വത്തിക്കാൻ പുറത്തിറക്കിയ എഐയെക്കുറിച്ചുള്ള പുതിയ പ്രമാണരേഖ – ‘അന്തീക്വാ എത് നോവ’ നിർമിതബുദ്ധിയുടെ ധാർമികത

വത്തിക്കാൻ പുറത്തിറക്കിയ എഐയെക്കുറിച്ചുള്ള പുതിയ പ്രമാണരേഖ – ‘അന്തീക്വാ എത് നോവ’
നിർമിതബുദ്ധിയുടെ ധാർമികത
“അന്തീക്വാ എത് നോവ: നിർമിതബുദ്ധിക്കും മനുഷ്യബുദ്ധി ക്കും ഇടയിലുള്ള ബന്ധത്തെക്കും ന്ധത്തെക്കുറിച്ചുള്ള കുറിപ്പ്’ എന്ന പേരിൽ, വിശ്വാസ തിരുസംഘവും വിദ്യാഭ്യാസത്തിനും സംസ്‌കാരത്തിനും വേണ്ടിയുള്ള തിരുസംഘവും ചേർന്ന് ജനുവരി 28ന് പുതിയ പ്രമാ ണരേഖ പുറത്തിറക്കി. “ആധുനികലോകത്തിൽ എഐ ഉയർത്തു ന്ന മാനുഷികവും (anthropological) ധാർമികവുമായ (moral) വെല്ലുവിളികളെ അഭിസംബോധന ചെയ്യുക” എന്ന ലക്ഷ്യത്തോ ടെയാണ് ഈ രേഖ കത്തോലിക്ക സഭ പുറത്തിറക്കിയത്. കത്തോ ലിക്കാ ദൈവശാസ്ത്ര വീക്ഷണത്തിൽ നിർമിത ബുദ്ധിയുടെ (എ ഐ) ധാർമികവും മാനുഷികവുമായ പ്രത്യാഘാതങ്ങളെ ഈ പ്ര മാണ രേഖ അഭിസംബോധന ചെയ്യുന്നു. ഇതിന് സകാരാത്മക വും ഋണാത്മകവുമായ പ്രത്യാഘാതങ്ങളുണ്ടെന്നു സഭ വിലയി രുത്തുന്നു. മനുഷ്യൻ്റെ അന്തസ്, സാങ്കേതികവിദ്യയുടെ ഉത്തരവാ ദിത്വപരമായ ഉപയോഗം, പൊതുനന്മയുടെ ഉന്നമനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന സഭയുടെ ദാർശനികവും ദൈവശാസ്ത്രപര വുമായ പാരമ്പര്യത്തിൽ വേരൂന്നിയതാണ് ഈ പ്രമാണരേഖ. മ നുഷ്യന്റെ വ്യക്തിത്വം, ധാർമിക ഉത്തരവാദിത്വം, സമൂഹത്തിന്റെ ഭാവി എന്നിവയെക്കുറിച്ചു പ്രസക്തമായ ചോദ്യങ്ങൾ ഉയർത്തിയ നിർമിത ബുദ്ധിയുടെ ദ്രുതഗതിയിലുള്ള പുരോഗതികളെ ഈ രേ ഖ വിമർശനബുദ്ധിയോടെ വിശകലനം ചെയ്യുന്നു.
ഡോ. രഞ്ജിത് ചക്കുംമൂട്ടിൽ
Detailed article in Deepika 16.2.25