April 20, 2025
Jesus Youth Kairos Media News

എഴുതാൻ പോയാൽ ചെറുകഥയിൽ ഒതുങ്ങില്ല.. നോവൽ ആക്കേണ്ടി വരും

  • March 28, 2025
  • 1 min read
എഴുതാൻ പോയാൽ ചെറുകഥയിൽ ഒതുങ്ങില്ല.. നോവൽ ആക്കേണ്ടി വരും


ഇന്നലെയും ഇന്നുമായിട്ട് വ്യക്തിപരമായ ഒരു ആവശ്യത്തിന് കോട്ടയം കളക്ട്രേറ്റിൽ പോയി. രണ്ടു ദിവസവും രണ്ട് സമയത്താണ് പോയത്. കളക്ട്രേറ്റിൻ്റെ പ്രധാന കവാടത്തിൽ കൂടി കടന്ന് ഒന്നാം നിലയിൽ കയറി ഇടത്തോട്ടും വലത്തോട്ടും അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് കുറെയധികം ഓഫീസുകളുടെ മുന്നിൽ കൂടി നടന്നാണ് എനിക്ക് പോകേണ്ട ജില്ലാ ഇൻഷുറൻസ് ഓഫീസിൽ എത്തിയത്. പറഞ്ഞു വന്നത് എന്താണന്നു വച്ചാൽ നടന്ന വഴികളിൽ ഉടനീളം ഞാൻ കണ്ട ഓഫീസുകളിൽ ഉദ്യോഗസ്ഥർ വളരെ അടുക്കും ചിട്ടയോടെയും ജോലി ചെയ്യുന്നു.. ചില ഓഫീസിലൊക്കെ സമ്പൂർണ്ണ നിശബ്ദത.. മുന്നോട്ട് നീങ്ങിയെങ്കിലും വിശ്വാസം വരാതെ ഞാൻ കുറച്ച് പിന്നോട്ട് തിരിച്ചൊന്ന് നടന്നു നോക്കി. എന്തെങ്കിലും മീറ്റിംഗുകൾ നടക്കുന്നതുകൊണ്ടോ ഉന്നത ഉദ്യോഗസ്ഥർ സംസാരിക്കുന്നതുകൊണ്ടോ ആയിരിക്കും നിശബ്ദതക്ക് കാരണം എന്ന് വിചാരിച്ച് കൊണ്ടാണ് തിരിച്ച് നടത്തം. പക്ഷേ അല്ല..അങ്ങനെയൊരു മീറ്റിംഗ് എവിടെയും നടക്കുന്നില്ല. എല്ലാവരും അതീവ ശ്രദ്ധയോടെ അവരവരുടെ ജോലി ചെയ്യുന്നു.
ഇന്ന് പോയപ്പോൾ മറ്റൊരു വശത്ത് കൂടി കയറിയിറങ്ങി.. ഇന്നലെ കണ്ട നയനമനോഹരമായ അതേ കാഴ്ചകൾ ഇന്നും കണ്ടു. കമ്പനി കൂടിയിരുന്ന് ആരും സംസാരിക്കുന്നില്ല.. പൊതുജനത്തെ അവഗണിച്ച് മാറ്റി നിർത്തി കൊണ്ടുള്ള ഉദ്യോഗസ്ഥ വർത്തമാനങ്ങൾ ഇല്ല.. ഒഴിഞ്ഞ് കിടക്കുന്ന കസേരകൾ ഇല്ല..എല്ലാവരും അവനവൻ്റെ ജോലികളിൽ വ്യാപൃതം.
എനിക്ക് ചെല്ലേണ്ട ഓഫീസിൽ ഞാൻ ചെന്നപ്പോൾ മേൽ പറഞ്ഞ കാര്യം നേരിട്ട് ബോധ്യപ്പെട്ടു.. ഉദ്യോഗസ്ഥർ ഫയൽ നോക്കുന്നു.. വേരിഫൈ ചെയ്യുന്നു.. കൃത്യമായ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നു.അടുത്ത സെക്ഷനിലേക്ക് ഫോർവേഡ് ചെയ്യുന്നു.. വീണ്ടും വേരിഫൈ ചെയ്യുന്നു..കുത്ത്.. ഒപ്പ്.. സീൽ.. പരിപാടി കഴിഞ്ഞു.. എല്ലാം ശുഭം .20 മിനിറ്റിനകത്ത് എല്ലാം പൂർത്തീകരിച്ച് സന്തോഷമായി സമാധാനമായി പുറത്തിറങ്ങി. അതൊരു പുതിയ അനുഭവവും ആദ്യാനുഭവവും ( ഇതിന് വിപരീതമായ അനുഭവങ്ങൾ ഉണ്ട്. എഴുതാൻ പോയാൽ ചെറുകഥയിൽ ഒതുങ്ങില്ല.. നോവൽ ആക്കേണ്ടി വരും 😁) ആയിരുന്നു.
ടെൻഷനടിച്ച്… സങ്കടപെട്ട്.. കണ്ണീരുമായി ഓഫീസിൽ നിന്നും ഇറങ്ങി പോകുന്ന ആരെയും കണ്ടില്ല എന്നതും എടുത്ത് പറയേണ്ടതുണ്ട്. ( എനിക്കങ്ങനെ പല തവണ കോട്ടയത്തെ മറ്റൊരു ഗവൺമെൻ്റ് ഓഫീസിൽ നിന്നും ഇറങ്ങിപ്പോരേണ്ടി വന്നിട്ടുണ്ട് ! )
എന്തായാലും അക്ഷര നഗരിക്ക് അഭിമാനമായി….
സാധാരണകാർക്ക് ആശ്വാസ കേന്ദ്രമായി…
ഈ നിലയം തല ഉയർത്തി നിൽക്കട്ടെ…
അഭിപ്രായവും അനുഭവവും തികച്ചും വ്യക്തിപരം 😶
സമാധാനം നമ്മോട് കൂടെ !
ചിത്രം കടപ്പാട് : ഗൂഗിൾ ആൻ്റി
എന്ന് , ഒപ്പ്.
FB:POST : ഷാർലറ്റ് ടോം

About Author

കെയ്‌റോസ് ലേഖകൻ