ചാലക്കുടി പരിയാരത്ത് എൽ റൂഹ ബൈബിൾ കൺവെൻഷൻ 2025 ഫെബ്രുവരി 13 മുതൽ 16 വരെ.

ചാലക്കുടി: എൽ റൂഹ ബൈബിൾ കൺവെൻഷൻ 2025 ഫെബ്രുവരി 13,14,15,16, എന്നി തിയ്യതികളിൽ പരിയാരം സെന്റ് ജോർജ് ദേവാലയത്തിൽ
വെച്ച് നടത്തപ്പെടുന്നു. ബൈബിൾ കൺവെൻഷൻ വൈകുന്നേരം 5 മണിയോടെ ആരംഭിച്ച് രാത്രി 9:30 ന് സമാപിക്കും. ബൈബിൾ കൺവെൻഷൻ നയിക്കുന്നത് റവ.ഫാ.റാഫേൽ കോക്കാടൻ CMI ആയിരിക്കും. ധ്യാന ദിവസങ്ങളില്‍ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 4:00 മണി വരെ കൗൺസിലിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൗൺസിലിംഗ് ബുക്ക് ചെയുവാൻ താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 📞 9321373430, 8891434894