April 19, 2025
News

ഏപ്രിൽ 28 മുതൽ മെയ് നാലുവരെ നടക്കുന്ന മിഷൻ കോൺഗ്രസിന്റെ എക്സിബിഷൻ പന്തലിന്റെ കാൽനാട്ടുകർമ്മം നിർവഹിക്കപ്പെട്ടു.

  • April 8, 2025
  • 1 min read
ഏപ്രിൽ 28 മുതൽ മെയ് നാലുവരെ നടക്കുന്ന മിഷൻ കോൺഗ്രസിന്റെ എക്സിബിഷൻ പന്തലിന്റെ കാൽനാട്ടുകർമ്മം നിർവഹിക്കപ്പെട്ടു.


ഫിയാത്ത് മിഷന്റെ നേതൃത്വത്തിലുള്ള ആറാമത് ജിജിഎം ഇന്റർനാഷണൽ മിഷൻ കോൺഗ്രസിന്റെ എക്സിബിഷൻ പന്തലിന്റെ കാൽനാട്ട് കർമ്മവും വിപുലമായ വോളണ്ടിയർ കമ്മറ്റിയുടെ യോഗവും ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ നടന്നു. 2025 ഏപ്രിൽ 28 മുതൽ മെയ് 4 വരെ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ കോമ്പൗണ്ടിൽ വെച്ച് നടത്തുന്ന മിഷൻ കോൺഗ്രസിന്റെ പന്തലിന്റെ കാൽനാട്ട് കർമ്മം പെരിയ ബഹുമാനപ്പെട്ട ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറൽ സ്കറിയ കന്യാകോണിൽ നിർവഹിച്ചു . 16 വ്യത്യസ്ത കമ്മിറ്റികളിലായി 350 ഓളം ആളുകളുള്ള വോളണ്ടിയർ കമ്മിറ്റി രൂപീകരിച്ചു. ക്രിസ്റ്റീൻ ഡയറക്ടർ സന്തോഷ് ടി വോളണ്ടിയേഴ്സിന്റെ ക്ലാസുകൾ നയിച്ചു . പ്രസ്തുത യോഗത്തിൽ വികാരി ഫാദർ തോമസ് കല്ലുകളo സ്വാഗതവും ജനറൽ കൺവീനർ ജോണിക്കുട്ടി സ്കറിയ നന്ദിയും പറഞ്ഞു . പ്രസ്തുത യോഗത്തിൽ ആശംസകൾ നേർന്നുകൊണ്ട് കൈകാരന്മാരായ കുഞ്ഞുമോൻ മഠത്തിൽ, ബിജു പാണ്ടിശ്ശേരി , ജോർജി തേവലക്കര, രാജു കളത്തിൽ എന്നിവർ പ്രസംഗിച്ചു.

About Author

കെയ്‌റോസ് ലേഖകൻ