രക്ഷിതാക്കളുടെ അടിയന്തിര ശ്രദ്ധയ്ക്ക് പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്

രക്ഷിതാക്കളുടെ അടിയന്തിര ശ്രദ്ധയ്ക്ക് പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്.
പ്രിയ രക്ഷിതാക്കളേ,
നമ്മുടെ കുട്ടികളുടെ ഉത്തരവാദിത്തവും സുരക്ഷയും നമ്മുടെ കയ്യിലാണ്. എന്നാൽ പല രക്ഷിതാക്കളും 18 വയസു പൂർത്തിയാകാത്ത കുട്ടികളുടെ കയ്യിൽ വാഹനങ്ങൾ
( സ്കൂട്ടി,ബൈക്ക്,……..) പല ആവശ്യങ്ങളുടെ പേരിൽ റോഡിലേക്ക് കൊടുത്തു വിടുകയും വൻ അപകടങ്ങളിൽ പെടുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നത് പിടിക്കപ്പെട്ടാൽ വാഹന ഉടമയുടെ പേരിൽ 25000 Rs ഫൈൻ ഈടാക്കുകയും കുട്ടിയുടെ പേരിൽ SIR (Social Investigation Report ) തയ്യാറാക്കി മേൽ നടപടികൾ സ്വീകരിക്കുന്നതുമാണ്. 18 വയസ് പൂർത്തിയായതിനു ശേഷവും 7 വർഷത്തേക്ക് അവർക്ക് ‘ലൈസൻസ് ലഭ്യമാക്കുന്നതല്ല.
- കുട്ടികളുടെ സ്കൂളിലും പുറത്തുമുള്ള സുഹൃത്തുക്കളെ കുറിച്ച് കൃത്യമായ ധാരണ രക്ഷിതാക്കൾക്ക് ഉണ്ടായിരിക്കണം.
- വൈകുന്നേരം 6 മണിക്കു ശേഷം ഒരു കാരണവശാലും രക്ഷിതാക്കളുടെ കൂടെയല്ലാതെ കുട്ടികൾ പുറത്തുപോകുവാൻ പാടില്ല. കൂട്ടുകാരുമായുള്ള രാത്രികാലങ്ങളിലെ സഞ്ചാരങ്ങൾ പലപ്പോഴും വൻ അപകടങ്ങളിലാണ്. കൊണ്ടെത്തിക്കുന്നത്.
- കുട്ടികളിലെ അസ്വാഭാവികമായ പെരുമാറ്റം, വസ്ത്രധാരണത്തിലുള്ള ശ്രദ്ധക്കുറവ്, ഉറക്കക്ഷീണം , എപ്പോഴും ച്യൂയിംഗം ചവയ്ക്കുക. അസാധാരണമായ ഗന്ധം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ അതിൻ്റെ കാരണങ്ങൾ കണ്ടെത്തുക.
- കുട്ടികളുടെ ബാഗ്,പുസ്തകങ്ങൾ, വസ്ത്രങ്ങൾ എന്നിവ നിർബന്ധമായും രക്ഷിതാക്കൾ ഇടയ്ക്കിടെ പരിശോധിക്കുക.
- ഇന്ന് പല തരത്തിലുള്ള ലഹരിവസ്തുക്കളുടേയും വിൽപ്പനയ്ക്കും ഉപയോഗത്തിനുമായ് ലഹരിമാഫിയ സ്കൂൾ വിദ്യാർത്ഥികളെയാണ് വലയിലാക്കുന്നത് ആകയാൽ രക്ഷിതാക്കൾ നമ്മുടെ മക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്.
- സ്കൂൾ വിട്ടാൽ കുട്ടികൾ കൃത്യസമയത്ത് വീട്ടിൽ എത്തിച്ചേരുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക
- കുട്ടികളുടെ പാഠ്യ പാഠ്യേതരവിഷയങ്ങൾ ചർച്ച ചെയ്യാൻ ഇടയ്ക്ക് സ്കൂൾ സന്ദർശിക്കുക