വീടില്ലാത്തവർക്ക് ആശ്വാസം: ‘എന്റെ വീട്’ പദ്ധതിയിലേക്ക് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

പ്രിയപ്പെട്ടവരെ,
വീടില്ലാത്ത പാവപ്പെട്ടവർക്ക് വേണ്ടി നാല് ലക്ഷം രൂപ ധനസഹായം കിട്ടുന്ന, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്നു നടപ്പിലാക്കുന്ന ” എന്റെ വീട് ” പദ്ധതിയിൽ ഇപ്പോഴും അപേക്ഷകൾ സ്വീകരിക്കുന്നു. അഞ്ചു സെന്റിൽ കുറയാതെയും 10 സെന്റില്‍ കൂടാതെയും സ്വന്തം പേരിൽ ഭൂമി ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹത. കേരളത്തിലെ എല്ലാ ജില്ലക്കാർക്കും ഇതിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അറിയാൻ ശ്രീ ജഗദീഷ്, യൂണിറ്റ് മാനേജർ, മാതൃഭൂമി, കണ്ണൂർ @ 9656008788 എന്ന നമ്പറിൽ വിളിക്കുക. അഥവാ, ശ്രീമതി ടാനിയ, സെക്രട്ടറി, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ, കാക്കനാട്, കൊച്ചി @ 9447047636 എന്ന നമ്പറിലോ വിളിക്കാം. നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ട അത്യാവശ്യ അർഹതപ്പെട്ടവർക്ക് ഈ മെസ്സേജ് അയച്ചു കൊടുക്കുമല്ലോ.