April 19, 2025
Church Jesus Youth Kairos Media News

ജീസസ് യൂത്ത് കണ്ണൂർ സോണിന്റെ സോണൽ അസംബ്ലി മാർച്ച്‌ 30 ന്

  • March 8, 2025
  • 1 min read
ജീസസ് യൂത്ത് കണ്ണൂർ സോണിന്റെ സോണൽ അസംബ്ലി മാർച്ച്‌ 30 ന്

ജീസസ് യൂത്ത് കണ്ണൂർ സോണിന്റെ സോണൽ അസംബ്ലി മാർച്ച്‌ 30 ന്
കണ്ണൂർ: ജീസസ് യൂത്ത് കണ്ണൂർ സോണിന്റെ സോണൽ അസംബ്ലി മാർച്ച്‌ 30 ന് ഞായറാഴ്ച രാവിലെ 9:00 pm മുതൽ 4:00 pm വരെ പുഷ്പഗിരി, തളിപ്പറമ്പ് റിട്രീറ്റ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.
നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്‌തത്‌. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു.
യോഹന്നാന്‍ 15 : 16
പ്രിയ ജീസസ് യൂത്ത് കുടുംബാംഗങ്ങളെ
എല്ലാവർക്കും സുഖമല്ലേ?
നിങ്ങൾ അറിഞ്ഞോ?
നമ്മുടെ 𝗭𝗢𝗡𝗔𝗟 𝗔𝗦𝗦𝗘𝗠𝗕𝗟𝗬 അടുത്തെത്തിയിരിക്കുന്നു . കണ്ണൂർ സോണിലെ ജീസസ് യൂത്ത് മുന്നേറ്റത്തിന് പുതിയ നേതൃത്വങ്ങളെ തിരഞ്ഞെടുക്കുന്നതിനായി മാർച്ച്‌ 30 ന് നമ്മൾ ഒരുമിച്ചു കൂടുകയാണ്.
എല്ലാവരും അന്ന് ഉണ്ടാകണേ. വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്.
പ്രത്യേകമായി
ഈശോ ആഗ്രഹിക്കുന്ന പുതിയ നേതൃത്വങ്ങൾ തെരഞ്ഞെടുക്കപ്പെടുന്നതിനായി ഈ ദിവസങ്ങളിൽ നമുക്ക് പ്രാർത്ഥിച്ചൊരുങ്ങാം. ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
❗ Darshana Retreat Centre, Pushpagiri, Thaliparamb
🗓 30/3/25 Sunday
⏰ 9 AM to 4 PM

ZONAL ASSEMBLY JESUS YOUTH KANNUR ZONE

About Author

കെയ്‌റോസ് ലേഖകൻ