ജീസസ് യൂത്ത് ഇരിഞ്ഞാലക്കുട സോണിന്റെ സോണൽ അസംബ്ലി മാർച്ച് 29,30 തീയതികളിൽ

ഇരിഞ്ഞാലക്കുട : ജീസസ് യൂത്ത് ഇരിഞ്ഞാലക്കുട സോണിന്റെ സോണൽ അസംബ്ലി മാർച്ച് 29,30 എന്നി തീയതികളിൽ കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വെച്ച് നടത്തപ്പെടുന്നു.
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
ഈശോയിൽ ഏറ്റവും സ്നേഹം നിറഞ്ഞ ജീസസ് യൂത്ത് കൂട്ടുകാരെ,
അങ്ങനെ ഒരു ZONAL ASSEMBLY കൂടി വരുകയാണ്. ഇരിഞ്ഞാലക്കുട സോണിലെ ജീസസ് യൂത്ത് മുന്നേറ്റത്തിന് പുതിയ നേതൃത്വങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 2025 മാർച്ച് 29, 30 തിയതികളിൽ Kodakara Sahrdaya College of Advanced Studies ൽ വച്ചു ഒത്തുചേരുകയാണ്.
പ്രത്യേകമായി ഈ ദിവസങ്ങളിൽ ZONAL ASSEMBLY ക്കു വേണ്ടി പ്രാർത്ഥിച്ചൊരുങ്ങാം, ഈശോയിൽ കേന്ദ്രികൃതമായ പുതിയ സോണൽ കൗൺസിൽ, ഫാമിലി, സബ് സോൺ ടീമുകൾ എന്നിവ തിരഞ്ഞെടുക്കപെടുന്നതിനായി.
സ്നേഹത്തോടെ
സോണൽ കൗൺസിൽ
ഇരിഞ്ഞാലക്കുട