നിഗൂഢതകളുടെ ഇരുണ്ട ലോകം

നിഗൂഢതയോടു മനുഷ്യമ ആകർഷണമുണ്ട്. അസ്ട്രോ ഫിസിക്സ്, എക്സ്ട്രാ ഗാലക്ടിക് അസ്ട്രോണമി, ഡാർക്ക് മാറ്റർ, ഡാർക്ക് എനർജി തുട ങ്ങിയ പ്രപഞ്ചരഹസ്യങ്ങൾ സാമാന്യമനുഷ്യന്റെ ചിന്താപരിപ്പിക്ക് പുറത്തു ഉള്ള ഭൗതികവിഷയങ്ങളാണ് ഒക്കെൾട്ട് പാക്ടിസ്, ഡാർക്ക് മിസ്റ്റിസിസം, ദുരാത്മാക്കൾ, ബ്ലാക്ക് മാജിക് തുടങ്ങിയവ അഭൗമിക, അതീന്ദ്രിയ വിഷയങ്ങളും യാഥാർഥ്യത്തിൻ്റെ മേമ്പൊടി കലർന്ന ഇത്തരം നിഗൂഢവിഷയങ്ങളിലുള്ള ഭാവനാ സൃഷ്ടികൾക്ക് സാഹിത്യരംഗത്ത് എന്നും സ്ഥാനമുണ്ടായിരുന്നു.
മുതലെടുക്കുന്നത് അജ്ഞത
പ്രധാന കഥാതന്തുവിന് ബലംനൽകുന്ന വിധത്തിൽ മതം, ദൈവവിശ്വാസം ആത്മീയത തുടങ്ങിയ വിഷയങ്ങളിലെ പ്രത്യേക സിദ്ധാന്തങ്ങളുടെ മസാലക്കൂട്ടുകൾ നിഗൂഢതയിൽ പൊതിഞ് അവതരിപ്പിക്കുന്ന ശൈലിയും വ്യാപകമാണ്. യക്ഷി, ഭൂതോച്ചാടനം, കൂടോത്രം തുടങ്ങിയ വിഷയങ്ങൾ പ്രമേയമാകുന്ന മലയാള സിനിമകൾ തന്നെ ഒട്ടേറെയുണ്ട്. ഡാൻ ബ്രൗണിന്റെ ‘ഡാ വിഞ്ചി കോഡ്’ എന്ന നോവലും അതേ പേരിൽ പിന്നീട് പുറത്തിറങ്ങിയ ചലച്ചിത്രവും ഹോളിവുഡ് സിനിമകൾക്ക് ഉദാഹരണമാണ്. പ്രയറി ഓ ഫ് സിയോൺ’ എന്ന രഹസ്യ സംഘടനയെ ചുറ്റിപ്പറ്റിയാണ് കഥ. ആ സംഘടനയുടേതു മാത്രമായ ചില വിശ്വാസങ്ങളും ധാരണകളും കഥയിൽ വന്നത് അക്കാലത്ത് വിവാദമായിരുന്നു. ഡാൻ ബ്രൗണിന്റെ ഒട്ടുമിക്ക നോവലുകളും ഇതേഗണത്തിൽപ്പെടുന്നവയാണ്.
ഇലൂമിനാറ്റി. മസോണിക് ഗിൽഡ് / ഫ്രീമേസ്ൺ, നൈറ്റ്സ് ടെംപ്ലർ തുടങ്ങിയവയുമായി ബന്ധപ്പെട്ടും ഒട്ടേറെ ഭാവനാസൃഷ്‌ടികൾ നോവലുകളും ചലച്ചിത്രങ്ങളുമായിട്ടുണ്ട്. കൂടാതെ ക്രൈസ്തവവിശ്വാസം സംബന്ധിച്ച അടിസ്ഥാനവ സ്തുതകൾ, യഹൂദമതം പോലെ മറ്റു മതങ്ങളമായി ബന്ധപ്പെട്ട ആശയങ്ങൾ തുടങ്ങിയവയും നേരായരീതിയിലോ വികലമായ രീതിയിലോ കൂട്ടിച്ചേർക്കാറുമുണ്ട്. അവിടെയും ശരാശരി കാഴ്ച്ചക്കാരുടെ അജ്ഞതയും ഇത്തരം വിഷയങ്ങളിലുള്ള അമിത താത്‌പര്യവും എഴുത്തുകാരും ചലച്ചിത്ര നിർമാതാക്കളും മുതലെടുക്കുന്നു
അന്തിക്രിസ്തുവിന്റെ വരവ് പ്രമേയമാക്കിയ ചലച്ചിത്ര പരമ്പരയായ ദി മെൻ സീരീസിൽ 1976 ൽ പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രവും 2024ൽ പുറത്തിറങ്ങിയ അവസാനത്തെ ചലച്ചിത്രവും ഉൾപ്പെടെ ആറു ചലച്ചിത്രങ്ങളുണ്ട്. 1999-ൽ പുറത്തിറങ്ങിയ ‘നയൻത് ഗേറ്റ്’ , 95ൽ പുറത്തിറങ്ങിയ പ്രൊഫസി’ എന്നിവയുടെ പ്രമേയം പൈശാചി കഴഞ്ഞാനവും പുരാതന ഗ്രന്ഥങ്ങളുമാണ് 2018 ൽ പുറത്തിറങ്ങിയ ഫെറെഡിറ്ററി’ എന്ന ചലച്ചിത്രം ഒരു നിഗൂഢസംഘടനയുടെ പ്രവർത്തനങ്ങളാണ് പ്രമേയമാക്കുന്നത്.
രഹസ്യസ്വഭാവത്തോടെ പ്രവർത്തിച്ചിരുന്നതും പിന്നീട് നിലച്ചുപോയതോ നാമമാത്രമായതോ ആയ സംഘടനകളെക്കുറിച്ചുള്ള കേട്ടുകേൾവികൾ, അല്‌പജ്ഞാനം തുടങ്ങിയവ ജിജ്ഞാ സയുണ്ടാക്കുംവിധം രൂപപ്പെടുത്തിയെടുക്കുന്ന ഭാവനാസൃഷ്ടികളാണ് ഈ വിഭാഗത്തിൽപ്പെടുന്നവ. അര നൂറ്റാണ്ടിനിടയിൽ ഇംഗ്ലീഷിൽ മാത്രം ഇതുപോലെ നൂറുകണക്കിന് സിനിമകളുണ്ടായി ക്രൈസ്തവവിശ്വാസത്തിനും ക്രൈസ്‌തവ ആധ്യാത്മികതയ്ക്കും എതിരായ പൈശാചിക സങ്കല്പ്‌പങ്ങൾ, കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട ചില ചരിത്ര പശ്ചാത്തലങ്ങളും ഗൂഢാ ലോചനാ സിദ്ധാന്തങ്ങളും തുടങ്ങിയവയ്ക്കാണ് പാശ്ചാത്യലോകത്ത് പ്രാമുഖ്യം.
പാശ്ചാത്യഭാവന മലയാളത്തിലേക്ക്
2019ൽ പുറത്തിറങ്ങിയ ‘ലൂസിഫർ’ എന്ന ചല ച്ചിത്രം കാലങ്ങളായി തുടരുന്ന പാശ്ചാത്യ മാത്യകകളെ സസൂക്ഷ്‌മം നിരീക്ഷിച്ചു തയാറാക്കിയ ഒന്നാണെന്ന് വ്യക്തം. പതിനെട്ടാം നൂറ്റാണ്ടിൽ ജർമനിയിലെ ബവേറിയയിൽ രൂപംകൊണ്ട് ഇലൂമിനാറ്റി എന്ന പ്രത്യയശാസ്ത്രത്തിൻ്റെ ചില സം ജ്ഞകൾ നിഗൂഢത ഉണർത്തുന്ന വിധത്തിൽ ആ ചലച്ചിത്രത്തിൽ ഉപയോഗിച്ചത് പലരും ചൂണ്ടിക്കാണിച്ചിരുന്നു ആരംഭിച്ച് ഏറെ വൈകാതെത ന്നെ ബവേറിയൻ സർക്കാർ നിരോധിച്ച പ്രസ്‌തുത സംഘടന പിന്നീടും നിലനിന്നിരുന്നു എന്നും ഇപ്പോഴും നിലനിൽക്കുന്നു എന്നും കരുതുന്നവരുണ്ട്. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി പുറത്തിറങ്ങിയിട്ടുള്ള ത്രില്ലർ നോവലുകളും സിനിമകളുമാണിതിനു കാരണം. ‘നാഷണൽ ട്രഷർ’, ‘ഏയ്‌ഞ്ചൽസ് ആൻഡ് ഡെമൺസ്’, ‘ഫ്രം ഹെൽ തുടങ്ങിയ സിനിമക ൾ ഇലൂമിനാറ്റി, ഫ്രീമേസൺ സിംബലുകൾ ഉപയോഗിക്കുന്നവയും ക്രൈസ്‌തവവിശ്വാസത്തി നും ആധ്യാത്മികതയ്ക്കും സമാന്തരമായ മറ്റൊ വനങ്ങളുടെ പറച്ചിൽ വനസ്ഥാപിത മതവിശ്വാസത്തെയും ദൈവസങ്കല്പത്തെയും അംഗികാരം അനുശാസിക്കുന്ന ചട്ടക്കൂടുകൾക്ക് വെളിയിൽനിന്നുകൊണ്ട് നിഷേധാത്മകമായ പ്രവർത്തനരീതികൾ അവലംബിച്ച പ്രത്യയശാസ്ത്രതങ്ങളാണ് മൂന്നോ നാലോ നൂറ്റാണ്ട് മുമ്പ് രൂപംകൊണ്ടിട്ടുള്ള ഇലൂമിനാറ്റി, ഫ്രീമേസൺ തുടങ്ങിയവ എന്നാൽ ചരിത്രപരമായി അവയുടെ ലക്ഷ്യം ശുദ്ധീകരണവും കൂടുതൽ മെച്ചപ്പെട്ട ഭാവിയുമായിരുന്നു.
അതേസമയം, ഇത്തരം സംഘടനകൾ നിലനിർത്തിപ്പോന്ന രഹസ്യസ്വഭാവം ഒട്ടേറെ ഊഹാ പോഹങ്ങൾക്കും കെട്ടുകഥകൾക്കും വഴിയൊരുക്കി അതേ കാലത്തുതന്നെ രൂപപ്പെട്ട ചില പൈശാചിക ആരാധനാ സംഘടനകളുമായി ഇവയ്ക്കു ബന്ധമുണ്ടെന്നും ക്രൈസ്‌തവവിരുദ്ധ, സഭാവിരുദ്ധ മുന്നേറ്റങ്ങളാണ് ഇവയെന്നുമുള്ള ധാമണ പിൽക്കാലത്ത് ശക്തമായി ചരിത്രത്തിൽ പലപ്പോഴായി രേഖപ്പെടുത്തിയിട്ടുള്ള ചില സംഘടനകളുടെയും വ്യക്തികളുടെയും അവരുടെ അടയാളങ്ങളുടെയും ഉപയോഗം കെട്ടുകഥകളിൽ കുറെയേറെ ചരിത്രാംശമുണ്ടെന്ന ധാരണയുണ്ടാക്കി.
മലയാളത്തിലേക്കു വന്നപ്പോൾ, ഇലൂമിനാറ്റി ഫ്രീമേസൺ പോലുള്ള നിഗൂഢ സംഘടനകളെക്കുറിച്ചുള്ള സാമാന്യജനതയുടെ ജിജ്ഞാസ, സാത്താനിക ബിംബങ്ങൾ, സാത്താനെ സംബന്ധിച്ച് ഗുപ്‌തമായി നിലനിൽക്കുന്ന അറിവുകളുടെ അംശങ്ങൾ തുടങ്ങിയവയെല്ലാം അവിയൽ പരുവത്തിൽ ചലച്ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം. കൂടാതെ അഭിശപ്തമായ ഈ ലോകത്തിൽ അന്തിമ അധികാരവും ആത്യന്തിക വിജയവും സാത്താന്റേതായിരിക്കും എന്ന ആശയത്തിൻ്റെ ഉദ്‌ഘോഷണവും ‘ എമ്പൂരാൻ’ എന്ന സിനിമയിൽ വ്യക്തമാണ് ഇന്നത്തെ ലോകത്തിൽ ദൈവത്തിനു പ്രസക്തിനിലത്ത നിലപാടാണ് ചെയിതാക്കൾക്കുള്ളൻ കർമൊരു ആശയം വ്യക്തമാക്കുന്നതിനായി തകർന്ന ക്രൈസ്തവ ദേവാലയങ്ങൾ, അവശിഷ്ടങ്ങൾക്കിടയിലൂടെ ഇഴയുന്ന പാമ്പ്, മന സ്ഫോടനത്തിൽ തകർന്നു വീഴുന്ന കുരിശ് തുടങ്ങി പലതും പ്രതീകാത്മകമായി പശ്ചാത്തലത്തിൽ ഉപയോഗിക്കുന്നു. ഒട്ടനവധി സാഹിത്യ രചനകളിലും ഇംഗ്ലീഷ് ചലച്ചിത്രങ്ങളിലും കാലങ്ങൾക്കു മുമ്പേ ഉപയോഗിച്ചിട്ടുള്ള പ്രതീകങ്ങളും ബിംബങ്ങളും ഈ ചലച്ചിത്രത്തിലും ഉപയോഗിച്ചിട്ടുണ്ട്.
► നിലപാടുകളും വിമർശനങ്ങളും
ചില ഹോളിവുഡ് ചലച്ചിത്രങ്ങളുടെ മാതൃകയിൽ തയാറാക്കിയതികഞ്ഞ ഒരു കച്ചവട സിനിമയാണ് ‘എമ്പുരാൻ’ അതീന്ദ്രിയ അഭൗമിക ശക്തികളെക്കുറിച്ച് കൗതുകത്തോടെ ചിന്തിക്കുന്നവർക്ക് ആവേശം പകരുന്ന ചില സീനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നന്മയുടെ പക്ഷത്ത് നില കൊള്ളുന്ന ദൈവമെന്ന യാഥാർഥ്യത്തിനപ്പുറം, തിന്മയ്ക്ക് കൂട്ടുനിൽക്കുന്ന സാത്താൻ സങ്കൽപ്പത്തിൻ്റെ അഭൗമികശക്തിയിൽ അഭിരമിക്കുന്ന കൂട്ടരെ ഒരു സമാന്തര ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകാൻ ചലച്ചിത്രത്തിന് കഴിഞ്ഞേക്കും. എന്നാൽ, അതിനുവേണ്ടി സൃഷ്‌ടിച്ചിരിക്കുന്ന ദ്യ ശ്യങ്ങൾ ഒരു വിഭാഗം മനുഷ്യരുടെ നിഷ്‌കളങ്കമായ ദൈവവിശ്വാസത്തെയും അനുബന്ധമായ ബോധ്യങ്ങളെയും മുറിവേൽപ്പിക്കുന്നത് ആശാ സ്യമല്ല.
ഇഷ്ടപ്പെടുന്ന സിനിമകൾ കാണാനുള്ള സ്വാതന്ത്ര്യം എല്ലാ മനുഷ്യർക്കുമുണ്ട്. അപ്പോഴും, കടുത്ത അക്രമദൃശ്യങ്ങളും തെറ്റായ ധാരണകൾ പകർന്നു നല്കുന്നവയുമായ ഇത്തരം പലച്ചിത്രങ്ങൾ കൊച്ചുകുട്ടികളെ കാണിക്കാതിരിക്കേണ്ടതുണ്ട് 16 വയസിന് മുകളിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും മാത്രം കാണാൻ ഉചിതമെന്ന് സെൻസർ ബോർഡ് വിലയിരുത്തിയ ചലച്ചിത്രം ഇതിനകംതന്നെ കേരളത്തിലെ വലിയൊരു വി ഭാഗം പിഞ്ചുകുഞ്ഞുങ്ങളും കണ്ടുകഴിഞ്ഞു. ഇത്തരം ചലച്ചിത്രങ്ങൾ തിയറ്ററുകളിലെത്തിക്കുന്ന പിന്നണിപ്രവർത്തകരും അതിന് അനുമതി നൽകുന്ന സർക്കാരും കുട്ടികളുമായി സിനിമ കാണാൻ കയറുന്ന മാതാപിതാക്കളും കൂടുതൽ ഉത്തരവാദിത്വബോധം പ്രകടിപ്പിക്കേണ്ടതുണ്ട്.
വിനോദ് നെല്ലയ്ക്കൽ
കടപ്പാട്: ദീപിക ദിനപത്രം