April 20, 2025
Church Jesus Youth Kairos Media News

ജീവിതത്തിന് ഒരു ‘സെൻഡ് ഓഫ്’

  • March 4, 2025
  • 1 min read
ജീവിതത്തിന് ഒരു ‘സെൻഡ് ഓഫ്’

കഴിഞ്ഞ ദിനങ്ങളിൽ ഏതാനും മനുഷ്യർ ജീവിതത്തിന് സ്വയം സെൻഡ് ഓഫ് നൽകിയതുമായി ബന്ധപ്പെട്ട് കണ്ടതും കേട്ടതുമായ വാർത്തകളും ചിത്രങ്ങളുമാണ് ഈ കുറിപ്പ് എഴുതാനുള്ള പ്രേരണ.
പ്രാർത്ഥിക്കാം …. !
അപരൻ്റെ സങ്കടങ്ങളിൽ അവരെയൊന്ന് കേൾക്കാൻ, ചേർത്ത് നിർത്താൻ, സമയം മാറ്റി വയ്ക്കാൻ, സഹായിക്കാൻ, പ്രവർത്തിക്കാൻ താത്പര്യം ഇല്ലാത്തവർ പലപ്പോഴും രക്ഷപ്പെടാൻ ഉപയോഗിക്കുന്ന ഒറ്റ വാക്കാണ് ‘പ്രാർത്ഥിക്കാം’ എന്നതെന്ന് പലപ്പോഴും തോന്നി പോയിട്ടുണ്ട്.
ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും തകർന്നിരിക്കുന്ന ഒരാളോട് ‘ പ്രാർത്ഥിക്കാം’ എന്ന് പറഞ്ഞാൽ അവരുടെ മനസിനോ ആത്മാവിനോ യാതൊരു മാറ്റമോ സൗഖ്യമോ ഉണ്ടാകാൻ പോകുന്നില്ല. തന്നെയുമല്ല ഇത്രയും നാളും പ്രാർത്ഥിച്ചിട്ട് എന്തു ഗുണമുണ്ടായി എന്ന ചോദ്യം ഉള്ളിൽ ഉയർന്ന് വരികയും ചെയ്യും. മുന്നിൽ കാണുന്ന മനുഷ്യരോടും ദൈവത്തോടും എന്തെന്നില്ലാത്ത ഒരു ദേഷ്യവും ഉയർന്ന് വരും. ഇത്തരത്തിലുള്ള പലവിധ മാനസിക / വൈകാരിക ചിന്തകൾക്കും കയറ്റിറക്കങ്ങൾക്കും ഒടുവിൽ ഒന്നിനും ഉത്തരം കിട്ടാതെ സ്വയം ഹത്യ ചെയ്ത് ആർക്കും ഒരു ബാധ്യതയാകാതെ ഈ ഭൂമിയിൽ നിന്നും അവർ ഒഴിഞ്ഞുമാറും.
നമ്മുക്ക് പ്രാർത്ഥിക്കാം …. !
ഇതൊരു മാജിക്കൽ വാക്കാണ്, നമ്മുടെ കൂടെ ആരൊക്കെയോ ഉണ്ട് എന്ന തോന്നൽ ഈ വാക്ക് നൽകുന്നു, അതൊരു ധൈര്യമാണ്, പ്രത്യാശയാണ്. വേദനിക്കുന്നവർക്കൊപ്പം കുറച്ച് സമയം ചില വഴിച്ചിട്ട്, അവരെ ഒന്നാശ്വസിപ്പിച്ചിട്ട്, ചേർത്ത് പിടിച്ചിട്ട്, സങ്കടങ്ങൾ കേട്ടിട്ട്, അവരുടെ കുറവുകളിൽ (സ്നേഹത്തിൻെറ, പരിഗണനയുടെ, ആരോഗ്യത്തിൻ്റെ, സാമ്പത്തികത്തിൻ്റെ, പ്രത്യാശയുടെ, അറിവിൻ്റെ, അങ്ങനെ അനവധി നിരവധി കുറവുകൾ) നമ്മൾ നിറവുകളായി മാറ്റപ്പെട്ടിട്ട് അവരോട് പറയൂ….
സാരമില്ല.. എല്ലാം ശരിയാകും.. നമ്മുക്ക് പ്രാർത്ഥിക്കാം… ഞാൻ പ്രാർത്ഥിക്കാം…
പ്രിയ മനുഷ്യരേ ,
ഈ വാക്കുകൾ അവരുടെ മനസ്സിലും ഹൃദയത്തിലും ലഡു പൊട്ടുന്നതിന് കാരണമാവും..
ജീവിതത്തിന് സ്വയം ‘ സെൻഡ് ഓഫ് ‘ നൽകാതെ ‘ ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന് ഒരിക്കൽ അവരും പറയും.
ഇന്ന് നമ്മുടെ സമൂഹത്തിൽ ശക്തിയുടെ പ്രതീകങ്ങളായി നിലനിൽക്കുന്ന മൂന്ന് ആലയങ്ങൾക്കും ( വിദ്യാലയം , ആതുരാലയം, ദേവാലയം ) ഓരോ മനുഷ്യൻ്റെയും ജീവനും ജീവിതവും കുറച്ചു കൂടി മനോഹരമാക്കാൻ ഉത്തരവാദിത്ത്വമുണ്ട്. മനുഷ്യരുടെ ബൗദ്ധിക , മാനസിക, ആത്മീയ, ശാരീരിക മേഖലകളിൽ സൗഖ്യം നൽകി പ്രകാശം പരത്താൻ ഈ ആലയങ്ങൾക്ക് കഴിയുന്നില്ലങ്കിൽ ഇവ എന്തിന് നിലനിർത്തണം ?
(കഴിഞ്ഞ മൂന്നര ദശാബ്ദകാലമായി എൻ്റെ ജീവിതത്തെ മനോഹരമാക്കാൻ സഹായിച്ച/ സഹായിച്ചു കൊണ്ടിരിക്കുന്ന എൻ്റെ പ്രിയപ്പെട്ട എല്ലാ മനുഷ്യർക്കും നിറയെ സ്നേഹം )
സമാധാനം നിങ്ങളോട് കൂടെ !
FB: Post – Charlotte Tommie

About Author

കെയ്‌റോസ് ലേഖകൻ