ജീസസ് യൂത്ത് തൃശ്ശൂർ സോണിന്റെ സോണൽ അസംബ്ലി മാർച്ച് 29 മുതൽ 31 വരെ

തൃശ്ശൂർ: ജീസസ് യൂത്ത് തൃശ്ശൂർ സോണിന്റെ സോണൽ അസംബ്ലി മാർച്ച് 29 മുതൽ 31വരെ മാർച്ച് 29 ശനിയാഴ്ച 6:00 pm മുതൽ 31 തിങ്കളാഴ്ച 4:00 pm വരെ ഗാഗുൽത്താ റിട്രീറ്റ് സെന്റർ കുറുമാലിൽ വെച്ച് നടത്തപ്പെടുന്നു.
നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്‌തത്.
യോഹന്നാന്‍ 15 : 16
പ്രിയ ജീസസ് യൂത്ത് അംഗങ്ങളെ
എല്ലാവർക്കും സുഖമല്ലേ?
അങ്ങനെ ഒരു 𝗭𝗢𝗡𝗔𝗟 𝗔𝗦𝗦𝗘𝗠𝗕𝗟𝗬 കൂടി വരുകയാണ്. തൃശ്ശൂർ സോണിലെ ജീസസ് യൂത്ത് മുന്നേറ്റത്തിന് പുതിയ നേതൃത്വങ്ങളെ തിരഞ്ഞെടുക്കുന്നതിനായി മാർച്ച് 29,30,31 തിയതികളിൽ ഗാഗുൽത്താ റിട്രീറ്റ് സെന്റർ കുറുമാലിൽ വച്ചു ഒത്തുചേരുകയാണ്.
പ്രത്യേകമായി ഈ ദിവസങ്ങളിൽ 𝗭𝗢𝗡𝗔𝗟 𝗔𝗦𝗦𝗘𝗠𝗕𝗟𝗬 ക്കു വേണ്ടി പ്രാർത്ഥിച്ചൊരുങ്ങാം, ഈശോയിൽ കേന്ദ്രികൃതമായ പുതുനേതൃത്വങ്ങൾ തിരഞ്ഞെടുക്കപെടുന്നതിനായി.