സ്നേഹത്തിന്റെ ശബ്ദം: ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതയാത്ര

ഫ്രാൻസിസ് മാർപാപ്പ ജനനം: 1936 ഡിസംബർ 17 പിതാവ്: മാരിയോ ഹോസെ ബർഗോളിയോ (റെയിൽവേ ജീവനക്കാരൻ) മാതാവ്: റജീന സിവോറി (വീട്ടമ്മ) സഹോദരങ്ങൾ: ആൽബർട്ടോ, ഓസ്കർ, മാർത്ത റജീന, മരിയ എലെന
1949 ബ്യൂനസ് ഐറിസിലെ റാമോസ് മെജിയ സലേഷ്യൻ കോളജിൽ പഠനം ആരംഭിച്ചു. തുടർന്നു ബ്യൂനസ് ഐറിസ് സർവകലാശാലയിൽനിന്നു രസതന്ത്ര ത്തിൽ ബിരുദാനന്തര ബിരുദം
1957: ഗുരുതര രോഗം ബാധിക്കുന്നു. ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തു.
1958 മാർച്ച് 11: വൈദിക വിദ്യാർഥിയായി ഈശോസഭയിൽ ചേർന്നു.
1958-63: ചിലെയിലെ സാന്തിയാഗോ പാദ്രേ ഹുർത്താദോയിൽ ഹ്യൂമാനിറ്റീസ് പഠനം.
1963 ബ്യൂനസ് ഐറിസിലെ സാൻ മി ഖുവേൽ സെമിനാരിയിൽ ഫിലോസഫി പഠനം.
1964-65 അർജന്റീനയിലെ സാന്താഫോ ജെസ്യൂട്ട് സെക്കൻഡറി സ്കൂളിൽ അധ്യാപകൻ.
1966: ബ്യൂനസ് ഐറിസിലെ കൊളജിയോ ഡെൽ സാൽവദോർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ.
1967-70: സാൻ മിഖുവേൽ സെമിനാരിയിൽ ദൈവശാസ്ത്ര പഠനം.
1969 ഡിസംബർ 13: വൈദികപട്ടം സ്വീകരിച്ചു.
1970-71: സ്പെയിനിലെ അൽകലാ ഡീ ഹെനാറസ് സർവകലാശാലയിൽ പഠനം.
1973 ജൂലൈ 31. ഈശോസഭ അർജ ന്റീന, യുറഗ്വായ് പ്രൊവിൻഷ്യൽ സുപ്പീരിയർ.
6 വർഷം (1979 വരെ) പദവി വഹിച്ചു. 1980-86: കൊളജിയോ മാക്ിമോ സെമിനാരി റെക്‌ടർ.
1986: ഡോക്‌ടറൽ പഠനം പൂർത്തിയാക്കാൻ ജർമനിയിലേക്ക്.
1992 മേയ് 20: ബ്യൂനസ് ഐറിസ് സഹായ മെത്രനാനായി നിയമനം (1992-97).
1997 ജൂൺ 3: ബ്യൂനസ് ഐറിസ് കോഡ്ജൂ റ്റർ ആർച്ച് ബിഷപ്പായി നിയമനം.
1998 ഫെബ്രുവരി 28: ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായി നിയമനം.
2001 ഫെബ്രുവരി കർദിനാൾ പദവി ലഭിച്ചു. 2001-2013: കർദിനാൽ പ്രീസ്‌റ്റ് സാൻ റോ ബർട്ടോ ബല്ലാർമിനോ.
2005: ജോൺ പോൾ രണ്ടാമൻ ദിവംഗതനായ തിനു ശേഷം നടന്ന മാർപാപ്പ തിരഞ്ഞെടുപ്പിൽ അവസാന റൗണ്ടുവരെ പരിഗണിക്കപ്പെട്ടു. 2005-11: അർജന്റീന കാത്തലിക് ബിഷപ് കോൺഫറൻസ് അധ്യക്ഷൻ.
2013 മാർച്ച് 13: കത്തോലിക്കാ സഭയുടെ 266-ാം മാർപ്പാപ്പയായി. ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ചു. 2013 മാർച്ച് 19: മാർപാപ്പയായി സ്‌ഥാനാരോഹണം.
ഇടപെടലുകൾ, പുതുനയങ്ങൾ
2014 ജൂലൈ 07: വൈദികർ നടത്തിയ ഗുരുതരമായ കുറ്റങ്ങൾക്കു മാപ്പുപറഞ്ഞു. 2014 ഡിസംബർ 18: മാർപാപ്പയുടെ ഇടപെടലിലൂടെ അര നൂറ്റാണ്ടിനു ശേഷം യുഎസ്- ക്യൂബ നയതന്ത്ര സഹകരണം പുനഃസ്ഥാപിക്കപ്പെട്ടു.
2015 ജൂൺ 18: കാലാവസ്‌ഥാ വ്യതിയാനവും പരിസ്‌ഥിതി സംരക്ഷണവും സംബന്ധിച്ചു പാപ്പയുടെ ചാക്രികലേഖനം. 2015 സെപ്റ്റംബർ 24: യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത ആദ്യ മാർപാപ്പ. 2015 സെപ്റ്റംബർ 26: പ്രകൃതിയെ നശിപ്പിക്കാൻ ഒരു മനുഷ്യനും അധികാരമില്ലെന്നു ഐക്യരാഷ്ട്ര സംഘട നയുടെ പൊതുസഭയെ അഭിസംബോധന ചെയ്‌ത് ഫ്രാൻസിസ് മാർപാപ്പയുടെ മുന്നറിയിപ്പ്.
2016 ഫെബ്രുവരി 19: അഭയാർഥികളെ തടയാൻ മതിൽ നിർമിക്കുമെന്നു പറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ശക്തമായ വിമർശനം: ‘മതിലുകളല്ല, പാലങ്ങൾ പണിയുന്നവനാണു യഥാർഥ ക്രിസ്ത്യാനി. ട്രംപ് അഭയാർഥികൾക്കും മുസ്‌ലിംകൾക്കുമെതിരെ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ അദ്ദേഹത്തെ ക്രിസ്ത്യാനിയായി കാണാനാവില്ല’
2018 സെപ്റ്റംബർ 22: ചൈന – യിൽ റോമൻ കത്തോലിക്കാ ബിഷ പ്പുമാരെ നിയമിക്കുന്നതിൽ മാർപാപ്പയ്ക്കു കൂടി അവകാശം നൽകുന്ന ചൈന – വത്തിക്കാൻ കരാർ ഒപ്പിട്ടു.
2019 മേയ് 09: സഭയ്ക്കുള്ളിലെ ലൈംഗികാരോപണങ്ങളിലെ നടപടി സംബന്ധിച്ച് കൃത്യമായ മാർഗനിർ ദേശങ്ങൾ നിലവിൽ വന്നു.
2020 ഒക്ടോബർ 4; ചിലർ ആഡം ബരത്തിലും മറ്റു ചിലർ പട്ടിണിയിലും കഴിയുമ്പോൾ സ്വകാര്യസ്വത്ത് പരമമായ അവകാശമായി പരിഗണിക്കാനാവില്ലെന്ന സന്ദേശം നൽകുന്ന ‘ഫ്രത്തേല്ലിതൂത്തി’ (ഏവരും സോദരർ) എന്ന ചാക്രികലേഖനം.
2022 ഏപ്രിൽ 01: കാനഡയിലെ കത്തോലിക്കാറസിഡൻഷ്യൽ സ്‌കൂളുകളിൽ തദ്ദേശീയരുടെ കുട്ടികളോടു പതിറ്റാണ്ടുകളായി കാണിച്ച വിവേചനത്തിനും ക്രൂരതയ്ക്കും മാർപാപ്പ മാപ്പു പറഞ്ഞു
2023 ഏപ്രിൽ 26: കത്തോലിക്കാ സഭാ മെത്രാന്മാരുടെ സിനഡിൽ പ്രതിനിധികളായി പങ്കെടുക്കുന്ന സ്ത്രീകൾക്ക് വോട്ടവകാശം നൽകാനുള്ള അനുമതി ഫ്രാൻസിസ് മാർപാപ്പ നൽകി.
2024 ഏപ്രിൽ 21: മാർപാപ്പ വിടവാങ്ങി