മാതൃകയാക്കേണ്ട ജീവനക്കാർ
ഈ മാസം നാലിന് രാവിലെ കെഎ സ്ആർടിസിയിൽ കണ്ണൂരിൽനിന്നു നെടുമ്പോയിലിലേക്ക് പോകാനിടയായി. കണ്ണൂർ പുതിയ സ്റ്റാൻഡിൽ രാവിലെ ഏഴിന് പുറപ്പെടേണ്ട മാന്തവാടി ബസ് കൃത്യസമയത്തുതന്നെ സ്റ്റാൻഡിൽ എത്തിച്ചേർന്നു. ബസിൽ കയറിയപ്പോൾ എല്ലാവർക്കും മാതൃകായോഗ്യമായ ഒരു ജോലി ബസിലെ അന്നത്തെ കണ്ടക്ടർ നിർവഹിക്കുന്നതായി കാണാനിടയായി. കണ്ടക്ടർ, ബസിൽ കരുതിയിരുന്ന ഒരു തുണിയുപയോഗി ച്ച് ഇരിപ്പിടങ്ങളിലും കൈപ്പിടിയിലും മറ്റുമുള്ള പൊടിതുടച്ചു വൃത്തിയാക്കുന്നതാണു ശ്രദ്ധയിൽപ്പെട്ടത്.
ബസ് കൃത്യം ഏഴുമണിക്കുതന്നെ സ്റ്റാൻഡിൽനിന്നു യാത്രയാരംഭിച്ചു. ടിക്കറ്റു തരാൻ കണ്ടക്ടർ വന്നപ്പോൾ ഞാൻ സഹോദരിയുടെ പേരെന്തെന്നു ചോദിച്ചു. “ഗീത”, എന്ന് ഒരു പുഞ്ചിരിയോടെ അവർ ഉത്തരം പറഞ്ഞു. സ്വന്തം ബസെന്നപോലെയാണ് അവർ ആ ബസിലുള്ള തൻ്റെ കർത്തവ്യം
നിർവഹിക്കുന്നതെന്ന് മനസിലായി. ഈ മനോഭാവമുള്ള ജീവനക്കാർ കെഎ സ്ആർടിസിയിൽ ധാരാളം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
ഫാ. കെ.ജെ. മാത്യു എസ്ജെ Deepika 22.1.25 letter to the editor