കെസിബിസി യൂക്യാറ്റ് ട്രെയിനിങ് പ്രോഗ്രാം: 2025 ജനുവരി 24 മുതൽ 26 വരെ കടുത്തുരുത്തി SVD പ്രാർത്ഥനാ നികേതനിൽ
കോട്ടയം: കടുത്തുരുത്തി SVD പ്രാർത്ഥനാ നികേതൻ്റെയും ജീസസ് യൂത്ത് ‘I for Christ’ ടീമിന്റെയും സഹകരണത്തോടെ കേരള കത്തോലിക്കാ മെത്രാൻ സമിതി ആഹ്വാനം ചെയ്തിരിക്കുന്ന കേരള സഭാ നവീകരണത്തിന്റെ ഭാഗമായി, കെസിബിസി യൂത്ത് കമ്മീഷന്റെ ആഭിമുഖ്യത്തിൽ യൂക്യാറ്റ് (YOUCAT) ട്രെയിനിങ് പ്രോഗ്രാം കടുത്തുരുത്തി SVD പ്രാർത്ഥന നികേതനിൽ വച്ച് നടത്തപ്പെടുന്നു.
2025 ജനുവരി 24-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് ആരംഭിച്ച് 26-ാം തീയതി ഞായറാഴ്ച വൈകുന്നേരം 5.00-മണിക്ക് അവസാനിക്കുന്നു. കെസിബിസി യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. സ്റ്റീഫൻ ചാലക്കര, SVD പ്രാർത്ഥനാ നികേതൻ ഡയറക്ടർ ഫാ. ടൈറ്റസ് തട്ടാമറ്റത്തിൽ, ‘I for Christ’ റിസോഴ്സ് ടീം എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു. ക്ലാസുകൾ, ചർച്ചകൾ, ഗ്രൂപ്പ് ആക്ടിവിറ്റികൾ, പാനൽ ചോദ്യോത്തര വേളകൾ എന്നിവയെല്ലാം ഉൾപ്പെടുത്തികൊണ്ട്, ആശയസംവാദ ശൈലിയിൽ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നു. രജിസ്ട്രേഷൻ ഫീസ് ₹750 രൂപ ആയിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: 8594082294,9633585183
സ്നേഹപൂർവ്വം,
ഫാ. ടൈറ്റസ് തട്ടാമറ്റത്തിൽ, ഡയറക്ടർ, SVD പ്രാർത്ഥനാ നികേതൻ