കുരിശിന്റെ തണലിൽ – ലഹരി

“കരളു പങ്കിടാൻ വയ്യെൻ്റെ പ്രണയമേ,
പകുതിയും കൊണ്ടുപോയ് ലഹരിയുടെ പക്ഷികൾ.”
അന്തരിച്ച കവി എ. അയ്യപ്പൻ്റെ വാക്കുകളാണ്.
“ലഹരി” എന്ന വാക്കിന് മദ്യം/മയക്കുമരുന്ന് എന്ന് മാത്രം അർഥം കൽപ്പിക്കാനാവില്ല.
- എൻ്റെ ബോധമണ്ഡലങ്ങളെ ശക്തമായി സ്വാധീനിക്കുന്നത് എന്തും ലഹരിയാണ്.
- ഒന്നിനായി മുടങ്ങുന്ന പണവും സമയവും എന്നെ അലോസരപ്പെടുത്തുന്നില്ലെങ്കിൽ അത് എനിക്ക് ലഹരിയാണ്.
- ഏതൊന്നിനുവേണ്ടിയാണോ “ആർക്കും മനസ്സിലാകാത്ത ഒരു ലോജിക്” ഞാൻ സൂക്ഷിക്കുന്നത്, അത് എൻ്റെ ലഹരിയാണ്.
- ആ ലഹരി, വസ്തുവാകാം, വ്യക്തിയാകാം, സാഹചര്യമാകാം.
കവി അയ്യപ്പൻ നൊമ്പരപ്പെട്ടതുപോലെ,
- ലഹരി ചിലതൊക്കെ അപഹരിക്കുന്നുണ്ട്.
- കനത്ത നഷ്ടങ്ങൾ വരുത്തി വയ്ക്കുന്നുണ്ട്.
- പിന്നീട് ഒരിക്കൽ പശ്ചാത്താപം കൊണ്ടുവരുന്നുണ്ട്.
ചങ്ങാതീ, നോമ്പ് എന്ന നോവുകാലം. “എന്നിലെ എന്നെ അപഹരിച്ച” ആ ലഹരി ഏതാവും?
ദൈവമേ, ജീവിതത്തെ ശുദ്ധീകരിക്കാനുള്ള കൃപ നൽകണമേ. ആമേൻ.
കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവ്വം..
ഫാ.അജോ രാമച്ചനാട്ട്