മാതാപിതാക്കൾ അറിയാതെ കുട്ടികൾ മറ്റൊരു ലോകത്തിലേക്ക് ?

അഡൽട്ട് വെബ് സീരിസ് , ക്രൈം ത്രില്ലർ വീഡിയോ ഗെയ്മുകൾ , sci fi horror, crime drama, എന്നിവ യൂട്യൂബ് ചാനലിലൂടെയും, നെറ്റ്‌ഫ്ലിക്സിലൂടെയും കാണുന്ന നമ്മുടെ കുട്ടികൾ മറ്റൊരു ലോകത്തിലാണ്. ഇത് മാതാപിതാക്കൾ അറിയുന്നുണ്ടോ ? Dysfunctional-Family TV Shows എന്നൊരു വിഭാഗം പോലും നെറ്റ്‌ഫ്ലിക്സിൽ ഉണ്ട്. ഇതെല്ലാം നാം കാണാത്ത അനുഭവിക്കാത്ത മറ്റൊരു ജീവിതത്തെ കുട്ടികളെ പരിചയപ്പെടുത്തുന്നു. ഇത് അവർ അങ്ങനെ തന്നെ അവരുടെ ലക്ഷ്യങ്ങളിലേക്ക് പകർത്തുന്നു . കൊച്ചുകുട്ടികൾ കാണുന്ന ഒരു കാർട്ടൂൺ അനിമേഷൻ ചിത്രം A violent test of morality and humanity ആണെന്ന് അവർ തന്നെ പറയുന്നു. നമ്മുടെ വീട്ടിൽ നമ്മുടെ അരികിൽ ഇരുന്ന് നമ്മൾ വാങ്ങി കൊടുത്ത മൊബൈലിൽ എവിടേക്കാണ് നമ്മുടെ കുട്ടികൾ browse ചെയ്ത് പോകുന്നതെന്ന് അറിവില്ലാത്ത മാതാപിതാക്കൾ. ഇവരൊന്നും സാധാരണ ഒരു പ്രശ്നവും ഉണ്ടാക്കുന്നവർ അല്ല. അതിനാൽ തന്നെ ആരും ഇത് ഗൗരവമായി എടുക്കുകയുമില്ല. ഞെട്ടി പോകുന്ന ചില വിവരങ്ങൾ പെട്ടെന്ന് അറിയുന്ന മാതാപിതാക്കൾ പലപ്പോഴും അപ്പോൾ നിസ്സഹായര്‍ ആണ്. എന്തേ നമ്മുടെ കുട്ടികൾ ഇങ്ങനെ ആകുന്നു എന്നതിന് ഉത്തരം തേടുന്നവർ ഇത്തരം സിനിമകൾ, അത്‍ മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും ആയാലും നമ്മുടെ മക്കൾ എന്തേ ഏറെ ഇഷ്ടപെടുന്നു എന്നതിന് ഉത്തരം പറയുക. ക്രൂരത കണ്ണിലും മനസ്സിലും നിറച്ചിട്ട് അവർ അതിൽ ആനന്ദം കണ്ടെത്താതിരിക്കുമോ ? തീരെ ചെറിയ കുഞ്ഞുങ്ങൾ മുതൽ യുവാക്കൾ വരെ ഇത്തരം കാഴ്ചകളിൽ അവരുടെ മനസ്സിനെ കഠിനമാക്കുന്നു എന്നത് സാമൂഹ്യ രാഷ്ട്രീയ നേതൃത്തെ ആരാണ് ബോധ്യപ്പെടുത്തുക ?
Adv.Litto Palathingal