റീനാടീച്ചർ ആവുക എന്നത് സ്വല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്..

ഉന്നതമായൊരു സ്ഥാനത്തിരിക്കുമ്പോഴും മനുഷ്യരോട് ഇടപെടുമ്പോൾ, അതും ആദ്യമായി കാണുന്നയാളോടുപോലും അഗാധമായൊരു ഹൃദയബന്ധം പെട്ടെന്ന് സ്ഥാപിച്ചെടുക്കാനും പിന്നീട് എപ്പോ കാണുമ്പോഴും അതേ സ്നേഹം അല്പം പോലും നഷ്ടപ്പെടാതെ നൽകാനും എല്ലാവർക്കും എളുപ്പം സാധിക്കില്ല…
മഹാരാജാസ് കോളേജിലെ പഠനകാലത്തെ ആദ്യവർഷമാണ് ടീച്ചർ ജീവിതത്തിന്റെ ഭാഗമാകുന്നത്.
നേവാനദിയുടെ തീരത്ത് ഉള്ളടർന്നുപോയ ദസ്തയേവ്സ്കി തന്നോട് ‘മകനേ ഭക്ഷണം കഴിച്ചുവോ?’ എന്ന് ചോദിച്ച തികച്ചും അപരിചിതയായ ഒരമ്മയോട് ‘ നിങ്ങൾക്ക് ദൈവത്തിന്റെ മുഖമാണല്ലോ അമ്മേ’ എന്ന് തിരിച്ചുചോദിക്കുന്നുണ്ട്….
അറിയപ്പെടാത്ത മനുഷ്യരിൽ നിന്ന് ആഴമേറിയ ഒരു ഒന്നിച്ചുനടത്തം തരുന്ന ഈ ജീവിതത്തോട് വല്ലാതെ കൊതി തോന്നിപ്പോകുകയാണ്…
ഒരുപാട് പണം സമ്പാദിക്കുന്ന തൊഴില് തേടിപോയാലോ എന്ന് ഇടയ്ക്കൊക്കെ പൊട്ടിപ്പൊളിഞ്ഞു പോകുമ്പോ ചിന്തിക്കാറുണ്ട്.
പക്ഷെ,
ഈ ചേർത്തുപിടിക്കൽ അതിനെല്ലാം ഉത്തരം തരുന്നു….
എന്തിനാണ് അവയെല്ലാം…
ഉള്ളിൽ നിറയെ കനിവുമായി, നന്മയുമായി, കപടമില്ലാതെ സ്നേഹിക്കാൻ ഇവരില്ലേ!!!
ടീച്ചറുണ്ട്… ഒരു വിളിക്കകലെ…
കെ എം ഇ എ യിലെ മനുഷ്യരോട് അസൂയ തോന്നുകയാണ്…
നിങ്ങളൊരു സ്നേഹനിഴലിനെ എത്രകാലമായി സ്വന്തമാക്കിയിരിക്കുന്നു…..
തോൽവികളിൽ തളരാതിരിക്കാൻ…..
കപടസ്നേഹത്തിന്റെ വെളുക്കെച്ചിരികളിൽ ജീവിതം മടുക്കാതിരിക്കാൻ
ഈ മനുഷ്യരുണ്ടല്ലോ എന്ന ചിന്ത മനസ്സുനിറയ്ക്കുന്നു…..
സ്നേഹം…
ഇവരാൽ 2025 ഉയിർപ്പാകുന്നു…
Adoney T John