January 22, 2025
Church Kairos Buds Kairos Media Kids & Family News

“Little Hearts” കുട്ടികൾക്കായി കെയ്റോസ് ബഡ്സും ശാലോം ടിവിയും ചേർന്ന് ഒരുക്കിയ പുതിയ ദൃശ്യവിരുന്ന്

  • January 7, 2025
  • 1 min read
“Little Hearts” കുട്ടികൾക്കായി കെയ്റോസ് ബഡ്സും ശാലോം ടിവിയും ചേർന്ന് ഒരുക്കിയ പുതിയ ദൃശ്യവിരുന്ന്

ജീസസ് യൂത്ത് കെയ്റോസ് ബഡ്‌സും( കെയ്റോസ് മീഡിയയുടെ കുട്ടികൾക്കായുള്ള മാധ്യമ വിഭാഗം- കെയ്റോസ് ബഡ്സ് മാഗസിൻ, കെയ്റോസ് ബഡ്സ് യൂട്യൂബ് ചാനൽ) ശാലോം ടിവിയും ചേർന്ന് കുട്ടികൾക്കും കൗമാരക്കാർക്കും യുവജനങ്ങൾക്കുമായി ഒരുക്കിയ Little Hearts എന്ന പ്രോഗ്രാമിന്റെ എപ്പിസോഡുകൾ ഇപ്പോൾ YouTube ചാനലിലും ലഭ്യമാണ്. തികച്ചും വ്യത്യസ്തവും പ്രേക്ഷകശ്രദ്ധ നേടിയതുമായ ഈ പ്രോഗ്രാം ഏറെ പ്രയോജനപ്രദവും ഹൃദ്യവുമാണ്. മനോഹരമായ ആക്ഷൻ സോങ്ങുകളും അനുദിന ജീവിതത്തിൽ കുട്ടികൾ കടന്നുപോകുന്ന സാഹചര്യങ്ങളെ ബന്ധപ്പെടുത്തിയുള്ള “Kids Vibes”എന്ന സെഗ്മെന്റും ക്രിയാത്മകമായി കുട്ടികളുടെ സമയം ചെലവഴിക്കാൻ സഹായിക്കുന്ന “Craft City ” യും കൗമാരക്കാരുടെയും യുവജനങ്ങളുടെയും അനുദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കും വിശ്വാസസംബന്ധമായ സംശയങ്ങൾക്കും ഉത്തരം നൽകുന്ന ” lets solve the puzzle ” എന്ന സെഗ്മെന്റും എല്ലാം ചേർന്ന് നല്ലൊരു ദൃശ്യവിരുന്ന് പ്രേക്ഷകർക്ക് സമ്മാനിക്കുന്നതോടൊപ്പം ആഴമായ ആത്മീയ ബോധ്യങ്ങളിലേക്കും മൂല്യാധിഷ്ഠിത ജീവിതത്തിലേക്കും പ്രേക്ഷകരെ നയിക്കുന്നു. എല്ലാ വ്യാഴാഴ്ചകളിലും രാത്രി എട്ടുമണിക്ക് ശാലോം ടീവിയിൽ മറക്കാതെ കാണാം Little Hearts. കെയ്റോസ് മീഡിയ ടീമിന്റെ സ്ക്രിപ്റ്റിനും ആശയത്തിനും ജീവൻ നൽകുന്നത് ശാലോം ടീവിയാണ്. പുന:സംപ്രേക്ഷണം ശനിയാഴ്ച രാവിലെ 9 മണിക്കും തിങ്കളാഴ്ചകളിൽ വൈകുന്നേരം 5:30നാണ്.
Little Hearts എന്ന പ്രോഗ്രാമിന്റെ എപ്പിസോഡുകൾ കാണാൻ : https://youtu.be/deCoy4ww_YY

About Author

കെയ്‌റോസ് ലേഖകൻ