സെയ്റ ലിയോണിൽ ആദ്യത്തെ ജീസസ് യൂത്ത് ഗാതറിംഗ് : വലിയ സുവിശേഷ പ്രവർത്തനത്തിന് തുടക്കം!

സെയ്റ ലിയോണ എന്ന ഈ ആഫ്രിക്കൻ രാജ്യത്ത് ഞങ്ങൾ എത്തിച്ചേർന്നിട്ട് ഒരു മാസം തികയാൻ പോകുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ രാജ്യത്തെ ആർച്ചു ബിഷപ്പിൽ നിന്നും ഞങ്ങൾക്ക് ബ്ലെസിങ്ങും ഇവിടെ സുവിശേഷം പ്രസംഗിക്കുവാൻ അനുമതിയും ഔദ്യോഗികമായി ലഭിച്ചത്.
ഇന്ന് സൺഡേ കുർബാനക്കുശേഷം ആദ്യമായി. ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന പാരീഷിലെ ( Good Shepherd Church Kwama ) ജീസസ് യൂത്ത് മൂവ്മെന്റിൽ ചേരാൻ താൽപ്പര്യമുള്ള എല്ലാ യുവജനങ്ങളെയും ഒന്നിച്ചു കൂട്ടി ഒരു മീറ്റിംഗ് നടത്താൻ സാധിച്ചു. ഈ രാജ്യത്തെ ആദ്യത്തെ ജീസസ് യൂത്ത് ഗാതറിംഗ്. കൃത്യമായി പറഞ്ഞാൽ 17 യൂത്ത് ഈ മീറ്റിംഗിൽ പങ്കെടുത്തു.. നമ്മുടെ കൂട്ടായ്മയെക്കുറിച്ചും, ജീസസ് യൂത്ത് Six pillers നെ കുറിച്ചും പിന്നെ എന്റെ പേഴ്സണൽ ഗോഡ് എക്സ്പീരിയൻസ് ചുരുക്കി അവരോട് ഷെയർ ചെയ്തും അവരെ കൊണ്ട് തന്നെ പ്രാർത്ഥിപ്പിച്ചും മീറ്റിംഗ് അവസാനിപ്പിച്ചു. അര മണിക്കൂർ സമയം. വീണ്ടും അടുത്ത സൺഡേ കാണാമെന്നും പറഞ്ഞു ഞങ്ങൾ പിരിഞ്ഞു..
അടുത്ത ആഴ്ച എല്ലാവരും വരുമോ എന്നറിയില്ല..വിത്ത് വിതയ്ക്കാനെ നമുക്ക് കഴിയൂ…മുളപ്പിക്കുന്നതും വളർത്തുന്നതും ഫലം ചൂടിപ്പിക്കുന്നതും തമ്പുരാനാണ്… തുടർന്നും നിങ്ങൾ പ്രാർത്ഥിക്കണം..
മറ്റൊരു വലിയ കാര്യം കൂടി ഇന്ന് നടന്നു…
യൂത്തിന് വേണ്ടി മീറ്റിംഗ് വെച്ച അതേ സമയം കുറച്ചു കുട്ടികൾ കൂടി യൂത്തിനൊപ്പം വന്നു…kids & teens. അവരെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. വേഗം തന്നെ അവരെ വേർതിരിച്ചു ഇരുത്തി കുരിശു വരക്കാനും കൊന്ത ചൊല്ലാനും പഠിപ്പിച്ചും , ഒരു ആക്ഷൻ സോങ് പഠിപ്പിച്ചും അവരെ കൊണ്ട് പാടിപ്പിച്ചും കളിപ്പിച്ചും ജെസിക്ക അവരെ മാനേജ് ചെയ്തു… ദൈവത്തിന് നന്ദി.
20 ൽ പരം കുട്ടികൾ ഉണ്ടായിരുന്നു…അവരെല്ലാവരും ഹാപ്പി ആയിരുന്നു..
അടുത്ത ആഴ്ച അവർ വരുമോ? അറിയില്ല…പ്രാർത്ഥിക്കണം…
വർഷങ്ങങ്ങളായി ഇവിടെ കുമ്പസാരം ഇല്ല. എന്നിട്ടും ആളുകൾ കുർബാന സ്വീകരിക്കുന്നു. മാമോദീസ സ്വീകരിക്കാത്ത പലരും ഇന്നത്തെ മീറ്റിംഗിൽ ഉണ്ടായിരുന്നു. വർഷങ്ങങ്ങളായി ഈ ഇടവകയിൽ ഒരു വിവാഹം നടന്നിട്ട്. ഒരു മാമോദീസ നടന്നിട്ട്. ഒരു മരണ അടക്ക് നടന്നിട്ട്. മരിച്ചാൽ വേറെ എവിടെങ്കിലും കൊണ്ട് പോയി അടക്കും. അല്ലെങ്കിൽ കത്തിക്കും. ആദ്യകുർബാന എന്നൊരു സംഭവമേ ഇല്ല. അത്രമാത്രം വിശ്വാസം നഷ്ടപ്പെട്ട ഒരു വിഭാഗം ജനങ്ങൾ. നിങ്ങളുടെ പ്രാർത്ഥനകൾ മൂലം ഇനി ഇവിടെ ദൈവത്തിന് കരുണ തോന്നി ഇടപെടണം. അതു മാത്രമാണ് ഒരേ ഒരു വഴി.
ഈ രാജ്യത്തിന് വേണ്ടിയും ഇവിടുത്തെ വൈദികര്‍ക്ക് വേണ്ടിയും ഇവിടുത്തെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയും യുവജനങ്ങൾക്ക് വേണ്ടിയും കുട്ടികൾക്ക് വേണ്ടിയും പ്രത്യേകമായി, ഞങ്ങൾക്ക് വേണ്ടിയും തുടർന്നും പ്രാർത്ഥിക്കുമല്ലോ നല്ല തമ്പുരാൻ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ..
ഒത്തിരി സ്നേഹത്തോടെ..
Jaison & Jincy
Jessica, Jianna & Josiya
