീയ കാര്യങ്ങളിലും സജീവം. മറ്റുള്ളവര്‍ക്ക് ഒരുപകാരം ചെയ്യുന്നതിലോ അതിഥിസല്‍ക്കാരത്തിലോ വളരെ ശുഷ്‌കാന്തിയുള്ളവര്‍. രണ്ടുപേരും ഒത്തിരി നന്മയും കഴിവുകളുമുള്…
Read more at Cloud Catholic App
https://cloudcatholic.page.link/qAoL