ജീസസ് യൂത്ത് കേരള മിഷൻ ടീമിന്റെ അഭ്യമുഖ്യത്തിൽ “മിഷൻ ഗതേറിങ്” മാർച്ച് 1 ന്

കളമശ്ശേരി : ജീസസ് യൂത്ത് കേരള മിഷൻ ടീമിന്റെ അഭ്യമുഖ്യത്തിൽ “മിഷൻ ഗതേറിങ്” മാർച്ച് 1 ശനിയാഴ്ച വൈകുന്നേരം 6 pm മുതൽ 2 ഞായറാഴ്ച 4 pm വരെ കളമശ്ശേരി എമ്മാവൂസിൽ വെച്ച് നടത്തുന്നു.
ക്രിസ്തുവിൽ പ്രിയപ്പെട്ടവരെ,
ലോകത്തിൻ്റെ അതിർത്തികളോളം ക്രിസ്തുവിൻ്റെ സാക്ഷികളായി, സുവിശേഷം പ്രസംഗിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരാണല്ലോ നാം.ഓരോ ജീസസ് യൂത്തിന്റെയും ജീവിതം മിഷൻ കേന്ദ്രീകൃതമായിരിക്കേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്.
കര്‍ത്താവ് അരുളിച്ചെയ്യുന്നതു ഞാന്‍ കേട്ടു: ആരെയാണ് ഞാന്‍ അയയ്ക്കുക? ആരാണ് നമുക്കുവേണ്ടി പോവുക? അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ ! എന്നെ അയച്ചാലും
(ഏശയ്യാ 6 : 8) എന്ന് ഏശയ്യാ പ്രവാചകന്‍ പറഞ്ഞതുപോലെ , നാമോരോരുത്തരും അയയ്ക്കപ്പെടുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.
എന്താണ് മിഷൻ എന്നും ;എന്തൊക്കെയാണ് ഈ കാലഘട്ടത്തിലെ മിഷൻ സാധ്യതകൾ എന്നും ഉൾപ്പെടെ സുവിശേഷ വത്ക്കരണത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനു വേണ്ടി കേരള മിഷൻ ടീമിന്റെ നേതൃത്വത്തിൽ ഒരു മിഷൻ ഗ്യാതറിങ്ങ് ഈ വരുന്ന മാർച്ച് 1, 2 തീയതികളിൽ കളമശ്ശേരി എമ്മാവൂസിൽ വച്ച് നടത്തപ്പെടുന്നു.പുതിയ കേരള മിഷൻ ടീമിന്റെ അനൊയൻ്റിങ്ങും ഇതോടൊപ്പം നടത്തപ്പെടുന്നതാണ്.ഈ മിഷൻ ഗ്യാതറിങ്ങിലേയ്ക്ക് നിങ്ങളെ എല്ലാവരെയും ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
ആന്റോ തോമസ്
കോർഡിനേറ്റർ
കേരള മിഷൻ ടീം