May 13, 2025
Church Jesus Youth Kairos Media News

വിശുദ്ധ യോഹന്നാനെ അറിയുവാൻ പാർട്ട്‌ – 2

  • May 2, 2025
  • 1 min read
വിശുദ്ധ യോഹന്നാനെ അറിയുവാൻ പാർട്ട്‌ – 2

യോഹന്നാൻ സ്ലീഹാ സുവിശേഷം എഴുതുന്ന കാലഘട്ടത്തിൽ നേരിടേണ്ടതായി വരുന്ന ചില സംഭവങ്ങളും , ലോഗോസ് എന്ന കൺസെപ്റ്റിനെ കുറിച്ചും മാണ് ഇവിടെ പ്രതിപാദിക്കുന്നത്. യഹൂദരിൽ നിന്നും ക്രിസ്ത്യാനിത്വം ഗ്രീക്കുകാരിലേക്ക് മുവ് ചെയ്യുന്ന വിജാതീരിയിലേക്ക് വിജാതീയർ എന്നു പറയുമ്പോൾ ഗ്രീക്കുകാരും മറ്റു ഭാഷകൾ സംസാരിക്കുന്നവരിലേക് ഒക്കെ മൂവ് ചെയ്യുന്ന കാലഘട്ടത്തിലാണ്. അപ്പോൾ അതുകൊണ്ടുതന്നെ യോഹന്നാൻ ഫെയ്സ് ചെയ്യേണ്ടി വരുന്നത് യഹൂദ വെല്ലുവിളികളേക്കാൾ ഉപരി. ഒരു ഗ്രീക്ക് തത്വചിന്തകളെയാണ്. (ഗ്രീക്ക് ഫിലോസഫിക്കൽ കാഴ്ചപ്പാടുകളോടാണ് യോഹന്നാൻ ശ്ലീഹായ്ക്ക് സംസാരിക്കേണ്ടി വരുന്നത് ) നമുക്കറിയാം മത്തായി മാർക്കോസ് ലൂക്കോസ് സുവിശേഷങ്ങളിലെ കേൾവിക്കാർ യഹൂദ പശ്ചാത്തലം ഉള്ളവരായിരുന്നുവെങ്കിൽ. യോഹന്നാന്റെ സമയം വന്നപ്പോൾ ഗ്രീക്കുകാരിലേക്കും മറ്റു വിജാതിയരിലേക്കും സുവിശേഷം പടർന്നു കഴിഞ്ഞു. യേശുവിന്റെ മരണത്തിനുശേഷം ഏകദേശം 75 വർഷങ്ങൾക്കുശേഷം ആയിരിക്കണം യോഹനാൻ സുവിശേഷം എഴുതപ്പെടുന്നത് അപ്പോൾ ആ ഒരു ജ്യൂയിഷ് ബാക്ക്ഗ്രൗണ്ടിൽ നിന്നും ഗ്രീക്ക് ഫിലോസഫി കൺസെപ്റ്റിലേക്ക് കേൾവിക്കാർ അല്ലെങ്കിൽ ക്രൈസ്തവർ മാറിക്കഴിഞ്ഞു നമുക്കറിയാം അപ്പോസ്തലന്മാരുടെ പുസ്തകം വായിക്കുമ്പോൾ AD 50, 60, 70 വരെ യഹൂദ മതത്തിലുള്ളവർ തിരിഞ്ഞ് വരുന്നതായിരുന്നു എന്നാൽ AD 70 ൽ അത് സംഭവിച്ചു . യഹൂദന്റെ ദേവാലയം തകർക്കപ്പെട്ടു . യഹൂദന്റെ ദേവാലയം തകർക്കപ്പെട്ട ശേഷം ക്രിസ്ത്യാനിത്തം യഹൂദ നാട്ടിൽ നിന്നും അതിന്റെ വേര് പറിയുന്നു റോമിലേക്കും , ഏഷ്യ മൈനറിലേക്കും സുവിശേഷം പോവുകയാണ് അതുകൊണ്ട് തന്നെ യോഹന്നാൻ സംസാരിക്കേണ്ടി വരുന്നത് ഗ്രീക്ക് ഫിലോസിഫിക്കൽ ചിന്തയിൽ ഉള്ളവരോട് ആണ് അതുകൊണ്ടുതന്നെ യോഹന്നാന്റെ സുവിശേഷം വായിക്കുമ്പോൾ നമുക്ക് കൂടുതൽ മനസ്സിലാകുന്നതിനായി എന്താണ് ഗ്രീക്ക് ഫിലോസഫി എന്ന് നമുക്ക് നോക്കാം?
ഗ്രീക്ക് ഫിലോസഫി എന്ന് പറയുമ്പോൾ ഗ്രീക്ക് ഫിലോസഫസ് ആയിട്ട് നമ്മുടെ മനസ്സിലേക്ക് വരുന്ന ഒരുപാട് മുഖങ്ങളുണ്ട് ഉദാഹരണം ഇപ്പോൾ രാഷ്ട്രീയ മേഖലയിൽ ആയാലും ആദർശ ധീരന്മാരായ അനേകരുടെ ചിത്രം നമ്മിലേക്ക് വരും അരിസ്റ്റോട്ടിൽനെ പോലെ ഉള്ളവർ എന്നാൽ ഇവരിൽ എല്ലാം മുൻപേയുള്ള ആൾക്കാരോടാണ് യോഹന്നാന് സംസാരിക്കേണ്ടിവരുന്നത് . ഗ്രീക്ക് ഫിലോസഫിയുടെ ഫാദർ എന്ന് വിളിക്കുന്ന ആളാണ് തേയിലസ് യഹൂദന്മാര് കണ്ട യഹോവയായ ദൈവം എന്ന കാഴ്ചപ്പാട് ഗ്രീക്ക് ഫിലോസഫറായ തേയിലസിന്റെ എഴുത്തുകളിൽ ഒന്നും തന്നെ എത്തിയിരുന്നില്ല. പിന്നെയോ ഇവര് കാര്യങ്ങളെയും കാരണങ്ങളേയും ദൈവത്തോടും ദൈവ സങ്കൽപ്പത്തോടും ചേർന്ന് പറയുന്ന ഒരു ശൈലിക്കാരാണ് ഫിലോസഫർ എല്ലാവരും. തേയിലസിന്റെ എഴുത്തുകളിൽ മുഴുവൻ കാര്യങ്ങളെയും കൊണ്ടുവരുന്നത് വെള്ളത്തോടാണ്. വെള്ളത്തെ ബന്ധപ്പെടുത്തി ആയിരുന്നു ജീവന്റെ ഉല്പത്തി വെള്ളമാണ് , വെള്ളത്തിൽ ജീവൻ ഉണ്ടായിരുന്നു , ദൈവം എന്ന കാഴ്ചപ്പാടിൽ ഉപരി ഒരു വസ്തുതയിലേക്ക് അല്ലെങ്കിൽ ഒരു വസ്തുവിലേക്ക് ദൈവീക കാഴ്ചപ്പാടിനെ വഴിതിരിച്ചു വിട്ടിട്ട് ഉള്ള ഒരു ഫിലോസഫിക്കൽ ചിന്താഗതിയിൽ മുൻപന്തിയിൽ നിന്നവരായിരുന്നു . പ്രത്യേകിച്ച് തേയിലസിന്റെ കൺസെപ്റ്റുകൾ എല്ലാം തന്നെ വെള്ളവുമായി ബന്ധപ്പെട്ടതായിരുന്നു ജലം കൂടാതെ ഒന്നിനും നിലനിൽക്കുവാൻ സാധ്യമല്ല ജീവന്റെ സ്രോതസ് തന്നെ വെള്ളം എന്ന കാഴ്ചപ്പാടായിരുന്നു ജലം കൂടാതെ ഒന്നിനും നിലനിൽക്കുവാൻ കഴിയുകയില്ല . നമുക്കറിയാം സുവിശേഷത്തിൽ വരുമ്പോൾ അവനിൽ ജീവൻ ഉണ്ടായിരുന്നു എന്ന കാഴ്ചപ്പാടോടാണ് യോഹന്നാൻ അവതരിപ്പിക്കുന്നത് . ഫിലോസഫിക്കൽ വ്യൂസ് പറയുമ്പോൾ യോഹന്നാന്റെ സുവിശേഷം ആദ്യ അധ്യായം വായിക്കുമ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ ഇത്‌ പറയേണ്ടിവന്നു എന്ന് മനസ്സിലാകും അല്ലെങ്കിൽ നമുക്കിത് മനസ്സിലാവുകയില്ല അപ്പോൾ അന്ന് അവിടെ നിലവിൽ ഉണ്ടായിരുന്ന ഒരുപാട് ഫീലോസഫിക്കൽ വ്യൂസ് ഉണ്ട്‌ അത് ഓരോന്നും ഓരോ വസ്തുതകളെ ബന്ധപ്പെടുത്തി ഉള്ളതായിരുന്നു
ഈ തേയിലസിന്റെ വ്യൂ പ്രകാരം ഗോഡ് എന്ന് പറയുന്ന ആ ഉറവിടത്തിന് യഹോവ എന്നോ സർവ്വശക്തനായ ദൈവം എന്നും പേരു കൊടുക്കാതെ മറിച്ച് ആ ദൈവം എന്ന ഉറവിടത്തെ ഒരു സൃഷ്ടിയിൽ ഒതുക്കുന്ന അല്ലെങ്കിൽ സൃഷ്ടിയോട് കംപയർ ചെയ്യുന്ന രീതിയാണ് അന്ന് അവലംബിച്ചിട്ടുള്ളത്. വെള്ളം എന്നതിനെ ബേസ് ചെയ്തിട്ടുള്ള ഫിലോസഫിക്കൽ വ്യൂ ആയിട്ടാണ് തേയിലസിന്റെ പഠിപ്പിര് മുഴുവനുംപോകുന്നത് ,
അനാക്ക് സിമെനസ് എന്ന് മറ്റൊരു തത്വചിന്തകന്റെ കാഴ്ചപ്പാടിൽ കാണുന്നത് എല്ലാം വായു ആണ്. അനാക്ക് സിമേനസ് എന്ന ഫിലോസഫറിന്റെ ചിന്തയിൽ വരുന്നതു മുഴുവൻ എല്ലാ കാര്യങ്ങളും കുറിച്ച് വിശകലനം ചെയ്യുന്നത് വായു എന്ന കാര്യം എടുത്താണ് വിവർത്തനം ചെയ്യുന്നത് ഇപ്പോൾ തേയിലസ് പറഞ്ഞു ജലം ഇല്ലാതെ നിലനിൽക്കാൻ കഴിയുകയില്ല എന്ന് പറയുന്നത് പോലെ അനാക്‌സിമെനസ് പറയുന്നത് വായു ഇല്ലാതെ ജീവജാലങ്ങൾകൊ മനുഷ്യനോ നിലനിൽക്കാൻ സാധിക്കുകയില്ല . എന്നാൽ ആരാണ് ഈ വെള്ളത്തിന്റെ പുറകിൽ എന്ന് അവർ കണ്ടെത്തി ഉത്തരം പറയുന്നില്ലെങ്കിൽ കൂടെ ഇതിൽ ഒരു ശക്തിയുണ്ട് . എന്ന കാഴ്ചപ്പാടായിരുന്നു .
ഹേരക്ലീറ്റസ് എന്ന മറ്റൊരു ഫിലോസഫി തത്വചിന്തകന്റെ വീക്ഷണപ്രകാരം തീയാണ് ഹേരക്ലീറ്റസ് പറയുന്നത് എല്ലാത്തിനെയും പ്യൂരിഫൈ ചെയ്യുന്നത് തീയാണ് എല്ലായിടത്തും കയറി ചെല്ലുന്നത് തീയാണ് എല്ലാത്തിനെയും വേർതിരിക്കുന്നത് തീയാണ് അപ്പോൾ ഇവരാരും ഇൻഫനേറ്റ് ആയിട്ടുള്ള ഒരു ഗോഡ് എന്ന കൺസെപ്റ്റിലേക്കും വരുന്നതിനു പകരം ആ ഗോഡിന് പല വ്യൂ വിലൂടെ കാണുവാൻ ശ്രമിക്കുകയാണ് ഫിലോസഫിക്കൽ അപ്പ്രോച്ചാണ് നടത്തുന്നത് തേയിലസ് വെള്ളത്തിനോടും , അനാക്ക് സിമനോസ് വായുവിനോടും , ഹേരാ ക്ലീറ്റസ് അഗ്നിയോടും ബന്ധപ്പെടുത്തുന്നു ഹേരാ ക്ലീറ്റസിന്റെ l ഗ്രീക്ക് ഫിലോസഫി വളരെ ഇൻഫ്ലുര്സമെന്റ് ആയിട്ടുള്ള ഫിലോസഫി ആയിരുന്നു അദ്ദേഹം പറഞ്ഞ ഒരു കോട്ട് ഇതായിരുന്നു ഒരു നദിയിൽ രണ്ട് പ്രാവശ്യം ഒരാൾക്ക് ഇറങ്ങി നിൽക്കാൻ പറ്റുകയില്ല ഉദ്ദേശിച്ചത് ഇത്രയേ ഉള്ളൂ വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയാണ് ആദ്യം ചവിട്ടിയ വെള്ളത്തിൽ വീണ്ടും ഒരു പ്രാവശ്യം കൂടെ ചവിട്ടുക അസാധ്യമാണ്. ഇവരെല്ലാം അങ്ങനത്തെ ഒരു ഫിലോസിഫിക്കൽ വ്യൂ വിൽ ദൈവത്തെ കണ്ടിട്ട് ഏതെങ്കിലും ഒരു സൃഷ്ടിക്കകത്ത് ദൈവത്തെ കുറിച്ചുള്ള് ഒരു വിശദീകരണം കണ്ടെത്തുന്ന ശൈലി യായിരുന്നു ഗ്രീക്ക് ഫീലോസഫിയുടെ ആതിഥേയന്മാരായിരുന്നു തേയിലസും , അനാക് സിമെന്സ്, ഹേരാ ക്ലീറ്റസും ആയിരുന്നുവെങ്കിൽ ഈയൊരു റൂട്ടിൽ നിന്നാണ് നമ്മുടെ കഥാനായകൻ പ്രവേശനം ചെയ്യുന്നത് ഇദ്ദേഹത്തിന്റെ മുൻപ് ഉണ്ടായിരുന്ന ഗ്രീക്ക് ഫീലോസഫർമാരെയാണ് നമ്മൾ ആദ്യം വായിച്ചത്. ഇദ്ദേഹത്തിന്റെ പേരാണ് ഫിലോ. ഫീലോയുടെ കൺസെപ്റ്റിൽ ആകൃഷ്ടനായി വരാൻ പോകുന്ന ആളാണ് യഥാർത്ഥ നായകൻ എന്നാൽ ഫിലോയുടെ കാലഘട്ടം വന്നപ്പോൾ ലോഗോസ് കൺസെപ്റ്റിലേക്ക് വന്നു . അപ്പോൾ എന്താണ് ഈ ലോഗോസ് ഇനി നമ്മൾ കാണുവാൻ പോകുന്നത് മുഴുവൻ ലോഗോസാണ് യോഹന്നാന്റെ സുവിശേഷത്തിൽ മുഴുവൻ ലോഗോസ് കൺസെപ്റ്റ് ആണ്. ആദ്യം നമ്മൾ കണ്ടു എല്ലാറ്റിനും പുറകിൽ വെള്ളമാണ് പിന്നെ കണ്ടു എല്ലാറ്റിനും പുറകിൽ വായുവാണ് പിന്നെ കണ്ടു വെള്ളവും അല്ല വായുമല്ല തീയാണ് ഇപ്പോഴിതാ ഫിലോയുടെ കൺസെപ്റ്റ് അനുസരിച്ച് ലോഗോസ് . ലോഗോസ് എന്താണെന്ന് നോക്കാം ഇന്ന് ലോകത്തിലുള്ള എല്ലാത്തിനെയും ഒന്നിച്ച് കോർത്തിണക്കുന്ന ഒരു ബന്ധം. ഇന്ന് ലോകത്തിലുള്ള സൃഷ്ടി വസ്തുക്കളെ മുഴുവൻ എല്ലാത്തിനെയും വേർപിരിയാൻ ആവാത്ത വണ്ണം ദൈവം കോർത്തിണക്കി കെട്ടിവച്ചിരിക്കുന്ന ഒരു ബന്ധം . ആ ബന്ധത്തെയാണ് ഫിലോ വിളിച്ചത് ലോഗോസ്. ഈ ലോഗോസ് കൺസെപ്റ്റിൽ ആകൃഷ്ടനാകുന്ന ആളാണ് സെരിന്തസ് ഇതാണ് നായകൻ. യോഹന്നാൻ ശ്ലീഹ ഒരു സുപ്രഭാതത്തിൽ കയറിവന്നിട്ട് എന്തെങ്കിലും പറയുകയോ എന്തെങ്കിലും എഴുതുകയോ അല്ല ചെയ്തത് യോഹന്നാൻ എഴുതുന്നതിൽ ഒരു പ്രത്യേകതയുണ്ട് ഒരു ജൂയിഷ് ബാക്ട്രോപിൽ ആരംഭിച്ച ഗ്രീക്ക് ഫിലോസഫിയിൽ തുടരുന്ന ഒരു ഫിലോസഫിക്കൽ വേൾഡിൽ ഡിപെൻഡ് ചെയ്യുകയാണ് യോഹന്നാൻ സുവിശേഷത്തിന്റെ ആവശ്യകത. ഗ്രീക്ക് തത്വചിന്തകൾ വളർന്ന് സൃഷ്ടാവായ ദൈവത്തിൽ നിന്ന് കണ്ണുപറിച്ച് കേവലം സൃഷ്ടിയുടെ പുറകെ നടക്കുകയും സൃഷ്ടാവിനെ വിട്ട് സൃഷ്ടിയെ ഭുജിക്കുകയും ചെയ്യുന്ന യഹൂദ മതത്തിന്റെ വേരിൽനിന്ന് ഗ്രീക്ക് തത്വചിന്തയിലേക്ക് വളർന്ന നിൽക്കുന്ന അവരുടെ ആനുകാലിക ലോകത്തോടാണ് യോഹന്നാൻ സംസാരിക്കുന്നത്.
യോഹന്നാൻ 1 :1 ആദിയിൽ വചനം ഉണ്ടായിരുന്നു .
നിലവിൽ ഒരു ലോഗോസ് കൺസെപ്റ്റ് ഉണ്ട് ആ ലോഗോസ് കൺസെപ്റ്റ് ദൈവത്തിന്റെ സൃഷ്ടിക്ക് താഴെയുള്ള ഒരു ശക്തി ആ ശക്തിയെ അവർ വെള്ളം മായും തീയായും ആ ശക്തിയെ ഫിലോ വന്നപ്പോൾ പറഞ്ഞു വെള്ളവും വായുവും എന്നുള്ളതിൽ അതിനെ വിളിക്കാൻ പറ്റുന്ന പേരാണ് ലോഗോസ് അപ്പോൾ യോഹന്നാന്റെ കേൾവി ക്കാരായ സകലർക്കും ഈയൊരു ഗ്രീക്ക് ഫിലോസഫി കോണ്ടസ്റ്റാണ് ഉള്ളത് അപ്പോൾ അതുകൊണ്ട് യോഹന്നാന്റെ വായനക്കാർക്ക് കേൾക്കുമ്പോഴേ മനസ്സിലാകും. ഇനി നമുക്ക് സെരിന്തസ് നെ കുറിച്ച് അല്പം അറിയാം AD 50നും – 100 നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ ആയിരുന്നു സെരിൻദാസിന്റെ കാലഘട്ടം യോഹന്നാനും സുവിശേഷം എഴുതുന്നത് ഏകദേശം ആ കാലഘട്ടത്തിൽ ആയിരുന്നു സെരിന്തസിന്റെ പ്രസിദ്ധമായ എഴുത്തായിരുന്നു ഗോസ്പൽ ഓഫ് സെരിന്തസ് ( സെരിന്തസിന്റ സുവിശേഷം) ഫിലോയുടെ കൺസെപ്റ്റിൽ ആകൃഷ്ടനായിവന്ന ഒരു ശിഷ്യനായിരുന്നു സെരിന്തസ് ഡയറക്ട് ശിഷ്യൻ അല്ലായിരുന്നു ഇദ്ദേഹം യോഹന്നാന്റെ എതിരാളിയായി വരുന്ന ആളായിരുന്നു . യഹൂദന്മാരുടെ ഇടയിൽ പലതരത്തിലുള്ള യഹൂദർ ഉണ്ടായിരുന്നു സെരിന്തസ് ഒരു ഈജിപ്ഷ്യൻ ഹെലനിസ്റ്റിക് ജ്വയൂ ആയിരുന്നു. ജ്ഞാനത്തിൽ എജുക്കേഷൻ സ്വീകരിച്ചവൻ. ദൂതന്മാരുടെ ഇൻസ്പ്രഷൻ കിട്ടുന്ന എന്ന അവകാശം നടത്തിയവൻ . സെരിന്തസിന് എയ്ഞ്ചൽസുമായി കണക്ഷൻ ഉള്ളവൻ ജ്ഞാനവാദത്തിന്റെ എല്ലാ വേരുകളും ഈയൊരു കാഴ്ചപ്പാടിൽ നിന്നാണ് വരുന്നത് സെരിന്തസ് വളർന്നുവന്ന ഈ ഒരു പശ്ചാത്തലം നമുക്ക് അറിയാം ഈജിപ്ത് എന്ന് പറയുമ്പോൾ ആ കാലഘട്ടത്തിൽ ജ്ഞാനത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു. എല്ലാത്തിന്റെയും മുകളിൽ വാഴുന്ന ഒരു സർവ്വശക്തനായ ദൈവം എന്ന കൺസെപ്റ്റ് ഉണ്ടായിരുന്നെങ്കിൽ പോലും. ആ ദൈവം കാര്യങ്ങളെയും കാരണങ്ങളെയും ഉപയോഗിച്ച് എല്ലാം നടത്തുന്നു എന്ന കാഴ്ചപ്പാടിലേക്ക് ആണ് ഇവർ എല്ലാം വന്നുചേരുന്നത് . അപ്പോൾ അതുകൊണ്ടുതന്നെ ലോകം ദൂതന്മാരാൽ സൃഷ്ടിക്കപ്പെട്ടു എന്നാണ് ഇവരുടെ ചിന്ത ആ ദൂതൻ എന്ന് പറയുമ്പോൾ കാറ്റ് ഒരു ദൂതൻ ആകും വെള്ളം ഒരു ദൂതൻ ആകും വായു ഒരു ദൂതൻ ആകും ജീവൻ ഒരു ദൂതൻ ആകും എന്നാൽ ഇതെല്ലാം എയ്ഞ്ചൽസിനാൽ ക്രിയേറ്റീവ് ആയിരിക്കുന്നു.
ഇനി സെരിന്തസിനെ പറ്റി ഒരു ആറു കാര്യങ്ങൾ പറയാം
(1) അദ്ദേഹം ഒരു ഈജിപ്ഷ്യൻ യഹൂദനായിരുന്നു.
(2) അദ്ദേഹം വിശ്വസിച്ചിരുന്നത് ലോകം ദൂതന്മാരാൽ സൃഷ്ടിക്കപ്പെട്ടിരുന്നു (3) അദ്ദേഹം മത്തായി സുവിശേഷം മാത്രമേ സുവിശേഷത്തിൽ അംഗീകരിച്ചിരുന്നുള്ളൂ.
(4) ജോസഫിന്റെയും മറിയത്തിന്റെയും സാധാരണ മകൻ മാത്രമായിരുന്നു യേശു ഒരു ബയോളജിക്കൽ സൺ എന്ന് മാത്രമാണ് യേശുവിനെ കണ്ടിരുന്നത്.
(5) യേശുവിന്
ക്രിസ്തുവിനെ കിട്ടിയത് സ്നാനത്തോടു കൂടിയാണ് യേശുവിന് സാധാരണ മനുഷ്യത്വം മാത്രമേ ഉണ്ടായിരുന്നുള്ളൂ സാധാരണ മനുഷ്യനായ യേശു ദൈവം എന്നാ അല്ലെങ്കിൽ യേശുക്രിസ്തു എന്ന കാര്യത്തിലേക്ക് പ്രവേശിച്ചത് . സ്നാന ത്തോടുകുടെയാണ് ഏറിയ ദൈവത്വം ശുശ്രൂഷയിൽ യേശുവിനെ നയിച്ചു . കുരിശിൽ യേശുവിനെ ഉപേക്ഷിച്ചു ഇതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത ഇത് സെരിന്തസ്സിന്റെ മാത്രം കാഴ്ചപ്പാട് അല്ല ഇത് കിട്ടിയത് ഫിലോയിൽ നിന്നാണ് ഫിലോയിക്ക് ഇത് കിട്ടിയത് നമ്മൾ മുകളിൽ വായിച്ചത് പോലെ പല വേരുകളിൽ നിന്നാണ് അപ്പോൾ അത് ഒരു കോമൺ ഗ്രീക്ക് ഫിലോസഫിക്കൽ വ്യൂ ആണ്. യേശുവിന് ക്രിസ്തുവിനെ കിട്ടിയത് സ്നാനത്തിലൂടെ ആണ് സുശ്രൂഷയിൽ അത് നയിച്ചു അത്ഭുതങ്ങൾ ചെയ്തു പക്ഷേ കുരിശിലായപോൾ ദൈവത്വം യേശുവിന്റേത് ഉപേക്ഷിക്കപ്പെട്ടു എന്നുള്ള കാഴ്ചപ്പാടാണ് .
(6) അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മോശയുടെ ന്യായപ്രമാണം ആകുന്ന നിയമം ആചരിക്കുന്നതിലൂടെ മാത്രമേ രക്ഷ കിട്ടുകയുള്ളൂ എന്ന് അദ്ദേഹം വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു .
അപ്പോൾ ഇദ്ദേഹത്തിന്റെ ബാക്ക് ട്രോപിൽ ആണ് ജെറുസലേം കൗൺസിൽ നടക്കുന്നത്. അപ്പോസ്തല പ്രവർത്തി 15 അദ്ധ്യായത്തിൽ വായിക്കുന്ന ജെറുസലേം കൗൺസിൽ വായിക്കുമ്പോൾ യഹൂദ ക്രൈസ്തവരെ അല്ലെങ്കിൽ യഹൂദ മതത്തിൽ നിന്ന് ക്രിസ്ത്യാനിത്വത്തിലേക്ക് വരുന്നവരെ എന്തൊക്കെ ചെയ്യണം പരിച്ഛേദനം ഏൽക്കണോ , യഹൂദ നിയമം ആകുന്ന സാബത്ത് നോക്കണോ അങ്ങനെ എന്തൊക്കെ ചെയ്യണം എന്നുള്ള ചോദ്യങ്ങൾ വന്നപ്പോൾ അതിനുത്തരം ആയിട്ട് ജെറുസലേം കൗൺസിൽ കൂടി അപ്പോസ്തല പ്രവർത്തി 15ആം അദ്ധ്യായത്തിൽ കാണുന്നു കൗൺസിലിൽ ചില തർക്കങ്ങൾ ഉണ്ടായി ആ തർക്കത്തിൽ ഇടപെട്ടത് സെരിന്തസോ സെരിന്തസിനെ പോലെ ചിന്തിചവരോ ആയിരുന്നു . സെരിന്തസിന്റെ ചിന്താഗതി ഫിലോയുടെ അതേ കാഴ്ചപ്പാടിലാണ് മുൻപോട്ട് പോയിക്കൊണ്ടിരുന്നത് ഇവരെല്ലാവരും ലോഗോസ് കൺസെപ്റ്റ് ആൾക്കാരായിരുന്നു ലോഗോസ് കൺസെപ്റ്റ് എന്ന് പറഞ്ഞാൽ ലിറ്റർജി നമുക്ക് മനസ്സിലായിക്കഴിഞ്ഞു സൃഷ്ടാവായ ദൈവത്തിൽ വിശ്വസിക്കുന്നതിലുപരി സൃഷ്ടിയാകുന്ന കാര്യകാരണങ്ങളിൽ വിശ്വസിച്ചിട്ട് അതാണ് എല്ലാത്തിന്റെയും പുറകിൽ എന്ന കാഴ്ചപ്പാടിലാണ് അപ്പോൾ അതുകൊണ്ടുതന്നെ യോഹന്നാൻ പറയുവാൻ ശ്രമിക്കുന്നത്. ലോഗോസ് ദൈവത്തിന്റെ കൂടെയായിരുന്നു . ലോഗോസ് ദൈവം ആയിരുന്നു അവരുടെ ഇടയിലുള്ള ലോഗോസ് കൺസെപ്റ്റിനെ യോഹന്നാൻ യേശുവായിട്ട് അവതരിപ്പിക്കുകയാണ് . ആദിയിൽ വചനം ഉണ്ടായിരുന്നു ആദിയിൽ ലോഗോസ് ഉണ്ടായിരുന്നു ലോഗോസ് ദൈവത്തോട് കൂടെയായിരുന്നു എന്നു പറയുമ്പോൾ ഇവര് പറയുകയാണ് ഗ്രീക്ക് ഫിലോസഫിൽ മാത്രമേ ലോഗോസ് ഉള്ളു അതാണ് അവരുടെ ചിന്ത എന്നാൽ യോഹന്നാൻ പറയുകയാണ് ലോഗോസ് ആദ്യമേ ഉണ്ടായിരുന്നു ലോഗോസ് ദൈവത്തോട് കൂടെയായിരുന്നു അത് അവർ വിശ്വസിക്കുന്ന കാര്യമായിരുന്നു ദൈവത്തിനോട് ഒപ്പമുള്ള ഒരു ശക്തി അതാണ് എല്ലാ സൃഷ്ടിയുടെയും പുറകിൽ അപ്പോൾ ആ ലോഗോസ് ദൈവത്തിനു കൂടെയായിരുന്നു ആ വചനം ദൈവമായിരുന്നു യോഹന്നാൻ അവരോട് പറയുകയാണ് വചനം ദൈവമായിരുന്നു നിങ്ങൾ ലോഗോസിൽ വിശ്വസിക്കുന്നു ആ ലോഗോസിൽ വിശ്വസിക്കുന്ന നിങ്ങളോട് ഞാൻ പറയട്ടെ. ആ ലോഗോസ് ദൈവത്തോട് കൂടെ ആയിരുന്നു. ആ ലോഗോസ് ജഡമെടുത്ത് ഈ ഒരു കാഴ്ചപ്പാട് അവർക്ക് വരണം.
യോഹന്നാന്റെ ശിഷ്യനായിരുന്നു — പോളി കാർപ്പസ് . പോളി കാർപ്പസിന്റെ ശിഷ്യനായിരുന്നു — ഐറിനിയോസ് . യോഹന്നാനിൽ നിന്നും കേട്ട കാര്യങ്ങൾ പോളി കാർപ്പസ് വഴി ഐറിനോയോസ് എഴുതുകയായിരുന്നു ഐറിനിയോസ് 5 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് യോഹന്നാനെ കുറിചുള്ളാ ഒരു സംഭവം പോളികർപാസ് ഐരോനിയോസിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു എഫോസോസിൽ വച്ച് ഒരു ആശ്രമത്തിന്റെ നീണ്ടു കിടക്കുന്ന ബാത്റൂമിലേയ്ക് യോഹന്നാൻ കുളിക്കുവാൻ കയറിപോയി . ബാത്റൂമിന്റെ പരിസരത്ത് അതി വിശാലമായ സ്ഥലത്ത് . കുളിച്ചിട്ട് വന്നവരും കുളിക്കാനുള്ള വരും അവിടെ നിന്ന് സംസാരിക്കുകയായിരുന്നു യോഹന്നാൻ കയറിപ്പോകുന്നത് ഇവരൊക്കെ കാണുന്നുണ്ട് എന്നാൽ പോയതിനേക്കാൾ വേഗത്തിൽ യോഹന്നാൻ ഇറങ്ങി ഓടി വരുന്നതാണ് അവർ കാണുന്നത് അപ്പോൾ പുറത്തുനിന്നവർ ചോദിച്ചു എന്താ കുളിക്കാതെ തിരിച്ചു വരുന്നത് . അപ്പോൾ യോഹന്നാൻ അവരോട് പറഞ്ഞു സത്യത്തിന്റെ ശത്രു അകത്തുണ്ട് . കുളിക്കുന്ന ഈ ബാത്റൂം തന്നെ ഇടിഞ്ഞു താഴെ വീഴാൻ ചാൻസ് ഉണ്ട് അതുകൊണ്ടാണ് ഞാൻ ഇറങ്ങിപ്പോകുന്നത് യോഹന്നാൻ അത് ആരെ പറ്റിയാണ് പറഞ്ഞത് യോഹന്നാൻ അകത്തു കയറിയപ്പോൾ അവിടെ സെരിന്തസിനെ കണ്ടു സെരിന്തസിനെ പറ്റിയായിരുന്നു പറഞ്ഞത്. സത്യത്തിന്റെ ശത്രു ഈ ബാത്റൂമിന്റെ അകത്തുണ്ട് എന്ന് പറഞ്ഞ് യോഹന്നാൻ അപ്പോസ്തലൻ ഇറങ്ങി ഓടി എന്നാണ് ഹോളി കാർപ്ലസ് എന്ന ശിഷ്യൻ ഐറി നിയോസിനോട് പറഞ്ഞുകൊടുത്തത് അപ്പോൾ ഈ സത്യത്തിന്റെ ശത്രു യോഹന്നാനെ എത്ര അസ്വസ്ഥത ഉണ്ടാക്കിയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം ഈ സെരിന്തസ് തന്റെ ഉപദേശം ലോഗോസ് കൺസെപ്റ്റ് അല്ലെങ്കിൽ സൃഷ്ടാവായ ദൈവത്തിൽനിന്നും കേവലം പ്രാപഞ്ചികമായ തത്വ ജ്ഞാനത്തിലേക്ക് വ്യക്തികളിലേക്ക് തിരിക്കുന്ന തന്റെ ഉപദേശത്തിന്റെ വക്താക്കൾക്ക് വേണ്ടി ഒരു സ്കൂൾ തുടങ്ങി ആ സ്കൂൾ സ്ഥിതി ചെയ്യുന്നത് ഏഷ്യ മൈനറിലുള്ള റോമൻ പ്രവൻസ്യയിൽ ആയിരുന്നു അത്കൊണ്ട് തന്നെ ഗലാത്യ സഭയിൽ കൂടുതൽ ന്യായപ്രമാണത്തിന്റെ സ്വാധീനം വന്നത് ഗലാത്യർ 3 :1 ഫോ ഷന്മാരായ മാരായ ഗലാത്യക്കാരെ യേശുക്രിസ്തു നിങ്ങളുടെ കൺമുമ്പിൽ ക്രൂശിതനായി ചിത്രീകരിക്കപ്പെട്ടിരിക്കെ നിങ്ങളെ ആരാണ് ആഭിചാരം ചെയ്തത് ഇത് മാത്രം നിങ്ങളിൽ നിന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു ഇതാ ഇതാ ഇതാണ് സെരിന്തസിൻറെ പഠിപ്പിര് ഗലാത്തിയായിൽ മാത്രമല്ല കൊളോസോസിലും ഇതിന്റെ സ്വാധീനം ചെലുത്തി കൊളോസോസ് 2 :4 ഞാനിത് പറയുന്നത് വഞ്ചനാത്മകമായ വാക്കുകൾ കൊണ്ട് ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുവാൻ വേണ്ടിയാണ്. വീണ്ടും 2:6 കർത്താവായ യേശുക്രിസ്തുവിനെ നിങ്ങൾ സ്വീകരിച്ചിരിക്കുന്നതിനാൽ അവനിൽ വേര് ഉറപ്പിക്കപ്പെട്ടു പണിതുയർത്ത പെട്ടും നിങ്ങൾ സ്വീകരിച്ച വിശ്വാസത്തിൽ ദൃഢത പ്രാപിച്ചും കൊണ്ട് അനർഗളമായ കൃതജ്ഞത പ്രകാശനത്തിൽ മുഴുകുവിൻ (8) ക്രിസ്തുവിന് യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂല ഭൂതങ്ങൾക്കും മാനുഷിക പാരമ്പര്യത്തിനും മാത്രം ചേർന്നതുമായ വ്യാർത്ത പ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാൻ ശ്രദ്ധിക്കണം സെരാൻന്തിയസ് ആരംഭിച്ച സ്കൂളിന്റെ വലിയ സ്വാധീനം ഗലാത്തിയായിലും കൊളോസോസിലും ഉണ്ടായപ്പോഴാണ് ലേഖനം എഴുതുമ്പോൾ പറയുന്നത് തത്വജ്ഞാനവും വഞ്ചനയുടെ വാക്കുകളും കൊണ്ട് ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുവിൻ ഇതൊക്കെ മാനുഷിക ജ്ഞാനത്തിൽ നിന്നുള്ളതാണ് ക്രിസ്തുവിൽ നിന്നുള്ളതല്ല . അപ്പോൾ അതാണ് സെരിന്തസിന്റെ പ്രോഡക്റ്റ്. സത്യത്തിന്റെ ശത്രു ആയവൻ ഈ ബാത്റൂമിന് അകത്ത് ഉണ്ട് എന്ന് പറഞ്ഞ് കുളിക്കാൻ പോലും നിൽക്കാതെ ഓടിപ്പോയ യോഹന്നാൻ ഇത് പറയുമ്പോൾ സൈരിന്ധസിന്റെ സ്വാധീനം എത്ര ശക്തമായിരുന്നു എന്ന് മനസ്സിലാക്കുക ഈ കൺസെപ്റ്റിൽ നിന്ന് കൊണ്ടാണ് എന്തു ചെയുന്നെ . യോഹന്നാന് സംസാരിക്കേണ്ടി വരുന്നത് . അപ്പോൾ സെരിന്തസ് എന്ന് പറയുന്ന മനുഷ്യനെ നമ്മൾ മനസ്സിലാക്കി കഴിഞ്ഞു . സെരിന്തസിന്റ സ്വാധീനം പുതിയ നിയമത്തിലെ പുസ്തകങ്ങളായ ഗലാത്തി ലേഖനത്തിൽ കാണുന്നു അപ്പോസ്തല പ്രവർത്തി 15ആം അധ്യായത്തിൽ കാണുന്നു കൊളോസോസ് ലേഖനത്തിൽ കാണുന്നു എഫെസോസ് ലേഖനത്തിലും കാണുന്നു . ഇതെല്ലാം ഇങ്ങനെ തുറന്നു തരുമ്പോൾ യോഹന്നാന്റെ സുവിശേഷം വായിക്കുമ്പോൾ കൂടുതൽ എളുപ്പമാകാൻ വേണ്ടിയാണ് ഫിലോസഫിക്കൽ റൂട്ട് മനസ്സിലായാൽ ആദിയിൽ വചനം ഉണ്ടായിരുന്നു വചനം ദൈവത്തോട് കൂടെയായിരുന്നു വചനം ദൈവമായിരുന്നു ആദിയിൽ ലോഗോസ് ഉണ്ടായിരുന്നു ലോഗോസ് ദൈവത്തോട് കൂടെയായിരുന്നു
അതിലെ. ആ ദിവ്യത്വവും, വിനയത്തോവും, അതിങ്ങനെ സമഞ്ജസമായി സമ്മേളിച്ചിരിക്കുകയാണ് . അപ്പോൾ വാക്യങ്ങൾ എടുത്തുള്ള വിശദീകരണത്തിൽ പറയുമ്പോൾ ലോഗോസ് ഉണ്ടായിരുന്നു ലോഗോസ് ദൈവത്തോട് കൂടെയായിരുന്നു ലോഗോസ് ദൈവം ആയിരുന്നു അവൻ ആദിയിൽ ദൈവത്തോട് കൂടിയായിരുന്നു സമസ്തവും എന്ന് പറയുമ്പോൾ പൂർണ്ണമായും എന്നർത്ഥത്തിൽആണ് യോഹന്നാൻ പറയുമ്പോൾ അവർ വായുവിനെയും വെള്ളത്തെയും എടുത്തുകൊണ്ടുവരുന്നു യോഹന്നാൻ പറയുന്നു. നിർത്തി, നിർത്ത്, നിർത്ത്, സമസ്തവും നിങ്ങൾ ഇവിടന്ന് എന്തൊക്കെ എടുത്താലും അതെല്ലാം എല്ലാം സമസ്തവും അവനിലുടെ ഉണ്ടായി. യോഹന്നാന്റെ ഈ സുവിശേഷം ഈ ജ്ഞാനവാദികളുടെ തലക്കടിച്ച് സരിന്തസിന്റെ വാദത്തെ കാറ്റിൽ പറത്തിയ ശക്തമായ അഞ്ച് വാക്യങ്ങളാണ് യോഹ 1:1,2,3,4,5 ഈ അഞ്ചു വാക്യങ്ങൾ അതുകൊണ്ടാണ് ക്രിസ്തു ശാസ്ത്രത്തിന്റെ നട്ടെല്ലന്ന് യോഹന്നാന്റെ സുവിശേഷത്തെ പറയുന്നത്. സമസ്തവും അവനിലുടെ ഉണ്ടായി ഒന്നും അവനെ കൂടാതെ ഉണ്ടായിട്ടില്ല അവനിൽ ജീവനുണ്ടായിരുന്നു ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു . ഇപ്പോൾ ജീവിച്ചിരിക്കുന്ന എന്റെ ജീവന്റെ അവസ്ഥ ബയോ ജീവൻ ആണ് എന്നിലും നിന്നിലും ഉണ്ടായിരുന്ന ജീവനാണ് ബയോ എന്നാൽ സാക്ഷാൽ യേശുക്രിസ്തുവിൽ ഉണ്ടായിരുന്നത് സോയെ zoe ജീവൻ ആയിരുന്നു ആ സോയ ജീവനാണ് പറയുന്നത് എനിക്ക് ജീവനെടുക്കാനും ജീവൻ കൊടുക്കാനും അധികാരമുണ്ട് ഇനി നമ്മൾ യോഹന്നാന്റെ സുവിശേഷം വായിക്കുമ്പോൾ ജീവൻ ജീവൻ ജീവൻ എന്ന് വായിക്കുമ്പോൾ ഉടനെ നമുക്ക് മനസ്സിലാകും എനിക്ക് 70 80 വർഷം ജീവൻ ഉണ്ടായിരുന്നു ബയോ ആ സൂത്രമല്ല ഇത് യേശുവിൽ ഉള്ളത് സോയെ ജീവനായിരുന്നു യേശുവിൽ ഉണ്ടായിരുന്ന ജീവൻ മനുഷ്യന്റെ വെളിച്ചമായിരുന്നു നിങ്ങൾ പറഞ്ഞ ജീവൻ അല്ല യഥാർത്ഥ ജീവൻ ദൈവത്തിന്റെ ജീവനാണ് സ്വയം ജീവൻ ആ ജീവൻ അവനുണ്ടായിരുന്നു ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു .
കോളസോസ് 1: 16 കാരണം അവനിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും ആ ദൃശ്യവുമായ എല്ലാ വസ്തുക്കളും ഉണ്ടായി.
ഒന്നും അന്വേഷിച്ച് എവിടെയും പോകണ്ട നിങ്ങൾക്ക് എല്ലാം ക്രിസ്തുവിൽ ഉണ്ട് കാരണം ക്രിസ്തുവിൽ എല്ലാമുണ്ട് നിങ്ങൾക്ക് ജ്ഞാനം ആണോ വേണ്ടത് അവിടുന്ന്ജ്ഞാനത്തിന്റ കേന്ദ്രമാണ് നിങ്ങൾ വെളിച്ചമാണോ അന്വേഷിക്കുന്നത് അവിടുന്ന് വെളിച്ചമാണ് ഇന്ന് എന്നിലും നിന്നിലും വന്നിരിക്കുന്ന ജീവനെ പറ്റി തിരിച്ചറിയു. യേശുവിന്റെ zoe ലൈഫിനകത്തേയ്ക് നമേ നിർത്തിയേച്ച് നമ്മിലെ bio ലൈഫിനെ ജീവിക്കാൻ വേണ്ടി അഭിഷേകം തന്നിരിക്കുന്നു. ഈശോ പറയുന്നു ഞാൻ മരിച്ചാലും ജീവിക്കും യേശുവിൽ ഉണ്ടായിരുന്ന ജീവനെക്കുറിച്ച് ഉറപ്പുണ്ടായിരുന്നു കാവൽമാടത്തിന് പൂട്ടാൻ പറ്റാത്ത നരക ശക്തികൾക്ക് ഒതുക്കാൻ കഴിയാത്ത പാതാളത്തിന് പിടിച്ച് വയ്ക്കാൻ കഴിയാത്ത ഒരു ജീവൻ യേശുവിൽ ഉണ്ടായിരുന്നു ആമ്മേൻ. തുടരും..

വിശുദ്ധ യോഹന്നാനെ അറിയുവാൻ പാർട്ട്‌ – 1 :https://jykairosnews.org/743-2/

ജോസഫ് മൈക്കിൾ 
സോഹാർ ഒമാൻ

About Author

കെയ്‌റോസ് ലേഖകൻ