പറുദീസയിലെ അജ്ന

ഒരു ജനുവരിയുടെ ഓർമ്മക്ക്
എപ്പോൾ വേണമെങ്കിലും കേട്ടുപോയേക്കാവുന്ന
മൺവിളക്കുകളാണ് നമ്മൾ
ഇരുട്ട് നിറഞ്ഞ മണ്ണറയിലേക് പ്രകാശമായി
ഞങ്ങളിൽ നിന്നും പറന്നകന്ന പ്രിയ അജ്ന
നീ നടന്ന വഴികൾ
നിൻ്റെ ചിരികൾ
നീ പങ്ക് വെച്ച സ്വപ്‌നങ്ങൾ
ഓർമകളുടെ ബലികുടിരത്തിൽ പ്രകാശം പരത്തുന്ന
ഒരു മെഴുകുതിരിയായി നീ എന്നും ജ്വലിക്കും
ഇമ്പങ്ങളുടെ പറുദീസയിൽ
മാലാഖമാരുടെ നടുവിൽ ഒരു
ചെറു പുഞ്ചിരിയോടെ നീ എന്നും ഉണ്ടാകും
ഒപ്പം ഞങ്ങളുടെ ഹൃദയങ്ങളിലും
റോബിൻ ഫ്രാൻസിസ്