നൈജീരിയയിൽ 2024-ൽ 3100 ക്രൈസ്തവർ കൊല്ലപ്പെട്ടു; ഇന്ത്യയിൽ ഏറ്റവും കൂടുതൽ അറസ്റ്റിലായത് ക്രൈസ്തവർ
അബുജ: കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്‌തവർ കൊല്ലപ്പെടുകയും തട്ടി ക്കൊണ്ടുപോകപ്പെടുകയും ചെയ്‌ത രാജ്യം നൈജീരിയയാണെന്നു റിപ്പോർട്ട്. ഓപ്പൺ ഡോർസ് വാച്ച് ലിസ്റ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. 2024 ൽ നൈജീരിയയിൽ 3100 ക്രൈസ്തവർ കൊല്ലപ്പെടുകയും 2830 ക്രൈസ്‌തവരെ തട്ടി ക്കൊണ്ടുപോകുകയും ചെയ്‌തതായി റിപ്പോർട്ടിൽ പറയുന്നു.
2024 ൽ ഏറ്റവും കൂടുതൽ ക്രൈസ്‌തവർ അറസ്റ്റിലായത് ഇന്ത്യയിലാണ് (2176 പേർ). പള്ളികൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കുംനേരേ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആക്രമണമുണ്ടായത് റുവാണ്ടയിലാണ്. 4000 പള്ളികൾക്കും കെട്ടിടങ്ങൾക്കും നേരേയാണ് ഇവിടെ ആക്ര മണമുണ്ടായത്.
100 രാജ്യങ്ങളിൽ ക്രൈസ്‌തവ പീഡനം വർധിച്ചു. 13 രാജ്യങ്ങളെ ക്രിസ്ത്യൻ പീഡനത്തിൻ്റെ ‘തീവ്രമായ തലങ്ങളിൽ’ റിപ്പോർട്ട് തരംതിരിക്കുന്നു.
ലോകമെമ്പാടുമുള്ള 38 കോടിയിലധികം ക്രൈസ്‌തവർ അവരുടെ വിശ്വാസം നിമിത്തം പീഡനത്തിന്റെയും ദുരിതങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഉത്തര കൊറിയ, സൊമാലിയ, യെമൻ, ലിബിയ, സുഡാൻ എന്നിവയാണ് ക്രിസ്ത്യൻ പീഡനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന ആദ്യ അഞ്ചു രാജ്യങ്ങൾ. നിരീക്ഷണ പട്ടികയിൽ നൈജീരിയ ഏഴാം സ്ഥാനത്താണ്. എരിത്രിയ, പാക്കിസ്ഥാൻ, ഇറാൻ, അഫ്ഗാനി സ്ഥാൻ, ഇന്ത്യ, സൗദി അറേബ്യ, മ്യാൻമർ എന്നീ 13 രാജ്യങ്ങളിൽ ക്രിസ്ത്യൻ പീഡനങ്ങൾ നടക്കുന്നു.
2009 മുതൽ നൈജീരിയയിൽ മുസ്‌ലിം തീവ്രവാദി ആക്രമങ്ങൾ വർധിക്കുകയാണ് ക്രൈസ്‌തവരെ പീഡിപ്പിക്കുകയും ചിലപ്പോഴൊക്കെ വൈദികരെയും കന്യാസ്ത്രീകളെയും മോചനദവ്യത്തിനായി തട്ടിക്കൊണ്ടുപോകുകയും ചില സന്ദർഭങ്ങളിൽ അവരെ കൊലപ്പെടുത്തുകയും ചെയ്യുന്ന ബോക്കോ ഹറാം പോലുള്ള ഗ്രൂപ്പുകൾ നൈജീരിയയിൽ സജീവമാണ്.
കടപ്പാട് ദീപിക ദിനപ്പത്രം