പൂക്കിപറമ്പ് ബസ് അപകടത്തിൽ മരിച്ച ജീസസ് യൂത്ത് സഹോദരങ്ങളുടെ ഓർമ്മയ്ക്കായി നിർമ്മിച്ച ഭവനങ്ങൾ സമർപ്പിക്കുന്നു

പൂക്കിപറമ്പ് ബസ് അപകടത്തിൽ മരിച്ച ജീസസ് യൂത്ത് സഹോദരങ്ങളുടെ ഓർമ്മയ്ക്കായി നമ്മൾ നിർമ്മിച്ച ഭവനങ്ങളുടെ വെഞ്ചരിപ്പും, താക്കോൽ ദാനവും, സെമിത്തേരി സന്ദർശനവും, കൃതജ്ഞത ബലിയർപ്പണവും താഴെപ്പറയുന്ന തീയ്യതികളിൽ ക്രമീകരിച്ചിരിക്കുന്നു.
മാർച്ച് 9 (ഞായർ) 6:30 am
ചെമ്പനോടയിൽ വി.കുർബാനയും സെമിത്തേരി സന്ദർശനവും.
മാർച്ച് 10 (തിങ്കൾ) 4:30 pm
താമരശേരി അണ്ടോണയിൽ പൂർത്തീകരിച്ച ഭവനത്തിൻ്റെ താക്കോൽ ദാനം
മാർ.റെമിജിയോസ് ഇഞ്ചനാനിയിൽ.
മാർച്ച് 11 ( ചൊവ്വ ) 4 :00 pm
കൂടത്തായിൽ പൂർത്തീകരിച്ച 4 ഭവനങ്ങളുടെ വെഞ്ചിരിപ്പും താക്കോൽദാനവും.
മാർ.റെമിജിയോസ് ഇഞ്ചനാനിയിൽ.
ഏപ്രിൽ 26 (ശനി) 10:00 am
കൂരാച്ചുണ്ടിൽ പൂർത്തിയായ ഭവനത്തിന്റെ വെഞ്ചരിപ്പും താക്കോൽദാനവും മാർ.റെമിജിയോസ് ഇഞ്ചനാനിയിൽ.
ഏപ്രിൽ 26 (ശനി) 04:00 pm.
ജൂബിലി വർഷത്തിൽ നമ്മൾ നടത്തിയ ഭവന നിർമ്മാണത്തെയും മറ്റ് പ്രവർത്തനങ്ങളെയും സമർപ്പിച്ച് കൃതജ്ഞത ബലി അർപ്പിക്കാനായി കൂടത്തായി ലൂർദ് മാതാ ദേവാലയത്തിൽ നമ്മളെല്ലാവരും ഒരുമിച്ച് കൂടുന്നു. ജീസസ്സ് യൂത്ത് Ecclesiastical advisor
Rev. Dr. അലക്സ് വടക്കുംതല പിതാവ് മുഖ്യകാർമികത്വം വഹിക്കുന്നു.
മാർച്ച് 10 ,11 ഏപ്രിൽ 26 തിയ്യതികളിൽ നമ്മുടെ സ്വന്തം പള്ളിവാതുക്കൽ അച്ചനും നമ്മളോടൊപ്പം ചേരുന്നു.
മാർച്ച് 9 ന് നടക്കുന്ന സെമിത്തേരി സന്ദർശനത്തിലേക്കും ഏപ്രിൽ 26 നു നടക്കുന്ന കൃതജ്ഞത ബലി അർപ്പണത്തിലേക്കും എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.