April 19, 2025
Church Jesus Youth Kairos Media News

EWS സർട്ടിഫിക്കറ്റ്: ആരൊക്കെ അർഹർ ? എവിടെ നിന്ന് ലഭിക്കും?

  • February 25, 2025
  • 1 min read
EWS സർട്ടിഫിക്കറ്റ്: ആരൊക്കെ അർഹർ ? എവിടെ നിന്ന് ലഭിക്കും?

EWS(Ecconomic Weaker Section )Certificate📑

1.എന്താണ് EWS?
മുന്നോക്ക വിഭാഗത്തിലെ സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണ സർട്ടിഫിക്കറ്റ് 📑

2.കിട്ടാനുള്ള യോഗ്യത എന്ത്?
A). കേന്ദ്ര സർക്കാരിൻ്റെ EWS സർട്ടിഫിക്കറ്റ് 📄

കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപ

5 ഏക്കറിൽ താഴെ കൃഷിഭൂമി, പഞ്ചായത്ത്‌ പ്രദേശത്ത് 4.2 സെൻ്റ് ഹൗസ് പ്ലോട്ട്,

(ഈ House Plot എന്നതിന് സംസ്ഥാന സർക്കാർ ഈയിടെ കുറച്ചു കൂടി വ്യക്തത വരുത്തി ഉത്തരവ് ഇറക്കിയിരുന്നു. അതനുസരിച്ചു വീടും🏘 അതിന്റെ Set back Area യും അടങ്ങുന്ന ഭൂമിയാണ് House Plot ആയി പരിഗണിക്കുക. അതിൽ കൂടുതൽ ഉള്ളത് കൃഷി ഭൂമിയായി കണക്കാക്കും.എന്നു വച്ചാൽ എളുപ്പത്തിൽ മനസിലാക്കാൻ ഇമ്മടെ വീടും അതിനു ചേർന്ന ഇടവും പഞ്ചായത്തിൽ 4.1സെന്റിൽ ഒതുങ്ങിയിട്ടുണ്ടോ എന്ന് ഉറപ്പാക്കുക)

മുൻസിപ്പൽ കോർപറേഷനിൽ 2.1സെൻറ് ഹൗസ് പ്ലോട്ട്, എല്ലായിടത്തും വീടിന്റെ വിസ്തീർണം 1000 സ്ക്വയർ ഫീറ്റ്
B)സംസ്ഥാന തലം

കുടുബ ത്തിന്റെ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ താഴെ,
കൈവശം ഉള്ള ഭൂമി : കോർപ്പറേഷനിൽ 50സെന്റിനു താഴെ
മുൻസിപ്പാലിറ്റിയിൽ :75 സെന്റ് നു താഴെ
പഞ്ചായത്ത്‌ :2.5 ഏക്കർ നു താഴെ
ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ കന്റെ ഉടമസ്ഥതയിലുള്ള ഹൌസ് പ്ലോട്ട് (വീട് സ്ഥലവും പരിസരവും) കോർപ്പറേഷനിൽ 15സെന്റ് ലും മുൻസിപ്പാലിറ്റി യിൽ 20 സെന്റ് ലും കൂടരുത്.

  1. എവിടെ നിന്നു EWS സർട്ടിഫിക്കറ്റ് ലഭിക്കും?
    കേന്ദ്ര തല സർട്ടിഫിക്കറ്റിന് തഹസിൽദാരുടെ അടുത്തും സംസ്ഥാന തല സർട്ടിഫിക്കറ്റിന്
    വില്ലേജ് ഓഫീസറുടെ അടുത്തും അപേക്ഷ വെക്കണം. അവർ ആണ് അത് അനുവദിച്ചു നൽകുന്നത്.

4.എന്തെല്ലാം രേഖ വേണം?📄📑
A)ആധാർ കാർഡ്
B)വരുമാന സർട്ടിഫിക്കറ്റ്
C)ബാങ്ക് സ്റ്റേറ്റ്മെന്റ്
D)സെൽഫ് ഡിക്ലറേഷൻ
E)പാസ്സ് പോർട്ട്‌ സൈസ് ഫോട്ടോ
F)റേഷൻ കാർഡ്
G) സമുദായം തെളിയിക്കുന്ന രേഖ ( SSLC ബുക്ക്,ജനന സർട്ടിഫിക്കറ്റ്  തുടങ്ങിയവ),
H) കരം അടച്ച രസീത്,
I) ബാങ്ക് പാസ് ബുക്കുകളുടെ കോപ്പി എന്നിവ കയ്യിൽ കരുതുക.
J) അപേക്ഷ ഫോം

5.എന്താണ് ഗുണം?
EWS സംവരണത്തിലൂടെ കേന്ദ്ര സർക്കാരിന്റെ UPSC, SSC, Railway,Banking, സർവീസിലും UGC -NET, JEE തുടങ്ങിയ യോഗ്യതാ പരീക്ഷകളിലും വളരെ മികച്ച സാധ്യതകളാണ് ഉള്ളത്.

സംസ്‌ഥാന EWS സംവരണത്തിലൂടെ കേരള സർക്കാരിൻ്റെ പ്ലസ് വൺ, മെഡിക്കൽ (NEET)-എൻജിനിയറിംഗ്(KEAM), പോളിടെക്നിക്, ബി എസ് സി  നഴ്സിംഗ്- പാരാമെഡിക്കൽ, ഡിഗ്രി, പിജി, എൽ എൽ ബി  തുടങ്ങിയ എല്ലാ  ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേയ്ക്കും PSC/എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചു വഴിയുള്ള സർക്കാർ ജോലികളിലേക്കും 10% സംവരണം ലഭിക്കും.

6.അപേക്ഷ എങ്ങിനെ കൊടുക്കണം?
വെള്ള പേപ്പറിൽ എഴുതിയോ അപേക്ഷ യുടെ മാതൃക പ്രിന്റ് എടുത്തു🖨 പൂരിപ്പിച്ചോ നൽകാം.
(F) സാമ്പത്തിക വർഷം

സർക്കാർ ഉത്തരവു പ്രകാരം നടപ്പു സാമ്പത്തിക വർഷത്തിനു തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തിൽ പ്രസ്തുത മാനദണ്ഡങ്ങൾക്കുള്ളിൽ സ്വത്ത് വരുമാനങ്ങൾ ഉള്ള കുടുംബത്തിലെ  വ്യക്തിയാണ് എന്നാണ് EWS സർട്ടിഫിക്കറ്റിൽ സാക്ഷ്യപ്പെടുത്തേണ്ടത്. അതായത് 2025 ഏപ്രിൽ   മാസത്തിനു ശേഷം EWS നു അപേക്ഷിക്കുന്നവർ സർട്ടിഫിക്കറ്റ് വാങ്ങുന്ന ഒരു വ്യക്തി 2023-24 സാമ്പത്തിക വർഷത്തിലെ വിവരങ്ങളാണ് ബോധിപ്പിക്കേണ്ടത്. അങ്ങനെ നേടുന്ന ആ സർട്ടിഫിക്കറ്റിന് നടപ്പ്  സാമ്പത്തികവർഷം അഥവാ തൊട്ടടുത്ത  മാർച്ച് 31(2026 March 31) വരെയായിരിക്കും കാലാവധി

Helpdesk
INFORMATION
24/02/2025

About Author

കെയ്‌റോസ് ലേഖകൻ