January 22, 2025
Church Jesus Youth Kairos Media News

അജ്ന ജോർജിന് സ്വർഗത്തിൽ മൂന്നാം പിറന്നാൾ

  • January 20, 2025
  • 1 min read
അജ്ന ജോർജിന് സ്വർഗത്തിൽ മൂന്നാം പിറന്നാൾ

ദിവ്യകാരുണ്യ ഭക്തിയിൽ ജീവിച്ച്‌ സ്വർഗ്ഗത്തിൽ ഈശോ അപ്പച്ചനുമായി നമ്മുടെ അജ്ന ലയിച്ചു ചേർന്നതിന്റെ മൂന്നാം ഓർമ്മ ദിനം നാളെ ആചരിക്കും. നാളെ (21-01-2025) എറണാകുളം തൈക്കുടം സെന്റ് റാഫേൽ ദേവാലയത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് പ്രാർത്ഥനകളും ഉണ്ടായിരിക്കും.

ഓർമവെച്ച നാൾ മുതൽ ദിവ്യകാരുണ്യ ഭക്തിക്കായി ജീവിതം സമർപ്പിക്കുക, കാൻസറിന്റെ അസഹനീയ വേദനകളെ പരാതികളില്ലാതെ ഏറ്റുവാങ്ങി ദൈവസ്തുതിക്കായി കാഴ്ചവെക്കുക, മരണം തൊട്ടടുത്തെത്തുമ്പോഴും ദിവ്യകാരുണ്യനാഥനെ പുഞ്ചിരിയോടെ ചേർത്തുപിടിക്കുക… പറഞ്ഞുവരുന്നത് തിരുസഭ കഴിഞ്ഞവർഷം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയ കാർലോ അക്യുറ്റിസിനെ കുറിച്ചല്ല, കാർലോയുടെ വിശുദ്ധജീവിതം അനുസ്മരിപ്പിക്കുന്ന അജ്‌നയെ കുറിച്ചാണ്.

ഈശോയെ സനേഹിക്കാൻ മൽസരിച്ചവൾ… കാൻസർ കോശങ്ങൾ കണ്ണും കാതും കരളും വായും താടിയെല്ലും കാർന്നെടുത്തപ്പോഴും പുഞ്ചിരി തൂകിയവൾ… വേദനയാൽ പുളയുമ്പോൾപോലും വേദന സഹിച്ച് നടന്നുതന്നെ പള്ളിയിൽ വരണമെന്ന് വാശി പിടിച്ചവൾ… ലോക്ഡൗൺ ദിനങ്ങളിൽ പോലും ഈശോയെ തരണമെന്ന് നിർബന്ധം പിടിച്ചവൾ… വേദനകളുടെ ലോകത്തുനിന്ന് ദൈവം അവളെ തിരിച്ചുവിളിക്കാൻ സകലരും പ്രാർത്ഥിച്ചപ്പോഴും സഹനങ്ങൾ കൂടുതൽ തരാൻ ഈശോയോട് അപേക്ഷിച്ചവൾ… സകലരെയും അത്ഭുതപ്പെടുത്തിയ അജ്‌നയ്ക്ക് ഏറ്റവും ചേരുന്നത്, വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെ സോദരി എന്ന വിശേഷണംതന്നെയാകും!

ഫാ. ജീൻ ഫെലിക്‌സ് കാട്ടാശ്ശേരി എഴുതിയ ലേഖനം അജ്‌നയുടെ ആത്മീയജീവിതത്തിലേക്ക് വെളിച്ചം വീശുന്നവയാണ്. അച്ചൻ തുടർന്നെഴുതുന്നു. “ദിവ്യകാരുണ്യനാഥനെ സ്വീകരിച്ചുകൊണ്ടുതന്നെയായിരുന്നു അവൾ ഈശോയിൽ വിലയം പ്രാപിച്ചതും (അധരങ്ങൾ തുറക്കാൻപോലും സാധിക്കാതിരുന്ന അവൾ തിരുവോസ്തി വെള്ളത്തിൽ അലിയിച്ച്, ഭക്ഷണം നൽകാൻ വയറ് തുളച്ച് ഇട്ടിരിക്കുന്ന ട്യൂബിലൂടെയാണ് ഉൾക്കൊണ്ടിരുന്നത്. കഴിഞ്ഞ ഏഴു മാസമായി ഇപ്രകാരമായിരുന്നു അവളുടെ വിശുദ്ധ കുർബാന സ്വീകരണം എന്നുകൂടി അറിയണം). ആ വിശുദ്ധമരണം കൺമുന്നിൽനിന്ന് മായില്ല. രോഗീലേപനം സ്വീകരിച്ച് വിശുദ്ധ കുർബാന ഉൾക്കൊണ്ടശേഷം എന്റെ കരംപിടിച്ച് ചൊല്ലിത്തുടങ്ങിയ ‘ഈശോ മറിയം യൗസേപ്പേ,’ എന്ന സൃകൃതജപം അരമണിക്കൂർ പിന്നിട്ടപ്പോഴേക്കും ആ ശബ്ദം നേർത്തുനേർത്ത് ഇല്ലാതായി, അവൾ ഈശോയ്ക്ക് സമർപ്പിച്ച ജീവശ്വാസം നിലച്ചു- വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കൃത്യം മൂന്നിന്, ഈശോ മരിച്ച അതേസമയം! ദൈവമേ, ഒരു വിശുദ്ധയുടെ സ്വർഗപ്രാപ്തിക്ക് സാക്ഷിയാക്കുകയായിരുന്നോ അവിടുന്ന് എന്നെ!

അജ്‌നാ, നീ പറുദീസയിൽ ആയിരിക്കുമ്പോൾ ഞങ്ങളേയും ഓർക്കേണമെ…

‘ആരെയും അത്ഭുതപ്പെടുത്തുംവിധം ജീവിച്ച നിരവധി വിശുദ്ധരെ കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, അപ്രകാരമൊരു പുണ്യജീവിതം അടുത്തുകാണുകയായിരുന്നു ഞാൻ,’ അവൾക്കുവേണ്ടുന്ന ആത്മീയ ശുശ്രൂഷകൾ നൽകാൻ അവസരമൊരുക്കിയ ദൈവപദ്ധതിയെ കുറിച്ച് പറയുമ്പോൾ ഫാ. ജീൻ ഫെലിക്‌സിന്റെ കണ്ണുകൾ നിറയുന്നു. ദിവ്യകാരുണ്യനാഥനെ സ്വീകരിച്ചുകൊണ്ടുതന്നെയായിരുന്നു അവൾ ഈശോയിൽ വിലയം പ്രാപിച്ചതും. അധരങ്ങൾ തുറക്കാൻപോലും സാധിക്കാതിരുന്നതിനാൽ തിരുവോസ്തി വെള്ളത്തിൽ അലിയിച്ച്, ഭക്ഷണം നൽകാൻ വയറ് തുളച്ച് ഇട്ടിരിക്കുന്ന ട്യൂബിലൂടെയാണ് അവൾ ഉൾക്കൊണ്ടിരുന്നത്. എതാണ്ട് ഏഴു മാസം ഇപ്രകാരമായിരുന്നു അവളുടെ വിശുദ്ധ കുർബാന സ്വീകരണം!

രോഗീലേപനം സ്വീകരിച്ച് വിശുദ്ധ കുർബാന ഉൾക്കൊണ്ടശേഷം ഇടവക വികാരി ഫാ. ജീൻ ഫെലിക്‌സിന്റെ കരംപിടിച്ച് ചൊല്ലിത്തുടങ്ങിയ ‘ഈശോ മറിയം യൗസേപ്പേ,’ എന്ന സൃകൃതജപം അരമണിക്കൂർ പിന്നിട്ടപ്പോഴേക്കും ആ ശബ്ദം നേർത്തുനേർത്ത് ഇല്ലാതായി, അവൾ ഈശോയ്ക്ക് സമർപ്പിച്ച ജീവശ്വാസം നിലച്ചു- 2022 ജനുവരി 21 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കൃത്യം മൂന്നിന്, ഈശോ മരിച്ച അതേസമയം!

അവളുടെ മരണംപോലും ദിവ്യകാരുണ്യ പ്രഘോഷണമായി മാറി എന്നതാണ് വാസ്തവം. ദിവ്യകാരുണ്യ ഈശോയോടുള്ള അവളുടെ സ്നേഹം പ്രകീർത്തിക്കുന്ന എത്രയെത്ര കുറിപ്പുകളാണെന്നോ ആ ദിനങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അത് ഇപ്പോഴും തുടരുന്നു. അവളുടെ ജീവിതം പ്രഘോഷിച്ചുകൊണ്ട് പുറത്തിറങ്ങ്യ പുസ്തകങ്ങളും ഷോർട്ട് ഫിലിമുകളുമെല്ലാം അനേകരെ സ്വാധീനിക്കുന്നു എന്നതും ശ്രദ്ധേയം.

  • ഫാ. ജീൻ ഫെലിക്‌സിന്റെ ഓർമ്മകുറിപ്പിൽ നിന്ന്
About Author

കെയ്‌റോസ് ലേഖകൻ