May 12, 2025
Church Jesus Youth Kairos Media News

നോയമ്പ് കാലത്തെ ത്രില്ലർ ഹിറ്റ്: “കലിപ്പ്” യുവജനങ്ങൾക്കിടയിൽ തരംഗമാകുന്നു

  • March 31, 2025
  • 1 min read
നോയമ്പ് കാലത്തെ ത്രില്ലർ ഹിറ്റ്: “കലിപ്പ്” യുവജനങ്ങൾക്കിടയിൽ തരംഗമാകുന്നു

നോയമ്പിനെ ആസ്പദമാക്കി ചിത്രീകരിച്ച ഷോട്ട്‌ ഫിലിമാണ് “കലിപ്പ്‌ “. ഇതിനകം തന്നെ “കലിപ്പ്” യുവജനങ്ങൾക്കിടയിൽ തരംഗമായിക്കഴിഞ്ഞു. രണ്ട്‌ യുവാക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നർമ്മത്തിൽ ചാലിച്ചാണ് ഈ ഷോർട്ട്‌ ഫിലിം അണിയിച്ചൊരുക്കിയിരിക്കുന്നത്.
ജീസസ്സ്‌ യൂത്താണ് ഈ ഹിറ്റ് ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകർ. ഈ ഷോട്ട്‌ ഫിലിം ക്രിസ്തു സ്നേഹത്തിന്റെ വലിയ സന്ദേശം പ്രേക്ഷകരിലേക്ക് പകർന്നു തരുന്നുണ്ട്. നാലു വർഷം മുൻപ്‌ കടുപ്പം എന്ന പേരിൽ പുറത്തിറങ്ങിയ ഷോർട്ട്‌ ഫിലിം ജനശ്രദ്ധ പിടിച്ച്‌ പറ്റിയിരുന്നു. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തുടർച്ചയായി കടുപ്പം 2, പുണ്യം, എന്നീ പേരുകളിൽ മുൻ വർഷങ്ങളിലും വലിയ നോയമ്പിൽ ഷോർട്ട്‌ ഫിലിം റിലീസ് ചെയ്തിരുന്നു. ഓരോ വർഷങ്ങളിലും ഇറങ്ങുന്ന ഷോർട്ട് ഫിലിമിന് ലഭിക്കുന്ന സ്വീകാര്യതയാണ് അടുത്ത ഷോർട്ട് ഫിലിമിന് പ്രചോദനമാകുന്നത്.

കടുപ്പത്തിന്റെ നാലാം ഭാഗമായ “കലിപ്പ്‌ ” ആണ് ഇക്കൊല്ലം നോയമ്പിൽ തയ്യാറായിരിക്കുന്നത്.

ഉയിർപ്പ് തിരുനാളിന് ഒരുങ്ങുന്ന ഈ വേളയിൽ കലിപ്പ് പ്രേക്ഷകഹൃദയങ്ങളിൽ നോയമ്പിന്റെ പ്രസക്തിക്കും ആത്മീയതയ്ക്കും ആക്കം കൂട്ടുമെന്നത് ഉറപ്പാണെന്ന് ഇതിനകം ലഭിച്ച പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. ഈ ഷോർട്ട് ഫിലിം കാണുന്നതോടൊപ്പം മറ്റുള്ളവരിലേക്ക് എത്തിക്കുക വഴി മാധ്യമ സുവിശേഷ വൽക്കരണത്തിൽ നമുക്ക് ഓരോരുത്തർക്കും പങ്കുചേരാം. മാധ്യമ സുവിശേഷ വൽക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ ഇങ്ങനെ പറയുന്നുണ്ട്. ഈ കാലഘട്ടത്തിൽ “ഡിജിറ്റൽ കോണ്ടിനെന്റ് “എന്നൊരു ഭൂഖണ്ഡം കൂടി ഉണ്ടെന്നും ഈ ഭൂഖണ്ഡത്തിലെ സുവിശേഷവൽക്കരണത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും പപ്പാ പറയുന്നു. Jesus Youth International YouTube channel -ൽ ആണ്‌ കലിപ്പ് റിലീസ് ചെയ്തിരിക്കുന്നത്. https://youtu.be/6BVdBAz4y70?si=sJg4PM-3JjxnOxXD

About Author

കെയ്‌റോസ് ലേഖകൻ